Saturday, December 28, 2024
Homeകായികം22 ബോളില്‍ ഫിഫ്റ്റി;41 പന്തിൽ സെഞ്ച്വറി; ടസ്‌കിനെ പൊങ്കാലയിട്ടു സഞ്ജു; വമ്പന്‍ റെക്കോഡ്.

22 ബോളില്‍ ഫിഫ്റ്റി;41 പന്തിൽ സെഞ്ച്വറി; ടസ്‌കിനെ പൊങ്കാലയിട്ടു സഞ്ജു; വമ്പന്‍ റെക്കോഡ്.

ഹൈദരാബാദ്: ബംഗ്ലാദേശിനെതിരായ മൂന്നാം ടി20യില്‍ ടോസ് നേടിയ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യുകയാണ്. സഞ്ജു സാംസണെ സംബന്ധിച്ച് നിര്‍ണ്ണായകമായ മത്സരമാണിത്. ആദ്യ മത്സരത്തില്‍ 29 റണ്‍സിനും രണ്ടാം മത്സരത്തില്‍ 10 റണ്‍സും പുറത്തായ സഞ്ജുവിന് മൂന്നാം മത്സരത്തില്‍ വമ്പന്‍ സ്‌കോര്‍ നേടേണ്ടത് ടീമിലെ സ്ഥാനം നിലനിര്‍ത്താന്‍ അത്യാവശ്യമായിരുന്നു. ഈ സമ്മര്‍ദ്ദത്തോടെ ബാറ്റ് ചെയ്യാനിറങ്ങിയ സഞ്ജു തകര്‍പ്പന്‍ ബാറ്റിങ്ങോടെ പ്രതീക്ഷ കാത്തിരിക്കുകയാണ്.

41 പന്തിൽ സഞ്ജു സെഞ്ച്വറി പിന്നിട്ടു. 9 ഫോറും 8 സിക്സും സഹിതമാണ് സ‍ഞ്ജുവിന്റെ സെഞ്ച്വറി. 10-ാം ഓവറിൽ റിഷാദ് ഹൊസൈനെതിരെ അഞ്ച് സിക്സുകളാണ് മലയാളി താരം പറത്തിയത്.

മത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റ് ചെയ്യുന്ന ഇന്ത്യയ്ക്ക് അഭിഷേക് ശർമയെ നാല് റൺസുമായി നേരത്തെ നഷ്ടമായി. പിന്നാലെ ക്യാപ്റ്റൻ സൂര്യകുമാർ യാദവും സഞ്ജുവും ചേർന്ന് ഇന്ത്യയ്ക്ക് മികച്ച കൂട്ടുകെട്ട് ഒരുക്കുകയായിരുന്നു. ഇന്ത്യൻ ഇന്നിം​ഗ്സ് 13 ഓവർ പിന്നിടുമ്പോൾ ഇന്ത്യൻ സ്കോർ 1 വിക്കറ്റ് നഷ്ടത്തിൽ 196 കടന്നു. 14ാം ഓവറിൽ 47 പന്തിൽ 111 റൺസെടുത്ത് മുസ്താഫിസുർ റഹ്മാന്റെ പന്തിൽ സഞ്ജു പുറത്തായി.

സ്‌കോര്‍ബോര്‍ഡില്‍ 23 റണ്‍സ് മാത്രമുള്ളപ്പോള്‍ അഭിഷേക് ശര്‍മയുടെ വിക്കറ്റ് ഇന്ത്യക്ക് നഷ്ടമായി. തന്‍സിം ഹസന്‍ സാക്കിബിനായിരുന്നു വിക്കറ്റ്. പിന്നീടായിരുന്നു സഞ്ജുവിന്റെ താണ്ഡവം. സ്പിന്‍-പേസ് ഭേദമില്ലാതെ ബംഗ്ലാ ബൗളര്‍മാരെ സഞ്ജു തലങ്ങും പായിച്ചു. റിഷാദ് ഹുസൈന്റെ ഒരോവറില്‍ അഞ്ച് സിക്‌സുകളാണ് സഞ്ജു പായിച്ചത്.

ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. സീനിയര്‍ താരം മുഹമ്മദുള്ളയുടെ അവസാന ട്വന്റി 20യില്‍ ആശ്വാസ ജയത്തിനായി ബംഗ്ലാദേശ്.ബാറ്റര്‍മാരുടെ നിറംമങ്ങിയ പ്രകടനമാണ് ബംഗ്ലാദേശിന്റെ പ്രധാന പ്രതിസന്ധി. ബൗളിംഗ് നിരയ്ക്കും സ്ഥിരതയില്ല

ആദ്യ ഓവറില്‍ സ്പിന്നറെ ഇട്ട് ബംഗ്ലാദേശ് സഞ്ജുവിനെ പരീക്ഷിച്ചെങ്കിലും ശ്രദ്ധയോടെ കളിച്ച് സഞ്ജു പതിയെ നിലയുറപ്പിച്ചു. പിന്നീടങ്ങോട്ട് സഞ്ജുവിന്റെ ബാറ്റിങ് വിസ്മയിപ്പിക്കുകയായിരുന്നു. ടസ്‌കിന്‍ അഹമ്മദിനേയും മുസ്തഫിസുര്‍ റഹ്‌മാനേയും ഉള്‍പ്പെടെ പവര്‍പ്ലേയില്‍ ബംഗ്ലാദേശ് ബൗളര്‍മാരെ ഒന്നുമല്ലാതാക്കി കളയുന്ന പ്രകടനമാണ് സഞ്ജു സാംസണ്‍ കാഴ്ചവെച്ചത്. സഞ്ജുവിന്റെ ക്ലാസ് വ്യക്തമാക്കുന്ന ബാറ്റിങ് പ്രകടനമാണ് ഹൈദരാബാദില്‍ കണ്ടത്.

ബംഗ്ലാദേശിന്റെ സീനിയര്‍ പേസര്‍മാരിലൊരാളാണ് ടസ്‌കിന്‍ അഹമ്മദ്. രണ്ടാം ഓവറില്‍ നായകന്‍ നജ്മുല്‍ ഹൊസൈന്‍ ഷാന്തോ ടസ്‌ക്കിനെ പന്തേല്‍പ്പിക്കുകയായിരുന്നു. സഞ്ജുവിനെ കുടുക്കുകയെന്ന ലക്ഷ്യത്തോടെയെത്തിയ ടസ്‌കിനെ തുടര്‍ച്ചയായി നാല് ബൗണ്ടറികളോടെയാണ് സഞ്ജു മടക്കി അയച്ചത്. ആദ്യത്തെ രണ്ട് പന്തും ഡോട്ടാക്കിയ ശേഷം തുടര്‍ച്ചയായി നാല് പന്തുകള്‍ സഞ്ജു ബൗണ്ടറി കടത്തുകയായിരുന്നു. നല്ല തുടക്കത്തെ നന്നായി മുതലാക്കാന്‍ സഞ്ജുവിനായി.

കഴിഞ്ഞ മത്സരങ്ങളില്‍ മികച്ച തുടക്കത്തെ വലിയ സ്‌കോറാക്കി മാറ്റാന്‍ സഞ്ജുവിന് സാധിച്ചിരുന്നില്ല. എന്നാല്‍ മൂന്നാം മത്സരത്തില്‍ സഞ്ജു ഈ കുറവ് പരിഹരിച്ചു. പേസര്‍മാരേയും സ്പിന്നര്‍മാരേയും ഒരുപോലെ കടന്നാക്രമിച്ച് സഞ്ജുവിന്റെ പ്രതിഭ വെളിവാക്കുന്ന പ്രകടനമാണ് ഹൈദരാബാദില്‍ കാഴ്ചവെച്ചതെന്ന് പറയാം. എല്ലാ വിമര്‍ശകരുടേയും വായടപ്പിക്കുന്ന ബാറ്റിങ് പ്രകടനമാണ് മലയാളി വിക്കറ്റ് കീപ്പര്‍ നടത്തിയിരിക്കുന്നത്.

വെടിക്കെട്ട് ബാറ്റിങ് തുടര്‍ന്ന സഞ്ജു 22 പന്തിലാണ് അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. എട്ട് ഫോറും 2 സിക്‌സും ഉള്‍പ്പെടെയായിരുന്നു സഞ്ജുവിന്റെ തകര്‍പ്പന്‍ ഫിഫ്റ്റി. ഇതോടെ വമ്പന്‍ റെക്കോഡിലേക്കും പേര് ചേര്‍ക്കാന്‍ സഞ്ജുവിന് സാധിച്ചിരിക്കുകയാണ്. ബംഗ്ലാദേശിനെതിരേ ഇന്ത്യക്കാരന്റെ വേഗ അര്‍ധ സെഞ്ച്വറിയെന്ന റെക്കോഡ് സഞ്ജു സാംസണ്‍ പേരിലാക്കിയിരിക്കുകയാണ്. 4, 4, 6 എന്നിങ്ങനെ വമ്പന്‍ ഷോട്ടുകള്‍ കളിച്ചാണ് സഞ്ജു തന്റെ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്

22 പന്തുകളിൽ അർധ സെഞ്ചറി തികച്ച സഞ്ജു പിന്നീടുള്ള 18 പന്തുകളിൽ നൂറ് പിന്നിടുകയായിരുന്നു. രാജ്യാന്തര ട്വന്റിയിൽ ഏറ്റവും വേഗമേറിയ നാലാമത്തെ സെഞ്ചറിയാണ് സഞ്ജു കുറിച്ചത്. ഒരു ഇന്ത്യൻ താരത്തിന്റെ വേഗമേറിയ രണ്ടാമത്തെ സെഞ്ചറിയും. 2017ൽ ശ്രീലങ്കയ്ക്കെതിരെ 35 പന്തിൽ സെഞ്ചറി തികച്ച രോഹിത് ശർമയാണ് ഒന്നാമത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments