Wednesday, October 16, 2024
Homeകായികം500-ലധികം റണ്‍സ് നേടിയിട്ടും തോറ്റു തുന്നംപാടി; ടെസ്റ്റ് ക്രിക്കറ്റില്‍ റെക്കോര്‍ഡ് തോല്‍വിയില്‍ പാകിസ്താന്‍.

500-ലധികം റണ്‍സ് നേടിയിട്ടും തോറ്റു തുന്നംപാടി; ടെസ്റ്റ് ക്രിക്കറ്റില്‍ റെക്കോര്‍ഡ് തോല്‍വിയില്‍ പാകിസ്താന്‍.

556 റണ്‍സ് എടുത്തിട്ടും പരാജയപ്പെട്ട് ക്രിക്കറ്റ് ചരിത്രത്തിന്റെ ഭാഗമായിരിക്കുകയാണ് പാകിസ്താന്‍. ടെസ്റ്റ് ക്രിക്കറ്റിന്റെ 147 വര്‍ഷത്തെ ചരിത്രത്തിനാണ് മുള്‍ട്ടാന്‍ ക്രിക്കറ്റ് സ്റ്റേഡിയം കഴിഞ്ഞ ദിവസം സാക്ഷ്യം വഹിച്ചത്. . ഇംഗ്ലണ്ടിനെതിരെ ആദ്യ ഇന്നിങ്സില്‍ 556 റണ്‍സ് നേടിയിട്ടും ആതിഥേയരായ പാകിസ്താന് ദയനീയമായി തോല്‍ക്കേണ്ടി വന്നു.

ഒന്നാം ഇന്നിങ്സില്‍ 500 റണ്‍സ് നേടിയ ഒരു ടീം ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ ഇതാദ്യമായാണ് ഇന്നിങ്സ് തോല്‍വി വഴങ്ങുന്നത്.
അബ്ദുള്ള ഷഫീഖ്, ക്യാപ്റ്റന്‍ ഷാന്‍ മസൂദ്, ആഗ സല്‍മാന്‍ എന്നിവരുടെ സെഞ്ചറി മികവില്‍ പാകിസ്താന്‍ ആദ്യ ഇന്നിങ്സില്‍ 556 റണ്‍സ് നേടിയിരുന്നു. കൂറ്റന്‍ വിജയലക്ഷ്യം മറികടക്കാനുള്ള തീരുമാനത്തില്‍ തന്നെയായിരുന്നു മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് കളിച്ചു തുടങ്ങിയത്. ഇംഗ്ലീഷ് ടീമില്‍ ഹാരി ബ്രൂക്ക് 322 പന്തില്‍ നിന്നായി 317 റണ്‍സെടുത്തപ്പോള്‍ ജോ റൂട്ട് 262 റണ്‍സ് എടുത്ത് ഡബിള്‍ സെഞ്ച്വറി നേടി. ഇംഗ്ലണ്ട് ഏഴിന് 823 എന്ന കൂറ്റന്‍ സ്‌കോറില്‍ ഇന്നിങ്സ് ഡിക്ലയര്‍ ചെയ്തു. തുടര്‍ന്ന് 268 റണ്‍സ് എന്ന വിജയലക്ഷ്യവുമായി ബാറ്റ് വീശാനിറങ്ങിയ പാകിസ്താന്‍ 220 റണ്‍സിന് തകര്‍ന്നുവീഴുന്നതാണ് രണ്ടാം ഇന്നിങ്സില്‍ കണ്ടത്.

ഗത്യന്തരമില്ലാതായ പാക് ടീം ഇന്നിങ്സ് തോല്‍വി വഴങ്ങുകയായിരുന്നു. ഇംഗ്ലണ്ടുമായുള്ള ആദ്യ ടെസ്റ്റും പാകിസ്താന്‍ തോറ്റതോടെ തുടര്‍ച്ചയായ ആറ് ടെസ്റ്റുകളാണ് പാകിസ്താന്‍ പരാജയപ്പെടുന്നത്.

സ്വന്തം ഗ്രൗണ്ടില്‍ 2022-ന് ശേഷം ഒരു ടെസ്റ്റ് ക്രിക്കറ്റില്‍ വിജയിക്കാനാകാത്ത രാജ്യമെന്ന റെക്കോര്‍ഡും പാകിസ്താന് സ്വന്തമായിരിക്കുകയാണ്. ഇംഗ്ലണ്ടിന്റെ ഹാരി ബ്രൂക്കും ജോ റൂട്ടും ചേര്‍ന്ന് 454 റണ്‍സ് അടിച്ചു കൂട്ടിയതോടെയാണ് പാകിസ്താന്‍ അമ്പരപ്പിക്കുന്ന പരാജയത്തിലേക്ക് നീങ്ങിയത്. മുള്‍ട്ടാനിലെ ക്രിക്കറ്റഅ സ്റ്റേഡിയത്തില്‍ ഈ മാസം പതിനഞ്ചിന് വീണ്ടും ഇംഗ്ലണ്ടും പാകിസ്താനും തമ്മില്‍ ടെസ്റ്റ് കളിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments