Tuesday, September 24, 2024
Homeകായികംഒളിംപിക്‌സ് ഹോക്കി : ഇന്ത്യക്ക് വെങ്കലം.

ഒളിംപിക്‌സ് ഹോക്കി : ഇന്ത്യക്ക് വെങ്കലം.

ഒളിംപിക്‌സ് പുരുഷ ഹോക്കിയില്‍ ഇന്ത്യ വെങ്കലം നിലനിര്‍ത്തി. കരുത്തരായ സ്‌പെയിനിനെ വീഴ്ത്തിയാണ് ഇന്ത്യ വെങ്കലം സ്വന്തമാക്കിയത്. 2-1 എന്ന സ്‌കോറിനാണ് ടീം ഇന്ത്യ ജയിച്ചു കയറിയത്.

ഇതോടെ പാരിസ് ഒളിംപിക്‌സിലെ ഇന്ത്യയുടെ ആകെ മെഡല്‍ നേട്ടം നാലായി. നേരത്തെ മൂന്ന് മെഡലുകള്‍ ഷൂട്ടിങില്‍ നിന്നാണ് ഇന്ത്യക്ക് ലഭിച്ചത്.

കളിയുടെ 18ാം മിനിറ്റില്‍ സ്‌പെയിനാണ് മുന്നിലെത്തിയത്. എന്നാല്‍ മൂന്നാം ക്വാര്‍ട്ടറില്‍ മൂന്ന് മിനിറ്റിനിടെ രണ്ട് ഗോളുകള്‍ നേടി ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് സിങ് ഇന്ത്യക്ക് നിര്‍ണായക ലീഡ് സമ്മാനിക്കുകയായിരുന്നു. പിന്നീട് ഗോള്‍ വഴങ്ങാതെ ഇന്ത്യ പ്രതിരോധം തീര്‍ത്താണ് മെഡലുറപ്പാക്കിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments