Friday, December 27, 2024
Homeകായികംമികച്ച ഇന്നിങ്‌സുമായി നിഖോളാസ്; അയര്‍ലന്‍ഡിനെ വീഴ്ത്തി കാനഡയ്ക്ക് ജയം*

മികച്ച ഇന്നിങ്‌സുമായി നിഖോളാസ്; അയര്‍ലന്‍ഡിനെ വീഴ്ത്തി കാനഡയ്ക്ക് ജയം*

ന്യൂയോര്‍ക്ക്: ടി20 ലോകകപ്പില്‍ അയര്‍ലന്‍ഡിനെ തോല്‍പ്പിച്ച് കാനഡയ്ക്ക് ആദ്യ ജയം. കാനഡ ഉയര്‍ത്തിയ 137 റണ്‍സ് പിന്തുടര്‍ന്ന അയര്‍ലന്‍ഡിന് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 125 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. 12 റണ്‍സിനാണ് കാനഡയുടെ ജയം.

35 പന്തില്‍ 49 റണ്‍സ് നേടിയ നിഖോളാസ് കിര്‍ട്ടണാണ് കാനഡയുടെ ടോപ് സ്‌കോറര്‍. വിക്കറ്റ് കീപ്പര്‍ ശ്രേയസ് മൊവ്വ (37), പര്‍ഗത് സിങ് (18), ആരോണ്‍ ജോണ്‍സണ്‍ (14) എന്നിവരും രണ്ടക്കം കടന്നു. അയര്‍ലന്‍ഡിനായി ക്രെയിഗ് യങ്, ബറി മക്ക്കര്‍ത്തി എന്നിവര്‍ രണ്ടുവീതം വിക്കറ്റുകള്‍ നേടി.

24 പന്തില്‍ 34 റണ്‍സെടുത്ത മാര്‍ക്ക് അദയ്റാണ് അയര്‍ലന്‍ഡ് നിരയിലെ ടോപ് സ്‌കോറര്‍. ജോര്‍ജ് ഡക്രല്‍ (30), ആന്‍ഡ്രൂ ബല്‍ബിരിനി (17), വിക്കറ്റ് കീപ്പര്‍ ലോര്‍സന്‍ ടക്കര്‍ (10) എന്നിവര്‍ മാത്രം രണ്ടക്കം കടന്നു. കാനഡയ്ക്കായി ജെറിമി ഗൊര്‍ദോന്‍, ഡില്ലോണ്‍ ഹിലിഗര്‍ എന്നിവര്‍ രണ്ടുവീതം വിക്കറ്റുവീഴ്ത്തി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments