Saturday, November 23, 2024
Homeകായികംഇന്ത്യയുടെ അണ്ടര്‍ 19 ടീമില്‍ രാഹുല്‍ ദ്രാവിഡിന്‍റെ മകന്‍ സമിത് ദ്രാവിഡിനെ ഉള്‍പ്പെടുത്തി

ഇന്ത്യയുടെ അണ്ടര്‍ 19 ടീമില്‍ രാഹുല്‍ ദ്രാവിഡിന്‍റെ മകന്‍ സമിത് ദ്രാവിഡിനെ ഉള്‍പ്പെടുത്തി

മുംബൈ: ഇന്ത്യൻ ക്രിക്കറ്റില്‍ വീണ്ടുമൊരു ദ്രാവിഡ് യുഗത്തിന് തുടക്കമാകുന്നു. സെപ്റ്റംബര്‍-ഒക്ടോബര്‍ മാസങ്ങളിലായി നടക്കുന്ന ഓസ്ട്രേലിയന്‍ അണ്ടര്‍ 19 ടീമിനെതിരായ ഏകദിന,ചതുര്‍ദിന മത്സരങ്ങള്‍ക്കുള്ള ഇന്ത്യയുടെ അണ്ടര്‍ 19 ടീമില്‍ രാഹുല്‍ ദ്രാവിഡിന്‍റെ മകന്‍ സമിത് ദ്രാവിഡിനെ ഉള്‍പ്പെടുത്തി.

പേസ് ഓള്‍ റൗണ്ടറായ സമിത് നിലവില്‍ കര്‍ണാടക ക്രിക്കറ്റ് അസോസേയിഷന്‍റെ മഹാരാജ ട്രോഫിയില്‍ മൈസൂരു വാരിയേഴ്സിനു വേണ്ടിയാണ് കളിക്കുന്നത്. ഈ വര്‍ഷമാദ്യം കൂച്ച് ബെഹാര്‍ ട്രോഫിയില്‍ കര്‍ണാടക ചാമ്പ്യൻമാരായപ്പോള്‍ സമിതിന്‍റെ പ്രകടനം നിര്‍മായകമായിരുന്നു.

അടുത്തമാസം 21 മുതല്‍ പുതുച്ചേരിയിലാണ് മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പര. 30 മുതലാണ് ചതുര്‍ദിന ടെസ്റ്റ് പരമ്പര തുടങ്ങുക. രണ്ട് ടെസ്റ്റുകളാണ് പരമ്പരയിലുള്ളത്. ഉത്തര്‍പ്രദേശില്‍ നിന്നുള്ള മുഹമ്മദ് അമന്‍ നയിക്കുന്ന ടീമില്‍ തൃശൂര്‍ സ്വദേശി മൊഹമ്മദ് എനാനും ടീമിലുണ്ട്.

ഓസ്ട്രേലിയക്കെതിരെ ഏകദിന പരമ്പരക്കുള്ള ഇന്ത്യൻ അണ്ടര്‍ 19 ടീം

മുഹമ്മദ് അമൻ (ക്യാപ്റ്റൻ), രുദ്ര പട്ടേൽ (വൈസ് ക്യാപ്റ്റൻ), സാഹിൽ പരാഖ്, കാർത്തികേയ കെപി, കിരൺ ചോർമലെ, അഭിഗ്യാൻ കുണ്ടു, ഹർവൻഷ് സിംഗ് പംഗലിയ, സമിത് ദ്രാവിഡ്, യുധാജിത് ഗുഹ, സമർത് എൻ, നിഖിൽ കുമാർ, ചേതൻ ശർമ്മ ,ഹാർദിക് രാജ്, രോഹിത് രജാവത്ത്, മുഹമ്മദ് എനാൻ.

ചതുർദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ അണ്ടര്‍ 19 ടീം

സോഹം പട്‌വർധൻ (ക്യാപ്റ്റൻ), വൈഭവ് സൂര്യവംശി, നിത്യ പാണ്ഡ്യ, വിഹാൻ മൽഹോത്ര (വൈസ് ക്യാപ്റ്റൻ), കാർത്തികേയ കെപി, സമിത് ദ്രാവിഡ്, അഭിഗ്യാൻ കുണ്ടു, ഹർവൻഷ് സിംഗ് പംഗലിയ, ചേതൻ ശർമ, സമർത് എൻ, ആദിത്യ റാവത്ത്, നിഖിൽ കുമാർ , അൻമോൽജീത് സിംഗ്, ആദിത്യ സിംഗ്, മൊഹമ്മദ് എനാൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments