സത്യ വിനായക പൂർണിമ എന്നറിയപ്പെടുന്ന വൈശാഖ മാസത്തിലെ പൂർണിമ ഹിന്ദു കലണ്ടർ അനുസരിച്ച് വർഷത്തിലെ ഏറ്റവും പ്രധാനപ്പെട്ട പൂർണ ചന്ദ്രനാണ്. ഈ ദിവസം ആഘോഷിക്കുന്ന വൈശാഖ പൗർണമിയെകുറിച്ചുള്ള വിവരണമാണ് ഇന്നത്തേത്.
വിഷ്ണു ദേവന്റെ ഒമ്പതാം അവതാരമായ ഗൗതം ബുദ്ധന്റെ ജന്മദിനം കൂടിയായ വൈശാഖ പൂർണിമതീയതി ഹിന്ദുക്കൾക്കും ബുദ്ധമതക്കാർക്കും പ്രാധാന്യമുള്ള ഒരു ദിവസമായി മാറുന്നു. സംസ്കൃത ഇതിഹാസമായ മഹാഭാരതം രചിക്കാൻ വേദവ്യാസൻ തുടങ്ങിയ ഈ വൈശാഖ പൂർണിമയിൽ ജേഷ്ഠമാസവും ആരംഭിക്കുന്നു. അതുകൊണ്ടുതന്നെ ഈ വൈശാഖ പൂർണിമ പവിത്രവും സവിശേഷവുമായ ഒരു ഹിന്ദു ദിനമാണ്.
ഭക്തർ വ്രതാനുഷ്ഠാനത്തോടെ മഹാവിഷ്ണുവിനെ സത്യനാരായണ രൂപത്തിൽ ആരാധിക്കുകയും ഭക്തിയോടുകൂടി സത്യനാരായണ പൂജ നടത്തുകയും ചെയ്യുന്നു.
ഉത്തരേന്ത്യയിൽ പൗർണമി ദിനം പൂർണിമ എന്നറിയപ്പെടുമ്പോൾ ദക്ഷിണേന്ത്യയിൽ പൗർണമി എന്നും ഉപവാസ പൗർണമി വ്രതം എന്നുമറിയപ്പെടുന്നു.
ഈ ദിനത്തിലെ ഉപവാസത്തിലൂടെ ഉത്ക്കണ്ഠ, വിഷാദം, മാനസിക പിരിമുറുക്കം എന്നിവയിൽ നിന്നുള്ള മോചനം ലഭ്യമാകുമെന്ന് വിശ്വസിക്കപ്പെടുന്നു.
വൈശാഖ് പൂർണിമയിൽ മഹാത്മാ ബുദ്ധന്റെ രൂപത്തിൽ മഹാവിഷ്ണു പുനർജന്മം ചെയ്തതിനാൽ ബുദ്ധമത അനുയായികൾ ഏറെ ഉത്സാഹത്തോടെ ഈ ദിനം ആഘോഷിക്കുന്നു.
അതിരാവിലെ എഴുന്നേറ്റ് പുണ്യനദിയിൽ സ്നാനം ചെയ്തു ഭക്ഷണവും വെള്ളം പോലും ഉപേക്ഷിച്ച് കഠിനവ്രതം അനുഷ്ഠിക്കുന്ന ഭക്തർ വിഷ്ണുവിനെ പ്രതിഷ്ഠിച്ച് ആചാരങ്ങൾ അനുഷ്ഠിക്കുന്ന തോടൊപ്പം സ്കന്ദപുരാണം കേൾക്കുകയും ചെയ്യുന്നു.
ഗൗതം ബുദ്ധന്റെ ജന്മവാർഷികമായ പൗർണമി ദിനം ബുദ്ധപൂർണിമ എന്ന് വിളിക്കപ്പെടുന്ന ദിനത്തിലാണ് ഗൗതമ ബുദ്ധന് ബോധഗയയിൽ ജ്ഞാനോദയവും കുശി നഗറിൽ സ്വർഗ്ഗാരോഹണവും ലഭിച്ചതെ ന്നാണ് വിശ്വാസം.
ഈ ദിവസം ഭക്തർ ബോധി വൃക്ഷത്തെ സന്ദർശിക്കുകയും ആരാധികുകയും ചെയ്യുന്നതിനുള്ള കാരണം ബുദ്ധൻ തന്റെ ജ്ഞാനോദയം പ്രസംഗിക്കുകയും അതേദിവസം തന്നെ ആരോഹണം ചെയ്യുകയും ചെയ്ത വൃക്ഷമാണ് ബോധിവൃക്ഷമെന്ന് പറയപ്പെടുന്നു.
വൈശാഖ് പൂർണിമയുടെ പ്രാധാന്യം ഉളവാക്കിയ മറ്റൊരു കാര്യമാണ് മഹാവിഷ്ണുവിന്റെ മറ്റൊരു അവതാരമായ തന്റെ പ്രിയ സുഹൃത്ത് സുദാമനോട് വൈശാഖ് പൂർണിമ വ്രതം ആചരിക്കാൻ ആവശ്യപ്പെട്ടത്.
ഈ ദിനം സത്യനാരായണനെയും മാലക്ഷ്മിയെയും ആരാധിക്കുന്ന തിലൂടെ ആഗ്രഹങ്ങളുടെയും സ്വപ്നങ്ങളുടെയും സാക്ഷാത്ക്കരണം സാധ്യമാകാൻ സഹായകമാകുന്നു.
ഈ ദിനത്തിൽ പരമ്പരാഗതമായ വസ്ത്രങ്ങൾ ധരിച്ചുകൊണ്ട് ഭക്തർ നൃത്തം ചെയ്യുകയും, നാടൻ പാട്ടുകൾ പാടിയും രുചികരമായ ഉത്സവ ഭക്ഷണം കഴിച്ചും വൈശാഖ പൂർണിമ ആഘോഷിക്കുന്നു.
സ്കന്ദ പുരാണമനുസരിച്ച് എല്ലാ മാസത്തിലും ഏറ്റവും മികച്ച മാസമായ വൈശാഖ് മാസത്തിൽ സൂര്യോദയനത്തിന് മുമ്പ് പുണ്യ സ്നാനവും പൂജയും ചെയ്യുന്നതിലൂടെ ഒരാളുടെ ജീവിതത്തിലുള്ള സാമ്പത്തിക ബുദ്ധിമുട്ടുകൾ ഇല്ലാതാക്കപ്പെടുമെന്ന് പറയപ്പെടുന്നു.
സൂര്യാസ്തമയശേഷം ഭക്ഷണം കഴിക്കുന്നതും, സസ്യേതര ഭക്ഷണം കഴിക്കുന്നതും വൈശാഖ മാസത്തി ൽ ഒഴിവാക്കേണ്ടതാണ്.
വിവിധ ദേവതകൾക്കായി സമർപ്പിതമായിരിക്കുന്ന ഉപവാസങ്ങളുടെയും, ഉത്സവങ്ങളുടെയും സമൃദ്ധമായ ഈ മാസം ആത്മീയ പ്രാധാന്യത്തിന്റെയും, സാംസ്കാരികആഘോഷങ്ങളുടെയും സമയമാണ്. ഇത്തരം ആഘോഷങ്ങളിലും ചടങ്ങുകളിലും പങ്കെടുക്കുന്ന തിലൂടെ ഭക്തർക്ക് ദൈവാനു ഗ്രഹവും, ആത്മീയ വളർച്ചയും ലഭ്യമാകുന്നു.
വൈശാഖ പൂർണിമയിൽ വിഷ്ണു പൂജയ്ക്കൊപ്പം അന്നേദിവസം ദാനം നൽകുന്നതും ഇതിന്റെ പ്രധാന ഭാഗമാണ്. ചന്ദ്രദേവന് അർഘ്യമർപ്പിക്കുന്നതോടെ ദിവസം അവസാനിക്കുന്നു.
പൂർണിമ( പുരൻ മഷി) എന്നത് “പൂർണ്ണചന്ദ്രൻ” എന്നർത്ഥമുള്ള ഒരു സംസ്കൃത പദമാണ്. ഹിന്ദു കലണ്ടറിലെ വൈശാഖ മാസത്തി ൽ വരുന്ന പൂർണിമയാണ് വർഷ ത്തിലെ ഏറ്റവും പ്രധാനപ്പെട്ട പൂർണ്ണ ചന്ദ്രൻ.
🙏