സ്നേഹ സന്ദേശം
☘️🥀💚💚💚🥀☘️
“പൊന്നൊളിതൂകി കതിരവനെത്തി
പുഞ്ചിരിതൂകി ഉണർന്നീടാം..
ഓരോദിനവും ഒരുവരദാനം
ഓർത്തുവണങ്ങാം ഈശ്വരനെ..”
ശുഭദിനം..
🍀🍀🍀
“സൗഹൃദമാകുന്ന ചങ്ങല എത്രമാത്രം തിളക്കമുള്ളതാവട്ടെ. നിരന്തരമായ സമ്പർക്കത്തിൽ നിന്നും ഉളവാകുന്ന ഘർഷണത്തെ അതിജീവിക്കാൻ അതിനാവില്ല”
– സർ വാൾട്ടർ സ്കോട്ട്
ഇടയ്ക്ക് പിണങ്ങി മുഖം വീർപ്പിച്ച് മിണ്ടാതിരിക്കുക.
പിന്നെ ആരാദ്യം മിണ്ടുമെന്ന് നോക്കി കാത്തിരിക്കുക. ഒടുവിൽ സഹികെടുമ്പോൾ ചെന്ന് ആദ്യം തന്നെ മിണ്ടുക. ഞാനാണ് ആദ്യം മിണ്ടിയതെന്ന് അവകാശപ്പെടുന്നതിനൊപ്പം എനിക്ക് നിന്നോടുള്ള അത്രയും സ്നേഹം നിനക്കെന്നോടില്ലെന്ന് പരാതി പറയുക..
അതും ഒരു കുഞ്ഞുവഴക്കായി മൂടിക്കെട്ടി ഒടുവിൽ പഴയതിലും സ്നേഹത്തോടെ കൂട്ടുകൂടി നടക്കുക.
കുഞ്ഞുന്നാളിലെയുള്ള സൗഹൃദങ്ങളിലെല്ലാം ഈ രംഗം മിക്കപ്പോഴും അരങ്ങേറുന്നതാണ്.
മുതിർന്നു കഴിഞ്ഞാലും സൗഹൃദമൊരു ചങ്ങല പോലെ തന്നെയാണ്.
ഇടയ്ക്കിടെ ഉരസാതിരിക്കാൻ അതിനാവില്ല. ചെറുതും വലുതുമായ ഉരസലുകൾ സ്വാഭാവികം..
പരാതികൾ..
പരിഭവങ്ങൾ..
കണ്ടതിനും..
കാണാത്തതിനും..
അറിഞ്ഞതിനും..
അറിയാത്തതിനും..
പറഞ്ഞതിനും..
പറയാത്തതിനും..
കേട്ടതിനും..
കേൾക്കാത്തതിനും..
ചിലപ്പോഴെല്ലാം പിണങ്ങുന്ന സൗഹൃദങ്ങൾ..
പിണങ്ങിയാൽ പിന്നെ ഇണങ്ങാൻ കാത്തിരിക്കുന്നവരാണ് പിണങ്ങുന്നവരിൽ അധികവും..
പിണക്കത്തെക്കുറിച്ചുള്ള ഈ വാക്കുകൾ ഏറെ സത്യം..
“പിണക്കത്തിനൊടുവിലെ ഇണക്കത്തിൻ്റെ ഊഷ്മളതയറിഞ്ഞാൽ പിന്നെ ഇടയ്ക്കിടെ പിണങ്ങാൻ തോന്നും”
“ഇണങ്ങിയവർ ഇടയ്ക്കൊക്കെ പിണങ്ങും…
പിണങ്ങിയവർ ഇണങ്ങുകയും ചെയ്യും..”
“ഇണങ്ങിയാലും പിണങ്ങിയാലും സൗഹൃദങ്ങൾ ഒരേ ചങ്ങലയിലെ കണ്ണികൾ..”
ഏവർക്കും
സ്നേഹത്തോടെ ശുഭദിനാശംസകൾ
നേരുന്നു
🙏💚