ഓണപ്പൂക്കളത്തിലെ വേറിട്ട സാന്നിധ്യമാണ് ചെമ്പരത്തി. പല നിറങ്ങളിലുണ്ടെങ്കിലും ചുവന്ന പൂക്കൾക്കു ഭംഗി ഒന്നു വേറെ തന്നെ. ചോതി ദിവസം ചുവന്ന പൂക്കൾ ഇടണമെന്നാണു വിശ്വാസം. പൂക്കളത്തിനു കുട എന്ന രൂപത്തിൽ മറ്റു ദിവസങ്ങളിൽ വിവിധ നിറങ്ങളിലുള്ള ചെമ്പരത്തിയും ഉപയോഗിക്കുന്നു. ഔഷധഗുണങ്ങൾ ഏറെയുള്ള പൂക്കളിട്ടു തിളപ്പിച്ച ചായ വിവിധ രോഗങ്ങൾക്കു ശമനം നൽകുന്നതായി പറയുന്നു.
നിത്യപുഷ്പിണിയാണ് എന്നതാണ് മറ്റൊരു സവിശേഷത. ചൈന വംശജയുടെ ശാസ്ത്രനാമം ഹിബിസ്കസ് റോസാ സനൈൻസിസ് എന്നാണ്.
തയാറാക്കിയത്: അശ്വതി മധു
(കോട്ടൂർ എകെഎം ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക)