Saturday, January 11, 2025
Homeസ്പെഷ്യൽനൂറ്റാണ്ടിനെ മാറ്റിമറിച്ച ഇന്ത്യാക്കാർ (39) കമലാദേവി ചട്ടോപാധ്യായ. 1903-1988 '

നൂറ്റാണ്ടിനെ മാറ്റിമറിച്ച ഇന്ത്യാക്കാർ (39) കമലാദേവി ചട്ടോപാധ്യായ. 1903-1988 ‘

മിനി സജി കോഴിക്കോട്

സാമൂഹിക പരിഷ്കർത്രിയും സ്വാതന്ത്ര്യ സമര പോരാളിയുമായ കമലാദേവി
ചട്ടോപാധ്യായ മംഗലാപുരത്ത് 1903 ഏപ്രിൽ മൂന്നിന് ജനിച്ചു

മംഗലാപുരത്തും, ബെസ് ഫോഡ് കോളേജിലും, ലണ്ടൻ സ്കൂൾ ഓഫ് എക്കണോമിക്സിലും പഠനം നടത്തി. കവിയായ ഹരീന്ദ്രനാഥ്‌ ചട്ടോപാധ്യായെ വിവാഹം കഴിച്ചു. തന്റെ സാമൂഹിക പ്രവർത്തനങ്ങൾക്ക് കുടുംബം തടസ്സമാണെന്ന് കണ്ടപ്പോൾ ഭർത്താവിൽ നിന്ന് ബന്ധം വേർപെടുത്താൻ അവർ മടിച്ചില്ല.

നാടകാവിഷ്കരണത്തിൽ ഏർപ്പെട്ടിരുന്ന അവർ പിന്നീട് സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തു. നിയമങ്ങൾ മെച്ചപ്പെടുത്താനും വനിതാ പ്രസ്ഥാനം വികസിപ്പിക്കാനും വനിതാ കോൺഗ്രസിന് കളമൊരുക്കി പലതവണ ജയിൽ അനുഭവിച്ചിട്ടുണ്ട്.

അവിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി അംഗം ‘ വർക്കിംഗ് കമ്മിറ്റി പ്രസിഡൻറ്, ഇന്ത്യൻ സഹകരണ യൂണിയൻ കരകൗശലഭ ബോർഡ്, ഡിസൈൻ സെൻറർ എന്നിവയുടെ അധ്യക്ഷ , വേൾഡ് ക്രാഫ്റ്റ് കൗൺസിലിന്റെ ഉപാധ്യക്ഷ ,ഇൻ്റർ നാഷണൽ തിയേറ്റർ ഇൻസ്റ്റിറ്റ്യൂട്ട് അധ്യക്ഷ. ഇന്ത്യൻ സോഷ്യൽ കോൺഫറൻസിന്റെ സെക്രട്ടറി എന്നീ സ്ഥാനം വഹിച്ചിട്ടുണ്ട്. സേവകദശസ്ത്രീ വാളണ്ടിയർമാരെ പരിശീലിപ്പിക്കുകയും സംഘടിപ്പിക്കുകയും ചെയ്തു.

പത്മഭൂഷൺ അവാർഡ്, വട്മൂൽ അവാർഡ്, മഗ്സസെ അവാർഡ്‌ എന്നിങ്ങനെ നിരവധി ബഹുമതികൾ അവർക്ക് ലഭിച്ചു. സംഗീത നാടക അക്കാദമിയുടെ ഫെല്ലോ ആയി തെരഞ്ഞെടുത്തിട്ടുണ്ട് എന്ന് കേട്ടപ്പോൾ അവർ പറഞ്ഞു എവിടെയോ തെറ്റുപറ്റിയിരിക്കണം അത് മഹാന്മാരായ വ്യക്തികൾക്ക് മാത്രമാണല്ലോ കൊടുക്കുന്നത്.

അവതരണം: മിനി സജി കോഴിക്കോട്✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments