Friday, September 20, 2024
Homeസ്പെഷ്യൽറോബിൻ പള്ളുരുത്തി അവതരിപ്പിക്കുന്ന "ലേഖയും മാഷും" (ഭാഗം - 67)

റോബിൻ പള്ളുരുത്തി അവതരിപ്പിക്കുന്ന “ലേഖയും മാഷും” (ഭാഗം – 67)

റോബിൻ പള്ളുരുത്തി

“ഹലോ, ഹലോ. ലേഖയാണോ സംസാരിക്കുന്നത് ?”

” ങ്ഹാ , മാഷേ ഞാൻ തന്നെയാ ലൈനിലുള്ളത്. ”

“എന്തുപറ്റിയെടോ ഒന്ന് രണ്ട് ദിവസ്സായല്ലോ ഈ വഴിയൊക്കെ കണ്ടിട്ട്.?”

“ഒന്നും പറയണ്ട മാഷേ , ഇവിടെല്ലാവർക്കും നല്ല പനിയാണ്. എൻ്റെ പനി ഇന്നാണല്പം കുറഞ്ഞത്. പക്ഷെ, ചുമ. അത് വിട്ടുമാറുന്നില്ല മാഷേ.”

” പനി വന്നുകഴിഞ്ഞാൽ കുറച്ചു ദിവസമെടുക്കും അതിൻ്റെ ഭാഗമായി വന്നുചേരുന്ന ചുമയും ജലദോഷവുമൊക്കെ വിട്ടുമാറാൻ. ഇപ്പോൾത്തന്നെ എനിക്ക് മനസിലായില്ല താനാണ് ഫോണിൽ സംസാരിക്കുന്നതെന്ന്. ”

“ശരിയാണ് മാഷേ, തൊണ്ടയടഞ്ഞിരിക്കുകയാണ് സംസാരിക്കുമ്പോൾ നല്ല വേദനയുണ്ട്. ശബ്ദമെല്ലാം മാറി.”

” കാലവർഷം തുടങ്ങിയതിന് പിന്നാലെ മഴക്കാലരോഗങ്ങളും പടരാൻ തുടങ്ങിയിട്ടുണ്ട്. പോരാത്തതിന് വെള്ളക്കെട്ടും, കൊതുകും.”

“അതെ മാഷേ, രണ്ട് ദിവസത്തെ കനത്ത മഴകാരണം മുറ്റത്തെല്ലാം മുട്ടോളം വെള്ളമാണ്. പിന്നെ ആകെയുള്ളൊരു ആശ്വാസം സ്കൂളുകൾക്ക് അവധിയാണെന്നുള്ളതാണ്. ”

റോബിൻ പള്ളുരുത്തി

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments