Saturday, December 28, 2024
Homeസ്പെഷ്യൽകഴുകൻ ✍ മാഗ്ളിൻ ജാക്സൻ

കഴുകൻ ✍ മാഗ്ളിൻ ജാക്സൻ

മാഗ്ളിൻ ജാക്സൻ

പണ്ടുകാലങ്ങളിൽ പാഴ്സി കൾ കഴുകനു മനുഷ്യ ശവശരീരങ്ങൾ ഭക്ഷിക്കാൻ കൊടുത്തിരുന്നു. ആസ്ഥലത്തിൻ്റെ പേര് (Towers of silence) ടവറുകൾ ഓഫ് സൈലൻസ് എന്നറിയപ്പെടുന്നു.

ഇത് ഒരു പാഴ്സി പാരമ്പര്യമാണ് പ്രധാനമായും ഇന്ത്യയിലും ഇറാനിലുമുള്ള പാഴ്സി സമുദായത്തിൽ കാണപ്പെടുന്നു. പാഴ്സി വിശ്വാസപ്രകാരം. ഭൂമിയും തീയും ശുദ്ധമായവയാണെന്നു കരുതുന്നു . അതിനാൽ ഇവയ്ക്ക് ശവശരീരങ്ങൾ സ്പർശിക്കാൻ അനുവധിക്കാറില്ല. അതുകൊണ്ട് മരിച്ചവരുടെ ശരീരങ്ങളെ താഴ്ന്ന വാതായനങ്ങളുള്ള ഈ പ്രത്യേക സംസ്കാര സൗകര്യങ്ങളിലേക്ക് കൊണ്ടു വരുന്നത് ..

മറ്റു മതസ്ഥരെ അപക്ഷിച്ച് വളരെ വ്യത്യസ്തമായ രീതിയിലാണ് പാഴ്സികൾ മരണമടഞ്ഞവരുടെ ശവസംസ്കാരം നടത്തുന്നത് .. ശവശരീരം കഴുകന്മാർക്ക് ഭക്ഷണമായി നൽകുകയാണ് ഇവർ ചെയ്യുന്നത് ‘പാഴ്സികളുടെ മതവിശ്വാസത്തിൻ്റെ പ്രതിഫലനമാണ് ഈ പ്രത്യേക രീതിയിലുള്ള ശവസംസ്കാരത്തിലൂടെ പ്രകടമാകുന്നത്. ഭൂമിയും അഗ്നിയും വളരെ വിശുദ്ധമായ വസ്തുക്കളാണെന്നും ശവശരീരം അവയെ ദുഷിപ്പിക്കും എന്ന വിശ്വാസം മൂലമാണ് ഇവർ മറ്റു മതസ്ഥരെപ്പോലെ ശവശരീരം ദഹിപ്പിക്കുകയോ മണ്ണിൽ മറവു ചെയ്യുകയോ ചെയ്യാത്തത്

ബോംബേയിലെ മലബാർ കുന്നിലെ തൂങ്ങുന്ന പൂന്തോട്ടം (hanging gardens)-ത്തിനടുത്താണ്‌ പാഴ്സികളുടെ ഒരു ശ്മശാനമായ നിശ്ശബ്ദഗോപുരങ്ങൾ (towers of silence) സ്ഥിതി ചെയ്യുന്നത്. ശവശരീരം, അലങ്കരിച്ച മഞ്ചലിൽ ഇവിടെ കൊണ്ടുവന്ന് പ്രത്യേക സ്ഥലത്ത് വക്കുകയും, ശവവാഹകർ കൈകൊട്ടുന്നതോടെ ഇവിടത്തെ വൻഗോപുരങ്ങൾക്കു മുകളിലെ കൂടുകളിൽ നിന്ന് കഴുകന്മാരെത്തി ഈ ശവശരീരം തിന്നുകയും ചെയ്യുന്നു. ഏതാണ്ട് അരമണിക്കൂറിനകം ഈ ശവശരീരം പൂർണമായും അവ തിന്നു തീർക്കുന്നു. ഇതിനു ശേഷം അവശേഷിക്കുന്ന എല്ലുകളെ ശവവാഹകർ ഒരു വലിയ കിണറിൽ നിക്ഷേപിച്ചു മടങ്ങുന്നു.

മാഗ്ളിൻ ജാക്സൻ✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments