Sunday, November 24, 2024
Homeസ്പെഷ്യൽകതിരും പതിരും: പംക്തി (56) 'വാഹനങ്ങളിലെ തീപിടിത്തവും ഭയാശങ്കകളും '✍ ജസിയ ഷാജഹാൻ

കതിരും പതിരും: പംക്തി (56) ‘വാഹനങ്ങളിലെ തീപിടിത്തവും ഭയാശങ്കകളും ‘✍ ജസിയ ഷാജഹാൻ

സിയ ഷാജഹാൻ

വാഹനങ്ങളിലെ തീപിടിത്തവും ഭയാശങ്കകളും

ഓടുന്ന വാഹനങ്ങളിലെ തീ പിടിത്തം ഒരു തുടർക്കഥ പോലെ തുടരുകയാണ്. വളരെ ഗൗരവപരമായി തന്നെ നാം കണക്കിലെടുക്കേണ്ട ഒരു വസ്തുതയാണ് ഈ തീപിടുത്തം. അഗ്നിക്ക് ഇരയാകുന്ന വണ്ടികളിൽ അധികവും കാറുകളാണ്. ഓരോ വീടുകളിലും മൂന്നും നാലും വണ്ടികൾ ഉള്ള സ്ഥിതിക്ക് ഈ തീപിടുത്ത നിരക്ക് കുറയാൻ സാധ്യതയില്ല. എന്തുകൊണ്ടാണ് ഈ തീപിടുത്തം ?..നമ്മൾ മുമ്പെങ്ങും കേട്ടിട്ടില്ലാത്ത വിധം ഒരുപാട് വൈവിധ്യങ്ങളാർന്ന സംഭവങ്ങളാൽ ബഹുലമായ ഇന്നത്തെ കാലത്ത് ഇതും ഒരു പുതിയ സംഭവമായി കണക്കാക്കാം.

കേരള മോട്ടോർ വാഹന വകുപ്പ് ഇതിനെക്കുറിച്ച് വിശദമായി പഠിക്കുകയും വേണ്ട നിർദ്ദേശങ്ങളും പരിഹാരമാർഗ്ഗങ്ങളും കാണുകയും ചെയ്തില്ല എങ്കിൽ , മറ്റു വാർത്തകൾ പോലെ മീഡിയകളിലും പത്രവാർത്തകളിലും ഒക്കെ ഇതും ഒരു ചർച്ചാവിഷയമാക്കി മാറ്റിയില്ല എങ്കിൽ സ്വന്തം വാഹനങ്ങളിൽ ഇരുന്നു വെന്ത് മരിക്കുന്നവരുടെ നാടായി ഈ കൊച്ചു കേരളം മാറും എന്നത് സംശയം ഇല്ല എന്ന രീതിയിലാണ് ഇപ്പോഴത്തെ തീപിടുത്ത പോക്ക്.

ആധികാരികമായി തന്നെ ഇതിൻെറ വിവിധ വശങ്ങളെ കുറിച്ചും , നിർമ്മാണ മേഖലകളിലെ പുതിയ തരംഗങ്ങളെ കുറിച്ചും, അതിൻെറ പ്രവർത്തന ക്ഷമതയെക്കുറിച്ചും , മാറ്റങ്ങളുടെ ലോകത്താണോ? ഇങ്ങനെയൊക്കെ വാഹനങ്ങൾക്കുംസംഭവിക്കുന്നത് എന്നതിനെ കുറിച്ചും, അതോ… ഉപഭോക്താവിന്റെ അശ്രദ്ധക്കുറവ് മൂലംആണോ, യന്ത്രങ്ങളുടെ പഴക്കവും, പാർട്സുകളുടെ കാലപ്പഴക്കവും അത് ഉപയോഗിക്കുന്ന, അത് സംരക്ഷിക്കുന്ന രീതിയിലുള്ള പാകപ്പിഴകളും കൊണ്ടാണോ? എന്നിങ്ങനെ തുടങ്ങി വിശദമായ ഒരു പഠനം തന്നെ വളരെ ഗഹനമായി ഈ കാര്യത്തിൽ വേണ്ടിവരും.

ഇതേവരെ തീപിടുത്തം ഉണ്ടായ വാഹനങ്ങളെകുറിച്ച് വളരെ സമഗ്രമായ രീതിയിൽ ആഴത്തിലുള്ള പഠനങ്ങളിൽ ഏർപ്പെടുക എന്നതു തന്നെയാണ് ആദ്യ പടിയായി മുന്നോട്ടുകൊണ്ടുവരേണ്ടത് എന്നതാണ് ഒരു സാധാരണക്കാരന് തോന്നുന്ന ചിന്ത. പിന്നെ ഇപ്പോൾ നാം നിത്യജീവിതത്തിൽ ഉപയോഗിക്കുന്ന പല ഇലക്ട്രോണിക് ഉപകരണങ്ങളും നവീകരിച്ച രീതിയിലുള്ള മോഡേൺ ഫെസിലിറ്റീസും, ഉപയോഗ
നിലവാരവും ആകർഷകത്വവും ഒക്കെ മുമ്പത്തേതിനെ അപേക്ഷിച്ച് ഒരുപാട് ഓഫറുകളുമായി മുൻനിരകളിൽ തന്നെയാണ്. എന്നിരുന്നാലും അനുഭവം കൊണ്ട് നാം മനസ്സിലാക്കുന്നത് ഈട് നിൽക്കുന്ന കാര്യത്തിൽ അവയൊന്നും പഴയതിനോട് കിടപിടിക്കുന്നില്ല എന്നുള്ളത് തന്നെയാണ്.

പാർട്സ്കളിൽ വരുത്തുന്ന ഇലക്ട്രിക്കൽ മോഡിഫിക്കേഷനുകളും ഷോർട്ട് സർക്യൂട്ടും പെട്രോൾ ടാങ്കിൽ നിന്ന് എൻജിനിലേക്ക് പോകുന്ന പൈപ്പുകൾ വണ്ടുകൾ തുരക്കുന്നതുവഴി ലീക്ക് ഉണ്ടാകുന്നതുമൊക്കെ തീപിടുത്തത്തിന്റെ കാരണങ്ങളായി ബന്ധപ്പെട്ടവർ ചൂണ്ടിക്കാണിക്കുന്നു.

ഓൾട്ടറേഷൻ എന്ന പേരിൽ നടത്തുന്ന അനധികൃത മാറ്റങ്ങൾ, അശാസ്ത്രീയ മോഡിഫിക്കേഷനുകൾ, കൂളിംഗ് സിസ്റ്റത്തിന്റെ തകരാർ, വാഹനം പാർക്ക് ചെയ്യുന്ന സ്ഥലം അതിന്റെ പരിസരം, കൃത്യമായി സ്വീകരിക്കാത്ത മെയിൻ്റനൻസ് തുടങ്ങിയവയും ഇതിൽ പെടും.

ഏതായാലും ജനങ്ങളുടെ ജീവനും സുരക്ഷിതത്വത്തിനും, ഭയാശങ്കകൾ മാറ്റിവച്ച് ആത്മവിശ്വാസത്തോടെ സന്തോഷകരമായി യാത്രകൾ ചെയ്യുന്നതിനും വേണ്ട കരുത്തും ഉറപ്പും നൽകുന്ന തരത്തിലുള്ള വാർത്താപ്രാധാന്യം ഈ വിഷയത്തിലും നിശ്ചയമായും ഉണ്ടാകേണ്ടതാണ് . വലിയ രീതിയിലുള്ള അവബോധം അവർക്ക് കൊടുക്കേണ്ടതാണ്. ഉത്തരവാദിത്തപ്പെട്ടവർ മുന്നോട്ടു വരുമെന്ന് കരുതുന്നു .നമുക്ക് പ്രത്യാശിക്കാം നന്ദി.

✍ജസിയ ഷാജഹാൻ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments