Saturday, November 23, 2024
Homeസ്പെഷ്യൽഹെലൻ കെല്ലർ (ലേഖനം) ✍ മാഗ്ളിൻ ജാക്സൻ

ഹെലൻ കെല്ലർ (ലേഖനം) ✍ മാഗ്ളിൻ ജാക്സൻ

മാഗ്ളിൻ ജാക്സൻ

നിശ്ചയദാർഢ്യത്തിൻ്റെയും ആത്മവിശ്വാസത്തിൻ്റെയും മൂർത്തീഭാവമാണ് ഹെലൻ കെല്ലറുടെ ജീവിതം’ കേൾവിയും, കാഴ്ച്ചയും ഉള്ളവരുടേതിനേക്കാൾ സാർത്ഥകമായിരുന്നു ഹെലൻ കെല്ലറുടെ ജീവിതം’1887 ജൂൺ 27 ന് അമേരിക്കയിലെ വടക്കു പടിഞ്ഞാറ് അലബാമയിൽ ടസ്കംബിയ എന്ന സ്ഥലത്താണ് ഹെലൻ കെല്ലർ ജനിച്ചത് 19 മാസം പ്രായമായപ്പോൾ അജ്ഞാതരോഗം ബാധിച്ച ഹെലൻ ജീവിതത്തിലേക്ക് തിരിച്ചു വന്നത് കാഴ്ചയും കേൾവിശക്തിയും ഇല്ലാതെയായിരുന്നു .

ആറുവയസ്സുവരെ വീട്ടുകാർക്കും അയൽക്കാർക്കും ‘ദുസ്സഹയായി ദേഷ്യക്കാരിയും ശാഠ്യക്കാരിയുമായ കൊച്ചു ഹെലൻ വളർന്നു. തുടർന്ന് അലക്സാണ്ടർ ഗ്രഹാംബെല്ലിൻ്റെ ഉപദേശപ്രകാരം ആൻസള്ളിവനെ ഹെലൻ്റെ പരിചരണം ഏൽപ്പിച്ചതോടെയാണ് അവരുടെ ജീവിതം ശരിയായ ദിശയിൽ നീങ്ങാൻ തുടങ്ങിയത്

കൈകൊണ്ട് അക്ഷരങ്ങളും വസ്തുക്കളും തിരിച്ചറിയാൻ പഠിപ്പിക്കുന്നതിനൊപ്പം ഹെലൻ്റെ പെരുമാറ്റം നന്നാക്കിയെടുക്കുക എന്ന ജോലി കൂടി ആൻ സള്ളിവന് ചേയ്യേണ്ടതായ് വന്നു

ഹെലന് കടുത്ത ദേഷ്യമായിരുന്നു പലപ്പോഴും ഹെലൻ്റെ ദേഷ്യത്തോടുള്ള പ്രതികരണത്തിനു ആൻ സള്ളിവൻ ശിക്ഷ കൊടുത്തത് അവളോട് കൈകൾ ഉപയോഗിച്ചുള്ള ആശയ വിനിമയം നിർത്തിവച്ചുകൊണ്ടായിരുന്നു !

പോകെപ്പോകെ ഹെലൻ സള്ളിവനുമായി വളരെ അടുത്തു വാക്കുകളുടെ അർത്ഥം മനസ്സിലാക്കിത്തുടങ്ങി പിന്നീട് കാഴചയും കേൾവിയും ഉള്ളവരെക്കാൾ വേഗത്തിൽ സള്ളിവൻ ചൊല്ലിക്കൊടുത്ത പാഠങ്ങൾ പഠിച്ചു തീർക്കാൻ തുടങ്ങി ബ്രയിൽ ലിപിയും സാധാരണലിപിയും ഉപയോഗിച്ചുള്ള ടൈപ്പ്റൈറ്റിംഗും അവർ സ്വയത്തമാക്കി !

മൈക്കൽ അനാഗ്നസിൻ്റെ ലേഖനങ്ങളിലൂടെ ഹെലൻ കെല്ലർ പ്രശസ്തിയാർജ്ജിച്ചു തുടങ്ങി. അവർ ഷേക്സ്പിയർ കൃതികൾ വായിക്കുന്നതും ടൈപ്പ് ചെയ്യുന്നതുമായ ചിത്രങ്ങൾ ലേഖനത്തോടൊപ്പം അച്ചടിച്ചു വന്നു. അന്നത്തെ അമേരിക്കൻ പ്രസിഡന്റ് ക്ളവർലാൻഡിനെ വൈറ്റ് ഹൗസിൽ ചെന്ന് സന്ദർശിക്കാനും ഹെലൻ കെല്ലറിനു അവസരം ലഭിച്ചു!

അപ്പോഴും ഹെലനെ സംസാരിപ്പിക്കാനുള്ള ശ്രമങ്ങൾ ഒന്നൊന്നായി പരാചയപ്പെട്ടു കൊണ്ടിരുന്നു. എന്നാൽ മറ്റുള്ളവർ സംസാരിക്കുന്നത് ചുണ്ടുകളിലും തൊണ്ടയിലും തൊട്ട് മനസ്സിലാക്കാൻ ഹെലനു സാധിച്ചിരുന്നു. 1900 ൽ കേംബ്രിഡ്ജ് സ്കൂളിൽ ചേർന്ന ഹെലൻ കെല്ലർ റാഡ്ക്ലിഫ് കോളേജിൽ പ്രവേശനം നേടുന്ന ആദ്യ അന്ധബധിര വിദ്യാർത്ഥിനി എന്ന സ്ഥാനം 1900 ൽ സ്വന്തമാക്കി.

ആകാലഘട്ടത്തിലാണ് അവർ സ്വന്തം ജീവിത കഥ എഴുതിത്തുടങ്ങിയത്
1903 ൽ ആ കഥ (ദ സ്റ്റോറി ഓഫ് മൈ ലൈഫ്) പ്രകാശനം ചെയ്തു ബിരുദം നേടുന്ന ആദ്യ അന്ധബധിര വിദ്യാർത്ഥി നീ എന്ന പദവിയും 1904 ൽ ഹെലൻ കെല്ലർക്ക് സ്വന്തമായി ആൻസള്ളിവനോടും അവരുടെ ഭർത്താവ് ജോൺ ആൽബർട്ട്മേസിയോടുമൊത്തുള്ള ജീവിതകാലത്ത് ലോകത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾക്ക് അവർ പുസ്തകരൂപം നൽകി. (ദ വേൾഡ് ഐ ലീവ് ഇൻ) എന്നായിരുന്നു ആ പുസ്തകത്തിൻ്റെ പേര് !

1909 ൽ സോഷ്യലിസ്റ്റ് പാർട്ടി ഓഫ് മസാച്ചുസൈറ്റിൽ അംഗമായ അവർ 1913 ൽ മൂന്നാമത്തെ പുസ്തകം ( ഔട്ട് ഓഫ് ദ ഡാർക്ക്) പുറത്തിറക്കി ‘
ഹെലൻ്റെയും ആൻസള്ളിവൻ്റേയും പിന്നീടുള്ള ജീവിതം ലോക പര്യടനത്തിൻ്റേതായി. അവിടെ ഉണ്ടായഅനുഭവങ്ങൾ സള്ളിവൻ്റെ സഹായത്തോടെ അവർ ലോക ജനതയ്ക്ക് പറഞ്ഞു കൊടുത്ത കൂട്ടത്തിൽ ഹെലൻ്റെ ജീവിതം സെലിവറൻസ് എന്ന പേരിൽ ഹോളിവുഡ് ചലച്ചിത്രമാക്കി ‘

ഹെലൻ ലക്ച്ചറുകളിൽ നിന്നും ചോദ്യോത്തര പരിപാടികളിൽ നിന്നം സമ്പാധിക്കുന്ന പണം അന്ധരെ സഹായിക്കുന്നതിനായ് ചിലവഴിക്കും !

1922 ൽ ആൻ സള്ളിവൻ രോഗബാധിതയായതോടെ ഹെലൻ്റെ സംഭാഷണങ്ങൾ വിശദീകരിക്കുന്ന ജോലി പോളി തോംസൻ ഏറ്റെടുത്തു അന്ധരെ സഹായിക്കാനുള്ള ലോക പര്യടനം അവർ തുടർന്നു. 1936 ൽ ആൻ സള്ളിവൻ മരിച്ചു.

രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ആഗോള അന്ധർക്കു വേണ്ടിയുള്ള അമേരിക്കൻ ഫൗണ്ടേഷനു വേണ്ടി പണം സ്വരൂപിക്കാനായി ഹെലൻ്റേയും പോളിയുടേയും യാത്രകൾ.. ഇതിനിടെ വീട്ടിലുണ്ടായ അഗ്നിബാധയിൽ ആൻസള്ളി നെക്കുറിച്ച് ഹെലൻ കെല്ലർ എഴുതിക്കൊണ്ടിരുന്ന പുസ്തകം (ടീച്ചർ) നാമാവശേഷമായി

വീണ്ടു എഴുതാനാരഭിച്ച ഹെലൻ 1957 ൽ അത് പൂർത്തിയാക്കി പോളിയും രോഗിയായതോടെ ഹെലൻ്റെ പരിചരണം വിന്നി കോർ ബാലി ഏറ്റെടുത്തു 1661 ൽ പക്ഷാഘാതങ്ങളുടെ പരമ്പരയിലെ ആദ്യത്തേതിനെത്തുടർന്ന് ഹെലൻ കെല്ലർ പൊതുജീവിതത്തിൽ നിന്നും വിരമിച്ചു 1964 അമേരിക്കയിലെ ഏറ്റവും വലിയ സിവിലിയൻ ബഹുമതിയായാ മെഡൽ ഓഫ് ഫ്രീഡം നൽകി പ്രസിഡൻ്റ് ലിൻഡൻ ജോൺസൻ അവരെ ആദരിച്ചു . ഒരു വർഷത്തിനു ശേഷം വിമൻസ് ഹോൾ ഓഫ് ഫെയിമിലേക്ക് ഹെലൻ കെല്ലർ തിരഞ്ഞെടുക്കപ്പെട്ടു….

ഹെലൻ കെല്ലറുടെ (ദ സ്റ്റോറി ഓഫ് മൈ ലൈഫ് )

ജീവിതത്തോട് സ്വയം പട വെട്ടി ജയിച്ച ഇവരുടെ ജീവിത കഥ മറ്റുള്ളവർക്കും ഒരു മാതൃകകായാണ്

മാഗ്ളിൻ ജാക്സൻ✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments