Saturday, January 11, 2025
Homeസ്പെഷ്യൽദേശീയ കായിക ദിനം ✍അഫ്സൽ ബഷീർ തൃക്കോമല

ദേശീയ കായിക ദിനം ✍അഫ്സൽ ബഷീർ തൃക്കോമല

അഫ്സൽ ബഷീർ തൃക്കോമല

ഐക്യ രാഷ്ട്ര സഭ അംഗീകരിച്ച ലോക കായിക ദിനം ഏപ്രിൽ 6 ഉം
കേരളത്തിന്റെ സംസ്ഥാന കായിക ദിനം കേരള സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ സ്ഥാപക പ്രസിഡന്റും കേരളത്തിലെ വിനോദസഞ്ചാരത്തിന്റെ പിതാവുമായ “ജി.വി. രാജ “എന്ന ലഫ്. കേണല്‍. പി. ആര്‍. ഗോദവര്‍മ്മ രാജ യുടെ ജന്മദിനമായ ഒക്ടോബർ 13 ഉം ആണ്. എന്നാൽ ഇന്ത്യയുടെ ദേശീയ കായിക ദിനം “ഹോക്കി മാന്ത്രികൻ “ധ്യാൻ ചന്ദിന്റെ ജന്മ ദിനമായ ആഗസ്ത് 29നാണു ആചരിക്കുന്നത് .

1905 ഓഗസ്റ്റ് 29-ന്‌ സമേശ്വർ ദത്ത് സിംഗ് ന്റെ മകനായി ഉത്തർപ്രദേശിലെ അലഹബാദിൽ ജനിച്ച അദ്ദേഹം 1928 ആംസ്റ്റർഡാം ഒളിമ്പിക്സ്,
1932 ലോസ് ഏഞ്ചൽസ് ഒളിമ്പിക്സ് ,1936 ബർലിൻ ഒളിമ്പിക്സ് തുടങ്ങിയ
മൂന്ന് ഒളിമ്പിക്സിൽ ഇന്ത്യക്കു സ്വർണമെഡൽ നേടാൻ നിർണ്ണായക പങ്കു
വഹിച്ചു . ഒളിമ്പിക്ക് മത്സരരംഗത്ത് ഭാരതം ആദ്യം തോൽപിച്ച ആസ്ത്രിയയിലെ കളിക്കാർ ചേർന്ന് 1930-ൽ വിയന്നയിൽ ധ്യാൻ ചന്ദിന്റെ പ്രതിമ തന്നെ സ്ഥാപിച്ചു. ആ പ്രതിമയ്ക്ക്‌ നാല് കൈകളുണ്ടായിരുന്നു. നാലു കൈകളിൽ ഓരോ ഹോക്കിസ്റ്റിക്കു വീതവും.1932 ലെ ലോസ് ഏയ്ഞ്ചല്‍സ് ഒളിമ്പിക്‌സില്‍, ഇന്ത്യ – അമേരിക്ക ഹോക്കി മത്സരത്തിനിടയില്‍ അദ്ദേഹത്തിന്റെ ഹോക്കി സ്റ്റിക്കില്‍ മാന്ത്രികതയുണ്ടെന്ന് ഒരു അമേരിക്കന്‍ കളിക്കാരന്‍ പരാതിപ്പെടുകയും . താന്‍ ഉപയോഗിച്ചിരുന്ന ഹോക്കി സ്റ്റിക്ക് ഉടന്‍തന്നെ അമേരിക്കക്കാരന് നല്‍കി പകരം അദ്ദേഹത്തിന്റെ സ്റ്റിക്ക് വാങ്ങി കളി പുനരാരംഭിച്ചപ്പോഴും അദ്ദേഹം ഗോളടി തുടർന്ന് കൊണ്ടിരുന്നതും ചരിത്രം.

1936-ലെ ഒളിമ്പിക്സിൽ ജർമ്മനിയെ ഇന്ത്യ തോല്പിച്ചപ്പോൾ, ഇന്ത്യൻ കരസേനയിൽ ലാൻസ് കോർപ്പറൽ ആയിരുന്ന അദ്ദേഹത്തോട് ഹിറ്റ്ലർ ജർമ്മനിയിൽ സ്ഥിരതാമസമാക്കണമെന്ന കരാറോടെ, ജർമ്മൻ ആർമിയിൽ കേണൽ പദവി വാഗ്ദാനം ചെയ്തു. എന്നാൽ രാജ്യ സ്നേഹിയായ ധ്യാൻ ചന്ദ് അത്‌ നിരസിച്ചു. സ്വാതന്ത്ര്യാനന്തരം ഇന്ത്യ ഗവണ്മെന്റ് അദ്ദേഹത്തിന് മേജർ പദവി നൽകുകയും 1956 ൽ പത്മഭൂഷൺ നൽകി ആദരിക്കുകയും ചെയ്തിട്ടുണ്ട്. 1979 ഡിസംബർ 3 നു അന്തരിച്ചു.

രാജീവ് ഗാന്ധി ഖേൽരത്ന പുരസ്കാരം, അർജുന പുരസ്കാരം, ദ്രോണാചാര്യ പുരസ്കാരം തുടങ്ങിയ ദേശീയ കായിക പുരസ്കാരങ്ങൾ ദേശീയ കായിക ദിനത്തിൽ രാഷ്‌ട്രപതി ഭവനിൽ വച്ച് വിതരണം ചെയുന്നു .

200 BC മുതൽ ഗ്രീസിൽ ഹോക്കിയ്ക്ക് സമാനമായ കളി യുണ്ടായിരുന്നു എന്നും . കിഴക്കൻ ഏഷ്യയിൽ സമാനരീതിയിലുള്ള കളി 300BC-യിലും.മംഗോളിയയിലും ചൈനയിലും ദാവോയർ പ്രദേശങ്ങളിലും ഹോക്കിയ്ക്ക് സമാനമായ ബെയ്ക്കു (ദാവോയർ ഹോക്കി) ഏകദേശം ആയിരക്കണക്കിനു വർഷങ്ങൾക്കു മുൻപ് നിലവിലുണ്ടായിരുന്നു എന്നും ചരിത്രം രേഖപെടുത്തുന്നു.

മാനവ വിഭവ ശേഷിയിൽ മുൻപന്തിയിലുള്ള ഇന്ത്യ,കായിക രംഗത്ത് മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഏറെ പിന്നിലാണെന്ന് മാത്രമല്ല സർക്കാർ തലത്തിൽ കായിക താരങ്ങളെ വളർത്തി കൊണ്ട് വരാനുള്ള കാര്യമായ ഇടപെടലുകൾ ഉണ്ടാകുന്നുമില്ല .വളർന്നു വരുന്ന കായിക രംഗത്തെ പ്രതിഭകളിൽ ഒട്ടുമിക്കവരും താരതമ്യേന സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരായതിനാൽ മുഖ്യധാര യിലേക്കു കടന്നു വരാൻ കഴിയുന്നില്ല എന്നതും വസ്തുതയാണ് .

വർത്തമാന കാലത്തു രോഗ പ്രതി രോധങ്ങൾക്കും ആരോഗ്യ സംരക്ഷണത്തിനും കായികക്ഷമത വർധിപ്പിക്കാനും ഓരോ വ്യക്തിയും തയാറാകണം എന്നുള്ള സന്ദേശം കൂടി പങ്കുവെക്കേണ്ടതുണ്ട് .

ദേശീയ കായികദിനാശംസകൾ

✍അഫ്സൽ ബഷീർ തൃക്കോമല

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments