ശൈത്യകാല വരവിന് മുമ്പായിട്ട് ഈ പാടത്ത് ചെണ്ടുമല്ലിയും കൂടാതെ കുറച്ചു പച്ചക്കറികളും കൃഷി ചെയ്യുക പതിവാണ്. മിതമായ വിലക്ക് കൃഷിക്കാർ പാടത്തുനിന്നുമുള്ള പച്ചക്കറികൾ ഈ പ്രദേശത്തുള്ളവർക്ക് വിൽപ്പന നടത്താറുമുണ്ട്. കുറഞ്ഞ സമയം കൊണ്ട് പൂക്കൾ ലഭിക്കുന്ന വിവിധ തരത്തിലുള്ള മണ്ണിൽ വളരുന്ന പൂവാണ് ചെണ്ടുമല്ലി. ചുവപ്പ്, മഞ്ഞ, ഇളം മഞ്ഞ, ചുവപ്പ് കലർന്ന മഞ്ഞ എന്നീ നിറങ്ങളിലാണ് അധികവും ചെണ്ടുമല്ലി കണ്ടുവരുന്നതല്ലേ.
വിത്ത് വിതയ്ക്കുന്നതി ന് മുമ്പേ കൃഷിയിടം ഒരുക്കുന്നത് രാസവളം മണ്ണുമായി കലർത്തി അകലം വിട്ട് വിത്ത് പാകിക്കൊണ്ടാണ്. പിന്നെ ഇതിന് നനക്കും മുമ്പ് ചാണകപ്പൊടി തൂവും. ശേഷം തൈകൾ പറിച്ചു നടന്നത് ഒരു മാസം ആകുമ്പോഴാണ്. ചെണ്ടുമല്ലി ചെടി പൂവിടാറാകുന്നതിന് മുമ്പേ ചെടിയുടെ അഗ്രഭാഗം നുള്ളിക്ക ളയും അതോടുകൂടി നിരവധി ശാഖോപശാഖകൾ ഉണ്ടാവുകയും കുറ്റിച്ചെടികളാവു കയും ധാരാളം പൂക്കൾ ഉണ്ടാവുകയും ചെയ്യുന്നു.
രണ്ടു മാസശേഷം പൂക്കൾ പറിക്കാമെങ്കിലും ഇവ തുടർന്നുള്ള രണ്ട് രണ്ടര മാസത്തോളവും തുടരും. പശിമരാശി മണ്ണാണ് ഈ കൃഷിക്ക് ഏറ്റവും അനുയോജ്യം.
ആകർഷകമായ നിറങ്ങളുള്ള ചെണ്ടുമല്ലി ആഘോഷങ്ങളിലും, ആരാധനാലയങ്ങളിലും, വിവാഹ ചടങ്ങുകളിലുമൊക്കെ ഏറെ പ്രധാനപ്പെട്ടതാ ണ്.
ഇന്ത്യയിൽ ആദ്യമായി ചെണ്ടുമല്ലിയെ കൊണ്ടുവന്നത് പോർച്ചുഗീസുകാരാണെങ്കിലും ചെണ്ടുമല്ലിയുടെ ഉദ്ഭവം മെക്സിക്കോയാണ്.
ഇവിടെയുള്ള പാടത്ത് കടുക് കൃഷിയോളം വ്യാപകമായി ഇവർ ചെണ്ടുമല്ലി കൃഷി നടത്തുന്നില്ല. ഒരു ഭാഗം ചെണ്ടുമല്ലിയും, പാടത്തിന്റെ മറ്റൊരു ഭാഗത്ത് മുള്ളങ്കിയാണ് (മൂളി) കൃഷി ചെയ്തിരിക്കുന്നത്.
കൃഷി ചെയ്തുവെന്ന് പറഞ്ഞാൽ ഇപ്പോൾ കുഞ്ഞു ചെടികൾ ആയിട്ടാണുള്ളത്. റാഡിഷ്, മൂളി, മുള്ളങ്കി, മുലി (പഞ്ചാബി), ബംഗാളി (മുലോ) എന്നിങ്ങനെ പല ഭാഷകളിൽ പല പേരുകളിലായി അറിയപ്പെടുന റാഡിഷ് സാലഡുകളിലും കൂടാതെ സൂപ്പ്, പായസം എന്നിവയിലും ചേർക്കുന്നതാണ്. പിന്നെ കറികളിലും പൊരിയലായിട്ടോ, റൈതയിലും ചേർക്കുന്നുണ്ട്. വെളുത്ത വേരുള്ള, വലിയതും നേർത്തതുമായ മൂളി പലപ്പോഴും പാകം ചെയ്തും കഴിക്കാറുണ്ട്.
ഗുരുഗ്രാമിൽ മാത്രമല്ല ബീഹാർ, ഉത്തർപ്രദേശ്, കർണാടക, പഞ്ചാബ്, ,അസം, പശ്ചിമ ബംഗാൾ റാഡിഷ് പ്രധാനമായും കൃഷി ചെയ്യുന്ന സംസ്ഥാനങ്ങളാണ് .
“ക്രൂസിഫെറ” കുടുംബത്തിൽപ്പെട്ടതാണ് റാഡിഷ്. രോഗപ്രതിരോധശേഷിയുള്ള വെളുത്ത റാഡിഷ് തൊണ്ടവേദനയ്ക്കും, ദഹനക്കേടിനും ഏറെ ഫലപ്രദമാണ്. അതേസമയം തൈറോഡ് രോഗങ്ങൾ, അൾസർ എന്നിവയുള്ള രോഗികൾ ഇത് ഉപയോഗിക്കരുതെന്നുമാണ്.
ഇടക്കാല കൃഷികളായിട്ട് ചെണ്ടുമല്ലി കൂടാതെ വൈകാതെ കാരറ്റ്, പച്ച മുളക്, തക്കാളി, ചീര തുടങ്ങിയവയുടെ കൃഷി കൂടി ആരംഭിക്കുമെന്ന് കൃഷിക്കാർ പറയുകയുണ്ടായി.
ഏതാണ്ട് മൂന്ന് നാല് വർഷമായി അടുത്തുള്ള പാടത്ത് പോയി കൃഷിയിടങ്ങൾ കാണാനും കൃഷിക്കാരുമായി അതേ പറ്റി ചോദിച്ചറിയാനും എന്നെപ്പോലെ നിങ്ങളിൽ പലരും (പ്രത്യേകിച്ചും നമ്മൾ മലയാളികൾ) ഇഷ്ടപ്പെടുന്നൊരു കാര്യം തന്നെയാണല്ലേ. വിത്തു വിതയ്ക്കുന്ന സമയത്തും, വിളവെടുപ്പിനും മുമ്പും അവരുടെ പാടത്തിന്റെ വിശേഷം ചോദിച്ചറിയുന്നതിൽ ഞാനും അത് പറഞ്ഞു തരുന്നതിൽ അവരും ഏറെ സന്തുഷ്ടരാണ്.