Thursday, December 26, 2024
Homeസ്പെഷ്യൽആദ്യ വിശ്വ വിജ്ഞാന കോശത്തിന്റെ ഓർമ്മയിൽ... ✍അഫ്സൽ ബഷീർ തൃക്കോമല

ആദ്യ വിശ്വ വിജ്ഞാന കോശത്തിന്റെ ഓർമ്മയിൽ… ✍അഫ്സൽ ബഷീർ തൃക്കോമല

അഫ്സൽ ബഷീർ തൃക്കോമല

ക്രിസ്തു വർഷം 23 ൽ വടക്കേ ഇറ്റലിയിൽ സെലെർ , മർസെല്ല ദമ്പതികളുടെ മകനായാണ് ” ഗായൂസ് പ്ലീനിയുസ് സെകൂന്തുസ്” എന്ന പ്ലീനി ജനിച്ചത്. ഗുരുകുല വിദ്യാഭ്യാസത്തിനു ശേഷം റോമിലെ വിവിധ കലാലയങ്ങളിൽ നിന്ന് ഉന്നത പഠനങ്ങൾ കഴിഞ്ഞു അദ്ദേഹം സുഹൃത്തായ വെസ്പേഷ്യൻ ചക്രവത്തിയുടെയും മകൻ ടൈറ്റസിന്റെയും രഹസ്യോപദേശകനായി.

ഭരണ രംഗത്ത് ഉന്നത പദവിയിലിരിക്കുമ്പോൾ തന്നെ ഇടവേളകൾ പൂര്ണമായും സാഹിത്യ കൃതികൾ വായിക്കുന്നതിനും അന്വഷണങ്ങൾക്കുമായി ഉപയോഗിച്ചു .പുസ്തകങ്ങൾ വായിച്ചു കേൾപ്പിക്കുവാനും , നിരീക്ഷണങ്ങൾ കുറിച്ചെടുക്കാനുമായ് ഒരു സെക്രട്ടറിയെ തന്നെ നിയമിച്ചു “സമയങ്ങൾ തക്കത്തിലുപയോഗിക്കുക “എന്ന വാക്യത്തിന് ഏറെ പ്രാധാന്യം കൊടുത്തു. രണ്ടായിരത്തോളം പുസ്തകങ്ങൾ വായിച്ച് അവയിൽ നിന്ന് ഇരുപതിനായിരത്തിൽ അധികം വിവരങ്ങൾ കണ്ടെത്തി സ്വന്തം നിരീക്ഷണങ്ങളോടൊപ്പം ചേർത്ത് 36 വാല്യങ്ങളുള്ള ലോക ചരിത്രത്തിലെ ആദ്യ വിശ്വ വിജ്ഞാനകോശം “പ്രകൃതിശാസ്ത്രം” അഥവാ “ഹിസ്റ്റോറിയാ നാച്ചുറാലിസ്” എന്ന ഗ്രന്ഥം രചിച്ചു.എല്ലാ ശാസ്ത്ര സാങ്കേതിക സൗകര്യങ്ങളുള്ള വർത്തമാന കാലത്തു പോലും അസാധ്യമായ കാര്യമാണ് അദ്ദേഹം
അന്ന് ചെയ്തത് .

ലോകത്തിന്റെ ഗണിതപരവും ഭൗതികവുമായ വിശദീകരണം.ഭൂമി ശാസ്ത്രം , നരവംശ ശാസ്ത്രം, മനുഷ്യ ശരീര ശാസ്‌ത്രം,ജന്തു ശാസ്‌ത്രം, കൃഷി, ഉദ്യാനനിർമ്മാണം, ഔഷധ ശാസ്‌ത്രം തുടങ്ങി എല്ലാ സസ്യ ശാസ്ത്ര മേഖലകളും
ധാതു വിജ്ഞാനീയം, ഖനി വിജ്ഞാനീയം ജ്യോതി ശാസ്ത്രം തുടങ്ങി പ്രകൃതിയുമായി ബന്ധപ്പെട്ട സമഗ്ര വിഷയങ്ങളെ കുറിച്ച് പ്രതിപാദിച്ചിരിക്കുന്ന 24993 അദ്ധ്യായങ്ങൾ ഉള്ള ബ്രിഹത് ഗ്രന്ഥമാണ് അത് .കേരളത്തിലേക്കുള്ള സമുദ്ര മാർഗ്ഗം ,മലബാർ പ്രദേശത്തെക്കുറിച്ചും കൊല്ലത്തെ കപ്പലുകളെ കുറിച്ചും അദ്ദേഹത്തിന്റെ പുസ്തകത്തിൽ പറയുന്നുണ്ട് എന്നത് അത്ഭുതമായി
തോന്നാം. മാത്രമോ ബ്രസീലിൽ നിന്നും കേരളത്തിലെത്തിയ കുരുമുളക് തേടി രണ്ടായിരം വര്‍ഷങ്ങള്‍ക്കു മുമ്പ് അറബികളും റോമക്കാരും കേരളത്തിലേക്കെത്തിയിരുന്നു എന്നത് ചരിത്രം .”റോമിലെ സ്ത്രീകള്‍ക്ക് കുരമുളകിനോടുള്ള കമ്പം കൂടിയതിനാല്‍ റോമിലെ സ്വര്‍ണ നാണയങ്ങള്‍ ‘കുരുമുളക് നാട്ടി’ലേക്ക് ഒഴുകുന്നു” എന്ന് പ്ലീനി എഴുതി വെച്ചിട്ടുണ്ട്. മികച്ച ഗുണനിലവാരമുള്ള കുരുമുളക് ലഭിക്കുന്നത് ‘കോട്ടോനാര’ യിലാണെന്നും അത് പുരാതനമായ കോട്ടയം നാട് ഇന്നത്തെ തലശ്ശേരി താലൂക്കും വയനാടും ഉള്‍പ്പെട്ടതായിരുന്നു. ബ്രിട്ടീഷ് ഭരണകാലത്ത് തലശ്ശേരി താലൂക്ക്, കോട്ടയം താലൂക്ക്എന്നായിരുന്നു അറിയപ്പെട്ടുരുന്നത്. കോട്ടയം നാടിന്റെ ആസ്ഥാനം തലശ്ശേരിയില്‍ നിന്നും പത്ത് കിലോമീറ്റര്‍ കിഴക്കായി സ്ഥിതി ചെയ്തിരുന്നു. ‘കോട്ടയം’ ആയിരുന്നു അതായിരുന്നു പഴശ്ശി കേരള വര്‍മയുടെ ആസ്ഥാനം.പിന്നെയും കേരളത്തെ അദ്ദേഹം പരാമർശിച്ചിട്ടുണ്ട് . ഇതിന്റെ രചനയിലൂടെ അദ്ദേഹം സ്വയം ഒരു ഗൂഗിൾ ആയി മാറി എന്ന് വേണം കണക്കാക്കാൻ.

ഭൂമി ഉരുണ്ടതാണെന്ന ഉറച്ച വിശ്വാസം അക്കാലത്തു അദ്ദേഹം പങ്കുവെച്ചിട്ടുണ്ട് . അതിനു നിരവധി കാരണങ്ങളും നിരത്തിയിട്ടുണ്ട്. ദൂരെനിന്ന് അടുത്തേക്കുവരുന്ന കപ്പലുകളെ നോക്കിയാൽ ലളിതമായി ഇതു മനസ്സിലാക്കാം .മറ്റൊരു തെളിവുകൂടി അദ്ദേഹം അവതരിപ്പിക്കുന്നു “ഒരു സൂര്യഘടികാരം അത് ഉപയോഗിക്കുന്ന സ്ഥലത്തുനിന്ന് 80 കിലോമീറ്ററിലധികം തെക്കോട്ടോ വടക്കോട്ടോ കൊണ്ടു പോയാൽ ശരിയായ സമയം കാണിക്കാതാകും. പിന്നെ ശരിയായ സമയം കാണിക്കണമെങ്കിൽ അതിന്റെ സൂചിയുടെ ചരിവു മാറ്റണം”. ഭൂമി ഉരുണ്ടതല്ലെങ്കിൽ ഇതു വേണ്ടിവരുമായിരുന്നില്ല.അങ്ങനെ യുക്തിഭദ്രമായ നിരവധി കാര്യങ്ങൾ . “ജനം ചോദിക്കും. ഭൂമിയുടെ മറുവശത്തു നിൽക്കുന്നവർ എന്തുകൊണ്ട് വീണു പോകുന്നില്ല. മറുവശത്തുള്ളവർ നമ്മെക്കുറിച്ചും ഇതേ ചോദ്യം ചോദിക്കുമെന്ന കാര്യം അവർ ആലോചിക്കുന്നില്ല”.എന്ന വാദവും ഏറെ പ്രസ്കതമാണ് .

വെസൂവിയസ് അഗ്നിപർവതം പൊട്ടിത്തെറിച്ചപ്പോൾ ആ പ്രതിഭാസം എന്താണന്നു മനസിലാക്കുവാനും രക്ഷാ പ്രവർത്തനത്തിലും പങ്കെടുത്ത അദ്ദേഹം അഗ്നിപർവതം വമിച്ച വാതകം ശ്വസിച്ചു ശ്വാസം മുട്ടി ക്രിസ്തുവർഷം 79 ആഗസ്ത് 25 ന് അമ്പത്തഞ്ചാമത്തെ വയസിൽ അന്തരിച്ചു .1945 വര്ഷം മുൻപ് ഇങ്ങനെ ഒരാൾ ജീവിച്ചിരുന്നു എന്നത് പോലും അതിശയോക്തിയായി തോന്നിയേക്കാം.

തുടർച്ചയായുണ്ടാകുന്ന മഹാ വ്യാധികളും പ്രകൃതി ക്ഷോഭങ്ങളും ഉണ്ടാകുമ്പോൾ സർക്കാരിൽ ഉന്നത പദവി അലങ്കരിച്ചിരുന്നതും വിശ്വ വിജ്ഞാന കോശത്തിന്റെ ഉപജ്ഞാതാവും കൂടിയായ മഹാനായ പ്ലീനിയെ മാതൃകയാക്കാൻ ഉദ്യോഗസ്ഥ സാംസ്കാരിക സാഹിത്യ പ്രവർത്തകർ മുൻപോട്ടു വരണം .കൂടാതെ അദ്ദേഹത്തിന്റെ ചരിത്ര പ്രസിദ്ധമായ “ഹിസ്റ്റോറിയാ നാച്ചുറാലിസ്”എന്ന വിശ്വ വിജ്ഞാന കോശം ഒരു തവണയെങ്കിലും വായിക്കാനും അത് ചർച്ച ചെയ്യാനും ജ്ഞാന തൃഷ്ണയുള്ളവരെല്ലാം മുൻപോട്ടു വരണം .

“പ്ലീനി” എന്നത് ഒരു വ്യക്തിയല്ല വിശ്വ വിജ്ഞാന കോശം തന്നെയാണ് …..

✍അഫ്സൽ ബഷീർ തൃക്കോമല

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments