Wednesday, December 25, 2024
Homeമതംശ്രീ കോവിൽ ദർശനം (38) കീഴമ്മാകം ശ്രീ ശിവശക്തി മഹാഗണപതി ക്ഷേത്രവും ഗണപതി...

ശ്രീ കോവിൽ ദർശനം (38) കീഴമ്മാകം ശ്രീ ശിവശക്തി മഹാഗണപതി ക്ഷേത്രവും ഗണപതി പ്രീതി ലഭിക്കാൻ ചെയ്യേണ്ടതും ✍ അവതരണം: സൈമശങ്കർ മൈസൂർ .

സൈമശങ്കർ മൈസൂർ

കീഴമ്മാകം ശ്രീ ശിവശക്തി മഹാഗണപതി ക്ഷേത്രവും
ഗണപതി പ്രീതി ലഭിക്കാൻ ചെയ്യേണ്ടതും

ഭക്തരെ..!
തിരുവനന്തപുരം ജില്ലയിൽ ചെങ്കൽ പഞ്ചായത്തിലെ കീഴമ്മാകത്താണ് ശ്രീ ശിവശക്തി മഹാഗണപതി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ചെങ്കലിൽ നിന്നും 2.6 കിലോമീറ്റർ ആണ് ക്ഷേത്രത്തിലേക്കുള്ള ദൂരം. മഹാദേവനും, ദേവിപാർവതിയും, ഗണപതിയുമാണ് ക്ഷേത്രത്തിലെ പ്രധാന ദേവതകളെങ്കിലും, ശ്രീ മഹാഗണപതിക്കാണ് ക്ഷേത്രം സമർപ്പിച്ചിരിക്കുന്നത്, ഗണങ്ങളുടെ അധിപനാണ് ഗണപതി, ഗണേശൻ അഥവാ വിഘ്നേശ്വരൻ. അധ്യാത്മിക മാർഗ്ഗത്തിലും വ്യവഹാരങ്ങളിലും ഉണ്ടാകുന്ന വിഘ്നങ്ങൾ ഗണപതിയുടെ അനുഗ്രഹത്താൽ ഇല്ലാതെയാകും എന്നാണ് വിശ്വാസം. പ്രപഞ്ച സൃഷ്ടാവായ ഗണേശനെ മഹാഗണപതി എന്നറിയപ്പെടുന്നു. ഗണേശൻറെ പൂർണ്ണ രൂപമാണ് മഹാഗണപതി. പൊതുവേ ക്ഷേത്രങ്ങളിൽ ആരാധിക്കപ്പെടുന്നത് മഹാഗണപതിയേയാണ്.
ബുദ്ധിയുടെയും സിദ്ധിയുടേയും സ്മൃതിയുടേയും ഇരിപ്പിടമായാണ് മഹാഗണപതിയെ കണക്കാക്കുന്നത്. 32 ഭാവങ്ങളിൽ മഹാഗണപതി സങ്കൽപ്പിക്കപ്പെടുന്നു. സിദ്ധിവിനായകൻ, ലക്ഷ്മി ഗണപതി, ക്ഷിപ്രപ്രസാദ ഗണപതി തുടങ്ങിയവ അവയിൽ ചിലതാണ്.

ഒരേ പീഠത്തിൽ ഉമാമഹേശ്വന്മാർ പുത്രൻ മഹാഗണപതിയോടപ്പം കുടികൊള്ളുന്ന ഏക മഹാക്ഷേത്രമാണ് കീഴമ്മാകം ശ്രീ ശിവശക്തി മഹാഗണപതി ക്ഷേത്രം. ശ്രീ രാജരാജേശ്വരി ക്ഷേത്ര ട്രസ്റ്റാണ് ക്ഷേത്രകാര്യങ്ങൾ നോക്കുന്നത്.

ഇടത്തരം വലിപ്പമുള്ള ശ്രീ ശിവശക്തി മഹാഗണപതി ക്ഷേത്രം പ്രസിദ്ധമാണ്. ഗണപതിയുടെ 32 രൂപങ്ങൾ ചിത്രീകരിക്കുന്ന ശില്പങ്ങളാൽ അലംകൃതമായ ഗോപുരവും, നന്നായി പരിപാലിക്കപ്പെടുന്ന ക്ഷേത്രാന്തരീക്ഷവും ക്ഷേത്രം സന്ദർശിക്കാനും മഹാഗണപതിയുടെ അനുഗ്രഹത്തിനുമായി നാടിൻറെ നാനാഭാഗത്തുനിന്നും ധാരാളം ഭക്തർ ക്ഷേത്രത്തിൽ എത്തിച്ചേരുന്നു.

ശ്രീ ശിവശക്തി മഹാഗണപതി ക്ഷേത്രത്തിലെ പ്രധാന വിശേഷ ദിവസങ്ങൾ:- സങ്കട ഹര ചതുർത്ഥി (വിനായകചതുർത്ഥി), ഗണേശോത്സവം, ദസറ, ദീപാവലി, മഹാ ശിവരാത്രി.

“ഗണപതി പ്രീതി ലഭിക്കാൻ”

1)വീട് നില്‍ക്കുന്ന പറമ്പിന്‍റെ കന്നിമൂലയില്‍ കറുക വളര്‍ത്തുക.

2 )വെള്ളിയാഴ്ച, ചതുര്‍ത്ഥി ദിവസങ്ങളില്‍ ഗണപതി ഹോമം നടത്തുകയോ, നാളികേരം ഉടയ്ക്കുകയോ ചെയ്യുക.

3)വീട്ടിലും, വ്യാപാരസ്ഥലത്തും പൂജാസ്ഥാനം ഉണ്ടെങ്കില്‍ കഴിയുന്നതും മൂല ചേര്‍ത്ത് ഒരടിയെങ്കിലും വലുപ്പമുള്ള ഒരു ഗണപതി ചിത്രം ഉണ്ടാവണം.

4)കടുത്ത തടസ്സമുള്ളവര്‍ ഉത്തമഗുരുവിനെ കണ്ട് വിശിഷ്ടമായ ഏതെങ്കിലും ഗണപതി മന്ത്രം ഉപദേശമായി വാങ്ങി ഒരു മണ്ഡലം ജപിക്കുക.

5)ഗണപതി ചിത്രത്തിന് മുന്നില്‍ മധുരപദാര്‍ത്ഥങ്ങള്‍ വച്ച് ഗണപതി സ്തുതികള്‍ ചൊല്ലുക. ദാരിദ്ര്യദഹനഗണപതി സ്തോത്രം, ഗണേശാഷ്ടകം, സങ്കടഹരഗണേശസ്തോത്രം ഇവ ജപിക്കുന്നത് നന്ന്.

6) ഗണപതിയുടെ വിശേഷചൈതന്യമുള്ള പിള്ളയാര്‍പെട്ടി, പഴവങ്ങാടി, മധൂര്‍, കൊട്ടാരക്കര, അഞ്ചല്‍, ഗണപതി, നിഴലിമംഗലം ഗണപതി, ഇടപ്പള്ളി ഗണപതി തുടങ്ങിയ ക്ഷേത്രങ്ങളിൽ ഏതെങ്കിലും ഒരു ക്ഷേത്രത്തില്‍ വര്‍ഷത്തില്‍ ഒരിക്കലെങ്കിലും സന്ദര്‍ശിക്കുക.

7) ജീവിതത്തില്‍ ഉത്തമഗണപതി ഭക്തനായി തീര്‍ന്നാല്‍ രാഹു, ശനിദോഷം ഉള്‍പ്പെടെ ഒരുവിധം ഗ്രഹദോഷം കഠിനമായി ബാധിക്കില്ല.

അവതരണം: സൈമശങ്കർ മൈസൂർ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments