മലയാളി മനസ്സിന്റെ പ്രിയപ്പെട്ടവരെ വീണ്ടും വരുന്ന യേശുക്രിസ്തുവിന്റെ നാമത്തിൽ എല്ലാവർക്കും സ്നേഹ വന്ദനം. നമ്മോടുള്ള ദൈവത്തിന്റെ സ്നേഹം പലപ്പോഴും മനസ്സിലാക്കാതെ ജീവിതത്തിൽ എത്രയോ വർഷങ്ങൾ കടന്നു പോയിരുന്നു. ദൈവമെന്നൊരാൾ ഈ ഭൂമിയിലുണ്ടോ, ദൈവം പാപിയായ ഒരാളെ സ്നേഹിക്കുമോ തുടങ്ങിയ ചിന്ത ഹൃദയത്തിൽ ശൂന്യത അനുഭവപ്പെടും. അനേകം ആളുകൾക്ക് ദൈവസ്നേഹം ഹൃദയപരമായ ഒരു അനുഭവമാണ്. ദൈവം സ്നേഹമാകുന്നു.
“ഏലിയാവിന്റെ യാഗം”
1 രാജാക്കന്മാർ 18: 1
“ഏറിയ നാൾ കഴിഞ്ഞിട്ട് മൂന്നാം സംവാത്സരത്തിൽ ഏലിയാവിനു യഹോവയുടെ അരുളപ്പാടുണ്ടായി: നീ ചെന്ന് ആഹാബിനു നിന്നെത്തന്നെ കാണിക്ക ഞാൻ ഭൂതലത്തിൽ മഴ പെയ്യിക്കാൻ പോകുന്നുവെന്ന് പറഞ്ഞു”
പഴയനിയമ കാലത്തുള്ള ഒരു പ്രവാചകൻ ആയിരുന്നു ഏലിയാവ്. താൻ സേവിച്ചിരുന്ന ഇസ്രായേലിന്റെ ദൈവമായ യഹോവയിൽ ഉറച്ച വിശ്വാസമുള്ള ആളായിരുന്നു. അന്നത്തെ രാജാവായിരുന്ന ആഹാബിനോട് താൻ പറഞ്ഞിട്ടല്ലാതെ ഈ ആണ്ടുകളിൽ മഞ്ഞും മഴയും ഉണ്ടാകില്ലെന്നു ഏലിയാവ് പറഞ്ഞു, വീണ്ടും പ്രാത്ഥിച്ചപ്പോൾ മഴ പെയ്തു.
യാക്കോബ് 5:- 17,18
“ഏലിയാവ് നമുക്കു സമസ്വഭാവമുള്ള മനുഷ്യനായിരുന്നു, മഴ പെയ്യാതിരിക്കാൻ
അവൻ പ്രാത്ഥനയിൽ അപേക്ഷിച്ചു. മൂന്നു സംവത്സരവും ആറു മാസവും ദേശത്തു
മഴ പെയ്തില്ല. അവൻ വീണ്ടും പ്രാത്ഥിച്ചപ്പോൾ ആകാശത്തു നിന്നു മഴ പെയ്തു, ഭൂമിയിൽ ധാന്യം വിളഞ്ഞു”
ആഹാബ് രാജാവിന്റെ കാലത്തു ഇസ്രായേൽ മക്കൾ ജീവനുള്ള ദൈവത്തിൽ നിന്നും അകന്നു പോകുകയും അന്യ ദൈവങ്ങളെ സേവിക്കുകയും ചെയ്തുപോന്നു. ഇസ്രായേലിന്റെ ദൈവമാണ് ജീവനുള്ള ദൈവമെന്ന് തെളിയിക്കാൻ ഏലിയാവ് എന്ന പ്രവാചകനെ ദൈവം ഉപയോഗിക്കുന്നു. ഇസ്രായേലിന്റെ ദൈവത്തിനു വേണ്ടി ഏലിയാവും അന്യ ദൈവമായ ബാലിനുവേണ്ടി ആഹാബും കൂടെയുള്ള പ്രവാചകന്മാരും യാഗപീഠം പണിതു യാഗ വസ്തു വയ്ക്കുന്നു എന്നാൽ ഏലിയാവിന്റെ യാഗപീഠത്തിൽ മാത്രം തീയിറങ്ങുകയും യാഗം നടക്കുകയും ചെയ്തു.
1 രാജാക്കന്മാർ 17 യിൽ ഏലിയാവിന് വേണ്ടി പ്രവർത്തിക്കുന്ന ദൈവത്തെ കാണാം. ദൈവത്തിന്റെ വാക്കുകൾ കേട്ടനുസരിച്ചു പോയപ്പോൾ കാക്കയെ കൊണ്ട് പോലും ഭക്ഷണമെത്തിച്ചു കൊടുക്കുന്ന ദൈവം. ദൈവമാം പിതാവ് തന്റെ ഏക ജാതനായ പുത്രനെ കൊടുത്താണ് ജനത്തെ വീണ്ടെടുത്തത്. അബ്രഹാം ദൈവത്തിന്റെ വാക്ക് കേട്ടനുസരിച്ചു തന്റെ മകനെ യാഗ വസ്തുവാക്കി എന്നാൽ അബ്രഹാമിന്റെ വിശ്വാസത്തെ ദൈവം അവിടെയും മാനിച്ചു.
ഏലിയാവ് നമുക്ക് സമ സ്വഭാവമുള്ള മനുഷ്യനായിരുന്നു. എങ്കിലും താൻ വിശ്വസിക്കുന്ന ദൈവത്തിൽ ഉറച്ചു നിലനിന്നു. നമ്മൾ പ്രാത്ഥിച്ചാലും ഇതുപോലെയുള്ള അത്ഭുതങ്ങൾ നടക്കുമെന്ന് വിശ്വസിക്കുക. പഴയ നിയമത്തിൽ ദൈവത്തെ പ്രസാദിപ്പിക്കുവാൻ മനുഷ്യൻ ചെയ്യുന്ന പ്രവ്യത്തിയാണ് യാഗം. എന്നാൽ യേശുക്രിസ്തു മരിച്ചു ഉയിർത്തെഴുന്നേറ്റു നമ്മുടെ പാപങ്ങളെ മോചിച്ചു എന്നന്നേക്കുമായി യാഗമായി തീർന്നു.അതിനാൽ ഇനിയൊരു യാഗത്തിന്റെ ആവശ്യമില്ല. നമ്മുടെ പ്രവ്യത്തിയാലുള്ള യാഗത്തിലല്ല സ്തോത്രമെന്ന യാഗത്തിലത്ര ദൈവം പ്രസാദിക്കുന്നത്.
ദൈവ ജനമേ ദൈവം ഒരു നാളും ഉപേക്ഷിക്കില്ല, കൈവിടുകയുമില്ല. എന്തെല്ലാം പ്രശ്നങ്ങളും പ്രതികൂലങ്ങളും വന്നാലും അതിനെയെല്ലാം തരണം ചെയ്തു മുന്നോട്ട് പോകാനുള്ള ശക്തിയും ബലവും ദൈവം തരും. ഈ വചനങ്ങളാൽ എല്ലാവരെയും ദൈവം സമൃദ്ധിയായി അനുഗ്രഹിക്കട്ടെ. വീണ്ടും കാണും വരെ ദൈവകരങ്ങളിൽ കാത്തു പരിപാലിക്കട്ടെ, ആമേൻ