Thursday, December 26, 2024
Homeനാട്ടുവാർത്തമഹാത്മ ജനസേവന കേന്ദ്രം അന്തേവാസി ഓമനയമ്മ അന്തരിച്ചു

മഹാത്മ ജനസേവന കേന്ദ്രം അന്തേവാസി ഓമനയമ്മ അന്തരിച്ചു

  1. അടൂർ. പറക്കോട് ചിരണിക്കൽ അത്തിട്ട പുത്തൻവീട്ടിൽ ചെല്ലപ്പൻ പിള്ളയുടെ ഭാര്യ ഓമനയമ്മ (76) വാർദ്ധക്യസഹജമായ രോഗകാരണങ്ങളാൽ അന്തരിച്ചു.

2020ൽ മകൻ സംരക്ഷണം നല്കാത്തതിനെ തുടർന്ന് അടൂർ പോലീസിൽ പരാതി നല്കി പോലീസ് സഹായത്തോടെ മഹാത്മയിൽ അഭയം തേടിയതായിരുന്നു ഇവർ.

മരണ വിവരം മകനെ അറിയിച്ചെങ്കിലും അന്ത്യകർമ്മങ്ങൾക്കായി അമ്മയുടെ മൃതശരീരം ഏറ്റെടുക്കുവാൻ ഇയാൾ തയ്യാറാകാത്തതിനെ തുടർന്ന് ചായിലോട് മൗണ്ട്സിയോൺ മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ബന്ധുക്കൾ ആരെങ്കിലും ഏറ്റെടുക്കുവാൻ സന്നദ്ധമായി വന്നാൽ മൃതദ്ദേഹം വിട്ട് നല്കാൻ തയ്യാറാണെന്ന് മഹാത്മ ജനസേവന കേന്ദ്രം ചെയർമാൻ രാജേഷ് തിരുവല്ല അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments