Friday, November 15, 2024
Homeനാട്ടുവാർത്തകുളത്തുമണ്ണിൽ ഇറങ്ങിയത്‌ "ഒര്‍ജിനല്‍ പുലി ":ക്യാമറാക്കണ്ണില്‍ പുലി വീണില്ല : കൂടുതന്നെ സ്ഥാപിക്കണം

കുളത്തുമണ്ണിൽ ഇറങ്ങിയത്‌ “ഒര്‍ജിനല്‍ പുലി “:ക്യാമറാക്കണ്ണില്‍ പുലി വീണില്ല : കൂടുതന്നെ സ്ഥാപിക്കണം

കുളത്തുമണ്ണിൽ പുലി ആടിനെ കൊന്നു. മോഹനവിലാസം സന്തോഷിന്റെ ആടിനെയാണ് കഴിഞ്ഞ രാത്രി പുലി കൊന്നത്. രാവിലെയാണ് വീട്ടുകാർ വിവരം അറിയുന്നത്. കൂടിനു പുറത്ത് ആടിനെ ചത്ത നിലയിയില്‍ കണ്ടെത്തി .

രാത്രിയിൽ പുലിയെത്തി കൂട്ടിൽ നിന്ന് ആടിനെ വലിച്ചെടുത്ത് കൊന്നതാണെന്നു കരുതുന്നു. വിവരമറിഞ്ഞ് വനംവകുപ്പ് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി പുലിയാണെന്ന് സ്ഥിരീകരിച്ചു. തുടർന്ന് സ്ഥലത്ത് ക്യാമറയും സ്ഥാപിച്ചിട്ടുണ്ട്.എന്നാല്‍ കൂട് വെക്കാതെ എങ്ങനെ പുലി വീഴും എന്ന് നാട്ടുകാര്‍ക്ക് അറിയില്ല .

പുലി സാന്നിധ്യം ഉണ്ടായാല്‍ ക്യാമറ വെക്കുന്ന പതിവ് ശൈലിയില്‍ ആണ് ഇപ്പോഴും വനം വകുപ്പ് . നാട്ടില്‍ പുലി ഇറങ്ങിയാല്‍ കൂട് വെച്ചു പിടിച്ചു ഉള്‍ക്കാട്ടില്‍ കൊണ്ട് ചെന്ന് വിടേണ്ട ബാധ്യത ഉള്ളതിനാല്‍ വനം വകുപ്പ് അവസാന പരീക്ഷണം എന്ന നിലയില്‍ മാത്രം കൂട് വെക്കും . അത് വരെ ക്യാമറ വെച്ചു എന്ന ആശ്വാസം നാട്ടുകാര്‍ക്ക് നല്‍കും . നാട്ടുകാരുടെ പ്രതിക്ഷേധം അതോടെ തീരും .

കഴിഞ്ഞ ഏതാനും മാസമായി ഈ മേഖലയില്‍ പുലിയുടെ സാന്നിധ്യം ഉണ്ട് . സമീപ സ്ഥലങ്ങളിലെ റബര്‍ തോട്ടങ്ങളില്‍ ഉള്ള അടിക്കാടുകള്‍ വെട്ടിയാല്‍ പുലി ഇതില്‍ പതുങ്ങി ഇരിക്കാന്‍ ഉള്ള സാഹചര്യം ഒഴിവാക്കാന്‍ കഴിയും . രണ്ടാള്‍ പൊക്കത്തില്‍ അടിക്കാടുകള്‍ വളര്‍ന്ന സ്ഥലം ഉണ്ട് . പാറ പൊത്തുകളും ഉണ്ട് .

പുലി പതുങ്ങി ഇരിക്കാന്‍ സാധ്യത ഉള്ള സ്ഥലങ്ങളിലെ പൊന്തക്കാടുകള്‍ നീക്കം ചെയ്യണം .സ്ഥലം ഉടമകള്‍ക്ക് ഇത് സംബന്ധിച്ച് നിര്‍ദേശം നല്‍കണം . കാടുകള്‍ ഒഴിവാക്കുന്നില്ല എങ്കില്‍ പഞ്ചായത്ത് തൊഴില്‍ ഉറപ്പില്‍ കാട് നീക്കാന്‍ ഉള്ള പദ്ധതി തുടങ്ങണം . തുക വസ്തു ഉടമകളില്‍ നിന്നും പിഴയായി ഈടാക്കണം . കാട് വളര്‍ന്നു നില്‍ക്കുന്ന വസ്തുക്കള്‍ ഉടനടി കണ്ടെത്തി കാട് നീക്കം ചെയ്‌താല്‍ പുലി താന്നെ ഇവിടെ നിന്നും പോയ്‌ മറയും എന്ന് വിരമിച്ച വനപാലകര്‍ പറയുന്നു . അല്ലാതെ ക്യാമറ വെച്ചത് കൊണ്ട് പുലിയെ പിടിക്കാന്‍ കഴിയില്ല .

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments