കോട്ടയ്ക്കൽ.–നഗരസഭാ ബസ് സ്റ്റാൻഡിൽ പൊലീസ് എയ്ഡ്പോസ്റ്റ് നിർമാണം തുടങ്ങി. ഫെബ്രുവരിയിൽ ചേർന്ന ട്രാഫിക് റഗുലേറ്ററി സമിതി യോഗമാണ് ഇതുസംബന്ധിച്ചു തീരുമാനമെടുത്തത്. ബസുടമകളാണ് നിർമാണച്ചെലവു വഹിക്കുന്നത്.
സമയത്തെച്ചൊല്ലി ബസ് ജീവനക്കാർ തമ്മിൽ തർക്കം പതിവാണ്, തീരുമാനത്തിനു വിപരീതമായി മഞ്ചേരി, തിരൂർ ഭാഗത്തേക്കുള്ള ചില ബസുകൾ മുൻവശം വഴിയാണു സ്റ്റാൻഡിന്റെ അകത്തു കടക്കുന്നത്, മിക്ക ബസുകളും ക്രമരഹിതമായാണു സ്‌റ്റാൻഡിൽ പാർക്ക് ചെയ്യുന്നത്, സ്‌റ്റാൻഡ് കേന്ദ്രീകരിച്ചു മോഷണം പതിവായി തുടങ്ങിയ പരാതികൾ ഉയർന്നതിനെത്തുടർന്നാണ് എയ്ഡ്‌പോസ്റ്റ് ഏർപ്പെടുത്താൻ തീരുമാനിച്ചത്. വർഷങ്ങൾക്കുമുൻപ് പഴയ സ്റ്റാൻഡിൽ എയ്ഡ് പോസ്റ്റ് ഉണ്ടായിരുന്നെങ്കിലും പിന്നീട്, പ്രവർത്തനം നിലയ്ക്കുകയായിരുന്നു. നഗരസഭ, പൊലീസ് അധികൃതർ സ്റ്റാൻഡ് സന്ദർശിച്ചു എയ്ഡ്പോസ്റ്റിനുള്ള സ്ഥലം കണ്ടെത്തിയിരുന്നു. നിർമാണം പൂർത്തിയായാലുടൻ പ്രവർത്തനം തുടങ്ങും.
– – – – – – – –