കോട്ടയ്ക്കൽ:- പുത്തൂർ ബൈപാസിലെ അനധികൃത വ്യാപാരസ്ഥാപനങ്ങൾ റവന്യുഅധികൃതർ പൊളിച്ചുമാറ്റിയ ശേഷം നടപടിയെ വെല്ലുവിളിച്ചു സ്ഥലത്തിന്റെ മറുഭാഗത്ത് മത്സ്യവിൽപന നടത്തിയ രണ്ടുപേരെ പൊലീസ് അറസ്‌റ്റു ചെയ്തു.
രണ്ടത്താണി കന്യാത്തൊടി ഷേക്ക് ഷാറൂഖ് യൂസഫ് (26), കൽപകഞ്ചേരി കുറുക്കോളി കല്ലിങ്ങൽ അബ്ദുൽ മുനീഫ് (29) എന്നിവരെയാണ് സ്‌റ്റേഷൻ ഇൻസ്പെക്ടർ വിനോദ് വലിയാട്ടൂരിന്റെ നേതൃത്വത്തിലുള്ള സംഘം കസ്റ്റഡിയിലെടുത്തത്. റവന്യൂഅധികൃതർ രാവിലെ വിൽപന സ്റ്റാളുകൾ പൊളിച്ചു നീക്കിയശേഷം വൈകിട്ട് പരസ്യമായി വെല്ലുവിളി നടത്തി മത്സ്യ വിൽപന നടത്തിയതിനാണു അറസ്റ്റ്.
— – – – – –