Saturday, November 9, 2024
Homeകേരളംയുവജനങ്ങളിലെ ആത്മഹത്യ പ്രവണത: ശാസ്ത്രീയ പഠനത്തിന് യുവജന കമ്മീഷന്‍

യുവജനങ്ങളിലെ ആത്മഹത്യ പ്രവണത: ശാസ്ത്രീയ പഠനത്തിന് യുവജന കമ്മീഷന്‍

യുവാക്കളിലെ തൊഴില്‍ സമര്‍ദ്ദം മൂലമുള്ള ആത്മഹത്യ പ്രവണതയും മാനസിക പ്രശ്നങ്ങളും വര്‍ധിക്കുന്ന സാഹചര്യത്തില്‍ ശാസ്ത്രീയ പഠനം നടത്തുമെന്ന് യുവജന കമ്മീഷന്‍ ചെയര്‍മാന്‍ എം ഷാജര്‍. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജില്ലാ അദാലത്തില്‍ അധ്യക്ഷനായിരുന്നു അദ്ദേഹം.

മാനസികാരോഗ്യ വിദഗ്ധരെയും എം.എസ്.ഡബ്ല്യു- സൈക്കോളജി വിദ്യാര്‍ത്ഥികളെയും ഉള്‍പ്പെടുത്തിയാണ് പഠനം. അടുത്ത മാര്‍ച്ച്- ഏപ്രില്‍ മാസത്തോടെ പഠനം പൂര്‍ത്തിയാക്കും. അദാലത്തില്‍ 12 പരാതികള്‍ തീര്‍പ്പാക്കി. 20 പരാതികള്‍ പരിഗണിച്ചു. എട്ട് പരാതികള്‍ മാറ്റിവച്ചു. പുതിയതായി നാല് പരാതികള്‍ ലഭിച്ചു. തുടര്‍ന്ന് ജില്ലാതല ജാഗ്രതാസഭാ യോഗം സംഘടിപ്പിച്ചു.

യുവജനങ്ങളുടെ മാനസികാരോഗ്യവും ശാരീരിക ക്ഷമതയും ഉറപ്പാക്കുക, ലഹരിയില്‍ നിന്നും യുവതയെ രക്ഷിക്കുക, യുവാക്കളെ ബാധിക്കുന്ന വിഷയങ്ങള്‍ക്കെതിരെ കര്‍മപദ്ധതികള്‍ ആസൂത്രണം ചെയ്യുക എന്നിവയാണ് ലക്ഷ്യം.

കമ്മീഷന്‍ അംഗം അബേഷ് അലോഷ്യസ്, അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ജോസഫ് സ്‌കറിയ, ജില്ലാ കോ ഓഡിനേറ്റര്‍മാരായ റിന്റോ തോപ്പില്‍, വിഷ്ണു വിക്രമന്‍, അസിസ്റ്റന്റ് പി അഭിഷേക്, വിവിധ വിദ്യാര്‍ത്ഥി – യുവജന സംഘടനാ പ്രതിനിധികള്‍, യുവജന സംഘടനാ പ്രതിനിധികള്‍, സര്‍വകലാശാല, കോളജ് യൂണിയന്‍ ഭാരവാഹികള്‍, നാഷണല്‍ സര്‍വീസ് സ്‌കീം, എന്‍.സി.സി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments