Sunday, September 22, 2024
Homeകേരളംവർക്ബുക്കും ഹാൻഡ് ബുക്കും എത്തിയില്ല.

വർക്ബുക്കും ഹാൻഡ് ബുക്കും എത്തിയില്ല.

കോട്ടയ്ക്കൽ.–ഒന്നും, രണ്ടും ക്ലാസുകളിലെ കുട്ടികൾക്കു പാഠപുസ്തകത്തോടൊപ്പം നൽകുന്ന വർക്ബുക്കുകൾ പലയിടങ്ങളിലും ലഭ്യമായില്ല. മലയാളം, ഇംഗ്ലീഷ്, ഗണിതം വിഷയങ്ങളിൽ പാഠഭാഗവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടത്തുന്നതിനുള്ള
വർക്ബുക്കുകളാണ് സ്കൂളുകൾ തുറന്നു ഒരു മാസം കഴിഞ്ഞിട്ടും കിട്ടാത്തത്. മുൻവർഷങ്ങളിൽ പാഠപുസ്തകങ്ങൾക്കു ഒപ്പം തന്നെ ഇവ സ്കൂളുകളിൽ എത്തിയിരുന്നു. പല അധ്യാപകരും
പിഡിഎഫിന്റെ പകർപ്പെടുത്തു വിദ്യാർഥികൾക്കു നൽകിയാണ് പ്രവർത്തനങ്ങൾ ചെയ്യിക്കുന്നത്.

അധ്യാപകർക്കുള്ള കൈപ്പുസ്തകങ്ങൾ എത്തിയിട്ടില്ലെന്നും ആക്ഷേപമുണ്ട്. 1,3,5,7,9 ക്ലാസുകളിലെ സിലബസ് ഇത്തവണ മാറിയതിനാൽ കൈപ്പുസ്തകങ്ങൾ ലഭിക്കാത്തത് അധ്യാപകരെ കുഴക്കുകയാണ്. മധ്യവേനൽ അവധിക്കാലത്ത് പ്രത്യേക പരിശീലനം ലഭിക്കാത്ത താൽക്കാലിക അധ്യാപകരാണ് ഇതിനാൽ ഏറെ പ്രയാസപ്പെടുന്നത്.
– – – – –

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments