Wednesday, October 16, 2024
Homeകേരളംവ്യാജ സർട്ടിഫിക്കേഷൻ നടത്തുന്നവർക്കെതിരെ മുന്നറിയിപ്പ്

വ്യാജ സർട്ടിഫിക്കേഷൻ നടത്തുന്നവർക്കെതിരെ മുന്നറിയിപ്പ്

കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെയും എൻ സി ഐ എസ് എമ്മിന്റെയും പേരും ലോഗോയും അനധികൃതമായി ഉപയോഗിച്ചുകൊണ്ടിരുന്ന വിവിധ സംഘടനകൾ, സർട്ടിഫിക്കറ്റ്, ഔഷധങ്ങൾ തുടങ്ങിയവയിൽ ഔദ്യോഗിക സർട്ടിഫിക്കേഷൻ എന്ന രീതിയിൽ വ്യാജവും അസാധുവായതുമായ സർട്ടിഫിക്കേഷനുകൾ നൽകുന്നതിനായി എൻസിഐഎസ് എമ്മിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.

വിവിധ സംഘടനകൾ നടത്തുന്ന പരിശീലന പരിപാടികൾ, സെമിനാറുകൾ, ശിൽപ്പ ശാലകൾ എന്നിവയിലും എൻ.ജി.ഒ സംഘടനകൾ, ആയുർവേദ / യോഗയുമായി ബന്ധപ്പെട്ട് നടത്തുന്ന ചില ഹ്രസ്വകാല കോഴ്സുകൾക്ക് അധികാരിത വരുത്തുന്നതിനും ഇത്തരം ലോഗോ വ്യാപകമായി ഉപയോഗിച്ചുവരുന്നുണ്ട്. ഇത്തരം നടപടികൾ കുറ്റകരമാണ്.

ആയുഷ് മന്ത്രാലയം, എൻസിഐഎസ്എം എന്നിവ നേരിട്ട് നൽകുന്നതോ, ഔദ്യോഗികമായി അംഗീകരിച്ചതോ ആയ സർട്ടിഫിക്കേഷൻസ് മാത്രമാണ് സാധുവായവ. ഇത്തരത്തിൽ വഞ്ചനാപരമായി ലോഗോ ഉപയോഗിക്കുന്ന സംഭവങ്ങൾ ശ്രദ്ധയിൽപ്പെടുന്ന പക്ഷം പ്രസ്തുത വ്യക്തികൾക്കെതിരെയും സംഘടനകൾക്കെതിരെയും 2023 ലെ എൻസിഐഎസ്എം റഗുലേഷനിലെ റഗുലേഷൻ 27 സബ് റഗുലേഷൻ (ഡി) പ്രകാരവും, ഭാരതീയ ന്യായ സംഹിത പ്രകാരവും കടുത്ത ശിക്ഷാനടപടി സ്വീകരിക്കുന്നതാണെന്ന് ഇന്ത്യൻ സിസ്റ്റം ഓഫ് മെഡിസിൻ അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments