പുല്ലുപ്പാറയ്ക്ക് സമീപം കെഎസ്ആർടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞു. മാവേലിക്കരയിൽ നിന്നും തഞ്ചാവൂരിലേക്ക് വിനോദയാത്ര പോയ സംഘം സഞ്ചരിച്ച ബസ് തിരികെ വരുമ്പോഴാണ് അപകടം. യാത്രക്കാർക്ക് പരുക്ക് ഉണ്ട് .34 യാത്രക്കാരാണ് ബസിൽ ഉണ്ടായിരുന്നത്.
ഇന്നു രാവിലെ ആറ് മണിയോടെയായിരുന്നു അപകടം. കുട്ടിക്കാനത്തിനും മുണ്ടക്കയത്തിനും ഇടയിൽ കൊടും വളവുകൾ നിറഞ്ഞ പ്രദേശത്ത് ആണ് അപകടം നടന്നത്