പത്തനംതിട്ട : വിദേശപഠനത്തിന് വിസ തരപ്പെടുത്തി നൽകാമെന്ന് വിശ്വസിപ്പിച്ച് പലപ്പോഴായി ആകെ 10, 40, 288 രൂപ ചതിച്ച് കൈക്കലാക്കിയ പ്രതിയായ യുവതിയെ തിരുവല്ല പോലീസ് അറസ്റ്റ് ചെയ്തു.
വെച്ചൂച്ചിറ കോളശ്ശേരിൽ വീട്ടിൽ രാജേഷ് ബാബുവിന്റെ ഭാര്യ കെ കെ രാജി (40) യാണ് പിടിയിലായത്. ഇവർ ഇതുകൂടാതെ സമാന രീതിയിലുള്ള നാല് വിശ്വാസവഞ്ചന കേസുകളിൽ കൂടി മുമ്പ് പ്രതിയായിട്ടുണ്ട്. കഴക്കൂട്ടം പോലീസ് സ്റ്റേഷനിൽ ഒരുകേസും, തിരുവല്ല സ്റ്റേഷനിൽ തന്നെ മൂന്നു കേസുകളുമാണുള്ളത്.
കർണാടക മംഗലാപുരം ബാൽത്തങ്കടി ഓഡിൽ നാളയിൽ നിന്നും, ചുനക്കര സ്വദേശി വിഷ്ണു മൂർത്തി എം കെ ഭട്ടിന്റെ പരാതിയിൽ തിരുവല്ല പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്