വയനാട്— വയനാട് ഉരുൾ പൊട്ടലിൽ കാണാതായവര്‍ക്കായി ചാലിയാര്‍ കേന്ദ്രീകരിച്ച് വ്യത്യസ്ത ദിശകളില്‍ ആഴത്തില്‍ പരിശോധന നടത്തുമെന്ന് മന്ത്രി കെ രാജന്‍. 31 മൃതദേഹങ്ങളും 158 മൃതദേഹ ഭാഗങ്ങളും ഇന്ന് സംസ്കരിക്കും. സംസ്കാരത്തിന് പ്രത്യേക ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കിയെന്നും റവന്യു മന്ത്രി കെ.രാജന്‍ പറഞ്ഞു.
സംസ്കാര ചടങ്ങുകള്‍ വൈകിട്ട് മൂന്ന് മണിമുതല്‍ നടക്കുമെന്നും മന്ത്രി അറിയിച്ചു.160 ശരീര ഭാഗങ്ങളാണ് ദുരന്തഭൂമിയിൽ നിന്ന് കണ്ടെടുത്തതെന്ന് മന്ത്രി പറഞ്ഞു. ആന്തരിക അവയവങ്ങൾ ഉൾപ്പെടെയാണ് ലഭിച്ചത്. ഒരുമിച്ച് സംസ്‌കരിക്കാന്‍ കഴിയില്ല.
ഓരോ ശരീരഭാഗങ്ങളും പ്രത്യേകം സംസ്‌കരിക്കും. ഡിഎന്‍എ നമ്പര്‍ നല്‍കും. നാല് മണിക്ക് സംസ്‌കാരം ചടങ്ങുകള്‍ ആരംഭിക്കാമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ താമസമുണ്ടാകുമെന്ന് മന്ത്രി പറഞ്ഞു. കേരളം അതിജീവിക്കുമെന്നും അതുറപ്പാണെന്നും മന്ത്രി കെ രാജന്‍ വ്യക്തമാക്കി.