Saturday, January 11, 2025
Homeകേരളംവയനാട് അറിയിപ്പുകള്‍ (01/08/2024)

വയനാട് അറിയിപ്പുകള്‍ (01/08/2024)

വയനാട്ടിൽ മരണം 316: 298 പേരെ കാണ്മാനില്ല

ഉരുൾപൊട്ടലുണ്ടായ മുണ്ടക്കൈ, ചൂരൽമല ഭാഗങ്ങളിൽ മരണം 316 ആയി ഉയര്‍ന്നു . ദുരന്തം നാശം വിതച്ച സ്ഥലങ്ങളിലെ 298 പേരെ ഇത് വരെ കണ്ടുകിട്ടിയില്ല . ചാലിയാറിൽനിന്ന് ഇതുവരെ 172 മൃതദേഹങ്ങളാണ് കണ്ടെടുത്തത് . ചാലിയാറില്‍ ഇന്ന് പരിശോധന തുടരും . സൈന്യം നിർമിച്ച ബെയ്‌ലി പാലം പ്രവർത്തന സജ്ജമായതോടെ രക്ഷാപ്രവർത്തനം വേഗത്തിലായി . ജീവന്റെ തുടിപ്പ് തേടി ഓരോ പ്രദേശത്തും പരിശോധന തുടരുന്നു .സൈന്യവും എൻഡിആർഎഫും സംസ്ഥാന സർക്കാരും വിവിധ സന്നദ്ധ സംഘടനകളും നാട്ടുകാരും സംയുക്തമായാണു തിരച്ചിൽ നടത്തുന്നത് . ക്യാംപുകളിൽ 2328 പേരുണ്ട്.വയനാട്ടിലേക്ക് നാടിന്‍റെ നാനാ ഭാഗത്ത്‌ നിന്നും കാരുണ്യ പ്രവാഹം ഒഴുകി എത്തുന്നു . കൂടുതലും ഭക്ഷണവും വസ്ത്രവും ആണ് . വിവിധ വ്യവസായ ഗ്രൂപ്പുകള്‍ ,വ്യക്തികള്‍ എന്നിവര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി . ദുരിതാശ്വാസ നിധിയില്‍ നിന്നും ആണ് നഷ്ടപരിഹാരം ഉള്‍പ്പെടെ ഉള്ള ആനുകൂല്യങ്ങള്‍ നല്‍കേണ്ടത് .

വയനാട് മുണ്ടക്കൈ ദുരന്തവുമായി ബന്ധപ്പെട്ട് വയനാട് ജില്ലയിൽ പ്രവർത്തിക്കുന്ന ആരോഗ്യവകുപ്പിന്റെ അടിയന്തര സേവന നമ്പറുകൾ ഏകീകരിച്ചു. എകീകൃതമായ നമ്പറിൽ 24 മണിക്കൂറും സേവനം ലഭ്യമായിരിക്കും.അടിയന്തര സേവനങ്ങൾക്ക് ബന്ധപെടുക : 8589001117

Any migrant laborer missing in Wayanad Mundakai landslide, please contact this number immediately.
District Labor Officer
-9446440220 (whatsapp)
-85476 55276 (कॉल)

വയനാട് മുണ്ടക്കൈ ഉരുൾപൊട്ടലിൽ അന്യസംസ്ഥാന തൊഴിലാളികൾ ആരെങ്കിലും കാണാതായവർ ഉണ്ടെങ്കിൽ ഈ നമ്പറിൽ ഉടനെ ബന്ധപ്പെടേണ്ടതാണ്.
ജില്ലാ ലേബർ ഓഫീസർ
-9446440220 ( Whatsapp )
-85476 55276 ( Call)

ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെയും(02-08-2024) അവധി*
വയനാട് ജില്ലയിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ട്യൂഷൻ സെൻ്ററുകൾ, അങ്കണവാടികൾ, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ഓഗസ്റ്റ് രണ്ട്) അവധി പ്രഖ്യാപിച്ചു. റസിഡൻഷൽ സ്കൂളുകൾക്ക് അവധി ബാധകമല്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments