Thursday, December 26, 2024
Homeകേരളംവന്ദേ ഭാരത് മൂന്ന് മണിക്കൂർ വൈകി: സാങ്കേതിക തകരാറെന്ന് റെയിൽവെ വിശദീകരണം

വന്ദേ ഭാരത് മൂന്ന് മണിക്കൂർ വൈകി: സാങ്കേതിക തകരാറെന്ന് റെയിൽവെ വിശദീകരണം

കൊച്ചി: അതിവേഗ യാത്രയ്ക്കൊപ്പം വഴിയിൽ പിടിച്ചിടില്ല എന്നതാണ് വന്ദേ ഭാരത് യാത്രയുടെ പ്രധാന നേട്ടമായി യാത്രക്കാർ കാണുന്നത്. എന്നാൽ കാസർകോട് – തിരുവനന്തപുരം വന്ദേ ഭാരത് ഇന്നലെ വഴിയിലായത് മൂന്ന് മണിക്കൂറാണ്. സാങ്കേതിക തകരാറാണ് കേരളത്തിലെ വന്ദേ ഭാരത് സർവീസ് പെരുവഴിയിലാകാൻ ഇടയാക്കിയത്.

ആദ്യം ഷൊർണൂർ സ്റ്റേഷൻ കഴിഞ്ഞുള്ള പാലത്തിനടുത്ത് കുടുങ്ങിക്കിടന്ന ട്രെയിൻ പിന്നീട് ഷൊർണൂർ സ്റ്റേഷനിലേക്ക് കൊണ്ടുവന്ന് അവിടെ പിടിച്ചിടുകയായിരുന്നു. പ്രശ്നം പരിഹരിച്ച് വണ്ടിയെടുത്തപ്പോഴേക്ക് മൂന്ന് മണിക്കൂറാണ് വൈകിയത്.

കാസർകോഡ് നിന്നും തിരുവനന്തപുരത്തേക്ക് പുറപ്പെട്ട വന്ദേ ഭാരത് ആണ് സാങ്കേതിക തകരാറുമൂലം മൂന്നു മണിക്കൂറിൽ അധിക നേരം കുടുങ്ങിക്കിടന്നത് ട്രെയിനിൽ നിന്നും യാത്രക്കാർക്ക് ആദ്യം പുറത്തിറങ്ങാൻ പോലും കഴിയാതിരുന്നതും തിരിച്ചടിയായി.

ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും തൃശൂരിലേക്ക് യാത്ര തിരിച്ച ട്രെയിൻ ഷൊർണൂർ പാലത്തിന് സമീപമെത്തിയപ്പോഴാണ് സാങ്കേതിക തകരാർ ശ്രദ്ധയിൽപ്പെട്ടത്. ഉടൻ ട്രെയിൻ പിടിച്ചിടുകയായിരുന്നു. മണിക്കൂറുകളോളം ഈ പാലത്തിനടുത്ത് നിന്ന ട്രെയിന്‍ പിന്നീട് സ്റ്റേഷനിലേക്ക് തിരികെ എത്തിച്ചു. തുടർന്ന് മറ്റൊരു എഞ്ചിന്‍ കൊണ്ടുവരുന്നത് വരെ കാത്തിരിക്കുകയായിരുന്നു.

അതേസമയം ട്രെയിനിന് അങ്കമാലിയില്‍ സ്റ്റോപ്പ് അനുവദിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്കുള്ള യാത്രക്കാരെ പരിഗണിച്ചാണ് അങ്കമാലിയില്‍ സ്റ്റോപ്പ് അനുവദിക്കുന്നത്‌. തിരികെ ഷൊർണൂർ സ്റ്റേഷനിൽ എത്തിച്ച വന്ദേ ഭാരതിൽ പുതിയ എൻജിൻ ഘടിപ്പിച്ചതിന് ശേഷമാണ് യാത്ര തുടർന്നത്. വന്ദേ ഭാരത് പിടിച്ചിട്ടതോടെ മറ്റ് ട്രെയിനുകളുടെ സമയക്രമത്തെയും ബാധിച്ചു.

30ന് ഷൊർണൂരിൽ നിന്ന് പുറപ്പെടേണ്ട ട്രെയിൻ 8:41 ഓടെയാണ് മറ്റൊരു എൻജിൻ ഘടിപ്പിച്ച് യാത്ര തുടർന്നത്. മൂന്ന് മണിക്കൂർ വൈകിയതോടെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പോകുന്ന യാത്രക്കാർക്കായി അങ്കമാലിയിൽ വന്ദേഭാരത് നിർത്തുകയും ചെയ്തു.

വന്ദേ ഭാരതിന്‍റെ പവർ സർക്യൂട്ടിലാണ് തകരാ‍ർ ഉണ്ടായതെന്നാണ് പ്രാഥമിക വിവരം. ഇന്നലെ രാത്രിയോടെ തിരുവനന്തപുരത്ത് എത്തിയ ട്രെയിനിൽ വിശദമായ പരിശോധന നടത്തിയ ശേഷം റെയിൽവേ ഇതുസംബന്ധിച്ച വിശദീകരണം നൽകിയേക്കും.

സെൻസറിലെ തകരാർ കാരണമാകാം ട്രെയിൻ വഴിയിലായതെന്നാണ് വിദഗ്ധർ പറയുന്നത്. ട്രെയിനിലെ സെൻസറിൽ എന്തെങ്കിലും തകരാർ സംഭവിച്ചാൽ ട്രെയിനിന്‍റെ ബ്രേക്ക് സിസ്റ്റം ഓട്ടമാറ്റിക് ആയി ലോക്ക് ആകും. ഇങ്ങനെ സംഭവിച്ചാൽ ട്രെയിൻ മുന്നോട്ട് എടുക്കാൻ സാധിക്കില്ലെന്നാണ് ട്രെയിൻ നിർമിച്ച ചെന്നൈ ഇന്‍റഗ്രൽ കോച്ച് ഫാക്ടറിയിലെ ഡിസൈനിങ് വിദഗ്ധർ പറയുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments