Sunday, December 22, 2024
Homeകേരളംവൈദ്യുതിബില്ലുകൾ ഇനി മലയാളത്തിൽ; മാഞ്ഞു പോകുന്ന പ്രശ്നത്തിലും അടിയന്തരമായി നടപടി

വൈദ്യുതിബില്ലുകൾ ഇനി മലയാളത്തിൽ; മാഞ്ഞു പോകുന്ന പ്രശ്നത്തിലും അടിയന്തരമായി നടപടി

പാലക്കാട്:വൈദ്യുതി ബില്ലുകൾ മലയാളത്തിൽ നൽകാൻ തീരുമാനം. ബില്ലുകളിലെ വിവരങ്ങൾ മനസ്സിലാക്കുന്നതിന് ഉപഭോക്താക്കൾക്ക് വലിയപ്രയാസം നേരിടുന്നതായി ഉയർന്ന പരാതികളുടെ അടിസ്ഥാനത്തിൽ ആണ് പുതിയ തീരുമാനം.

പാലക്കാട് ജില്ലാപഞ്ചായത്ത് ഹാളിൽ നടന്ന വൈദ്യുതി റഗുലേറ്ററി കമ്മിഷൻ തെളിവെടുപ്പിൽ ആണ് ഇത്തരത്തിൽ പരാതികൾ ഉണ്ടായത്.

ഇതുസംബന്ധിച്ച് കെ.എസ്.ഇ.ബി. ഉചിതമായ തിരുമാനമെടുക്കണമെന്ന് റഗുലേറ്ററി കമ്മിഷൻ ചെയർമാൻ ടി.കെ. ജോസ് ആവശ്യപ്പെട്ടു. ഇതേത്തുടർന്നാണ് ബില്ലുകൾ മലയാളത്തിലാക്കാൻ നടപടി സ്വീകരിക്കുമെന്ന് കെ.എസ്.ഇ.ബി. സിസ്റ്റം ഓപ്പറേഷൻസ് ചീഫ് എൻജിനീയർ (പ്രസരണവിഭാഗം) വിജു രാജൻ ജോൺ വ്യക്തമാക്കിയത്.

ആവശ്യപ്പെടുന്നവർക്ക് മാത്രം ഇംഗ്ലീഷിൻ ബില്ല് നൽകിയാൽ മതിയെന്ന ശുപാർശയും കമ്മിഷൻ നൽകി. ബില്ലുകൾ ഒരാഴ്ചയ്ക്കുള്ളിൽ മാഞ്ഞുപോകുന്ന പ്രശ്നം അടിയന്തരമായി പരിഹരിക്കാൻ നടപടി വേണം. എല്ലാ ഉപഭോക്താക്കളുടെയും മൊബൈൽ ഫോണിലേക്ക് ബില്ലയച്ചു നൽകുന്നുണ്ടെന്ന് ഉറപ്പാക്കാനും സംവിധാനം വേണമെന്ന് കമ്മിഷൻ നിർദേശിച്ചു.

മീറ്ററർ റീഡിങ് എടുക്കാൻ കൃത്യമായ ദിവസം നിശ്ചയിക്കണം. റീഡിങ് എടുത്ത തീയതി ബില്ലിൽ രേഖപ്പെടുത്തണം. റീഡിങ് എടുക്കുന്ന തീയതി നീളുന്നതോടെ ഉപഭോക്താവ് അധിക വൈദ്യുതി ഉപയോഗിച്ചതായി ബില്ലിൽരേഖപ്പെടുത്തുന്ന സ്ഥിതിയുണ്ട്. ഇത് സാധാരണക്കാരെ ഏറെ ദോഷകരമായി ബാധിക്കുന്നുണ്ടെന്നും കമ്മിഷൻ ചെയർമാൻ ടി.കെ. ജോസ് പറഞ്ഞു.

അതേസമയം വൈദ്യുതി വിച്ഛേദിക്കാൻ കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥർക്ക് വല്ലാത്ത ശുഷ്കാന്തിയെന്ന് സംസ്ഥാനവൈദ്യുതി റെഗുലേറ്ററി കമ്മിഷൻ. വൈദ്യുതിനിരക്ക് പരിഷ്കരണത്തിനായി കെ.എസ്.ഇ.ബി. നൽകിയ ശുപാർശയിന്മേൽ പാലക്കാട് ജില്ലാപഞ്ചായത്ത് ഹാളിൽ നടന്ന പൊതു തെളിവെടുപ്പിലാണ് കെ .എസ്.ഇ.ബി.യുടെ നിലപാടിൽ കമ്മിഷൻ ചെയർമാൻ ടി.കെ. ജോസ്അതൃപ്തി പ്രകടിപ്പിച്ചത്.

ചൊവ്വാഴ്ച കോഴിക്കോട് നടന്ന തെളിവെടുപ്പിനിടെ കമ്മിഷന് വൈകീട്ട് പരാതി നൽകിയ ഉപഭോക്താവിന്റെ വൈദ്യുതി കണക്ഷൻ ബുധനാഴ്ച രാവിലെ 9.30-ന് കെ.എസ്.ഇ.ബി. വിച്ഛേദിച്ചതായും ചെയർമാൻ പറഞ്ഞു. കെ.എസ്.ഇ.ബി.യുടെ ഇത്തരം നിലപാട് തിരുത്തേണ്ട കാലം അതിക്രമിച്ചു. ഡിപ്പോസിറ്റുള്ള ഉപഭോക്താവിനുപോലും ഇതാണ് സ്ഥിതിയെങ്കിൽ സാധാരണക്കാരുടെ അവസ്ഥയെന്താണെന്നും കമ്മിഷൻചോദിച്ചു.

ചെറുകിട സംരംഭകരടക്കമുള്ള ഉപഭോക്താക്കളുടെ വൈദ്യുതി ക്കുടിശ്ശികയുടെ കാര്യത്തിൽ കണക്ഷൻ വിച്ഛേദിക്കുന്നതിനു മുമ്പ്സാവകാശം അനുവദിക്കണമെന്ന് ചെയർമാൻ ആവശ്യപ്പെട്ടു. 2024 ജൂലായ് ഒന്നുമുതൽ 2027 മാർച്ച് 31വരെ കാലയളവിലേക്ക് വൈദ്യുതിനിരക്ക് പരിഷ്കരിക്കുന്നതുമായി ബന്ധപ്പെട്ടാണ് തെളിവെടുപ്പ് നടന്നത്. ടെക്‌നിക്കൽ അംഗം ബി. പ്രദീപ്, ലീഗൽ അംഗം അഡ്വ. എ.ജെ. വിൽസൺ എന്നിവരും തെളിവെടുപ്പിൽ പങ്കെടുത്തു.

കെ.എസ്.ഇ.ബി. ചീഫ് എൻജിനീയറുടെ നേതൃത്വത്തിൽ ജനങ്ങളെ ബാധിക്കുന്ന യഥാർഥ പ്രശ്നങ്ങളിൽ വീഡിയോ തയ്യാറാക്കി സാമൂഹികമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കണമെന്നും കമ്മിഷൻ ആവശ്യപ്പെട്ടു. ഇതുവഴി കെ.എസ്.ഇ.ബി. കൊള്ളയടിക്കുന്നുവെന്ന ജനങ്ങളുടെ ധാരണ ഒരു പരിധിവരെ മാറ്റാനാവും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments