Wednesday, December 25, 2024
Homeകേരളംതൃശൂരിൽ വീടിനുള്ളിൽ അമ്മയെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തി

തൃശൂരിൽ വീടിനുള്ളിൽ അമ്മയെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തി

തൃശൂർ:  ഒല്ലൂർ മേൽപ്പാലത്തിനു സമീപം വീടിനുള്ളിൽ അമ്മയെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തി. കാട്ടികുളം സ്വദേശിഅജയൻ്റെ ഭാര്യ മിനി (56), മകൻ ജെയ്തു എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് പുലർച്ചെ 5 മണിയോടെ ഭർത്താവ് അജയനാണ് മിനിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടത്.

പരിഭ്രാന്തനായ അ‍ജയൻ ബന്ധുക്കളെയും അയൽക്കാരെയും വിവരം അറിയിക്കുകയും തുടർന്ന് നടത്തിയ പരിശോധനയിലാണ് ടെറസിനു മുകളിൽ മകൻ ജെയ്തു മരിച്ചു കിടക്കുന്നത് കണ്ടെത്തിയത്.

വിഷം ഉള്ളിൽ ചെന്നാണ് ഇരുവരും മരിച്ചതെന്നാണ് പ്രാഥമിക നി​ഗമനം. സ്ഥലത്തെത്തിയ പൊലീസ് അന്വേഷണം ആരംഭിച്ചു. പോസ്റ്റ് മോർട്ടം പൂർത്തിയായാൽ മാത്രമേ മരണകാരണം വ്യക്തമാകൂവെന്ന് പൊലീസ് അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments