Thursday, December 26, 2024
Homeകേരളംതിരുവനന്തപുരം സിറ്റി പോലീസിന്റെ ഡോഗ് സ്ക്വാഡ് അംഗം ഇൻസ്പെക്ടർ റാങ്കിലുള്ള കല്യാണി (നിഷ)യുടെ മരണത്തിൽ ദുരൂഹത...

തിരുവനന്തപുരം സിറ്റി പോലീസിന്റെ ഡോഗ് സ്ക്വാഡ് അംഗം ഇൻസ്പെക്ടർ റാങ്കിലുള്ള കല്യാണി (നിഷ)യുടെ മരണത്തിൽ ദുരൂഹത നീങ്ങുന്നു.

തിരുവനന്തപുരം: തിരുവനന്തപുരം സിറ്റി പോലീസിന്റെ ഡോഗ് സ്ക്വാഡ് അംഗം ഇൻസ്പെക്ടർ റാങ്കിലുള്ള കല്യാണി (നിഷ)യുടെ മരണത്തിൽ ദുരൂഹത നീങ്ങുന്നു. കല്യാണി ചത്തത് വിഷം ഉള്ളിൽ ചെന്നല്ലെന്നും മരണകാരണം സെപ്റ്റിക് ഹെമറേജ് ആണെന്നും രാസപരിശോധനാ ഫലത്തിൽ പറയുന്നതായി ഉദ്യോഗസ്ഥർ റിപ്പോർട്ട് ചെയ്തു.

കല്യാണിയുടെ മരണത്തിൽ നേരത്തെ മൂന്ന് പോലീസുകാർക്കെതിരെ വകുപ്പുതല നടപടിക്ക് ശുപാർശ ചെയ്തിരുന്നു. സംസ്ഥാന പോലീസ് മേധാവിയുടെ എക്സലൻസ് പുരസ്കാരമടക്കം ഒട്ടേറെ പുരസ്കാരങ്ങൾ നേടിയ കല്യാണി കഴിഞ്ഞ വർഷം നവംബർ 20നാണ് ചത്തത്. കേരള പോലീസിൻ്റെ അഭിമാനമായിരുന്ന കല്യാണിയുടെ മരണകാരണം പരിപാലനത്തിലെ പിഴവാണെന്ന ആരോപണം ഉയർന്നിരുന്നു. നായയുടെ മരണകാരണം വിഷം ഉള്ളിൽ ചെന്നാണോയെന്ന് പോസ്റ്റ് മോർട്ടം ചെയ്ത ഡോക്ടർ സംശയം പ്രകടിപ്പിച്ചതോടെയാണ് ആന്തരികാവയവങ്ങൾ രാസപരിശോധനയ്ക്ക് അയച്ചത്.

പോസ്റ്റ്മോർട്ടത്തിൻ്റെ ഭാഗമായി നായയുടെ വയർ തുറന്നപ്പോൾ ദുർഗന്ധം വമിച്ചതാണ് വിഷം ഉള്ളിൽ ചെന്നാണോ മരണമെന്ന സംശയം ഉടലെടുത്തത്. കല്യാണിയുടെ മരണത്തിൽ കേസെടുക്കുകയും നായയെ പരിപാലിച്ചിരുന്ന എസ്ഐ ഉണ്ണിത്താൻ, പരിശീലകരായ രഞ്ജിത്ത്, ശ്യാം എന്നിവർക്കെതിരെ വകുപ്പുതല നടപടി സ്വീകരിക്കാനും ശുപാർശ ചെയ്തിരുന്നു.

എന്നാൽ, കല്യാണിയുടെ മരണകാരണം വിഷം ഉള്ളിൽ ചെന്നല്ലെന്നും സെപ്റ്റിക് ഹെമറേജ് ആണെന്നുമാണ് രാസപരിശോധനാ ഫലം.

കല്യാണി കഴിച്ച ആഹാരസാധനങ്ങൾ ദഹിക്കാതെ കിടന്നതാകാം വയറ് പിളർന്നപ്പോൾ ദുർഗന്ധം വമിക്കാൻ ഇടയായതെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. കേസിൽ അന്തിമ റിപ്പോർട്ട് നൽകുന്നതോടെ ഉദ്യോഗസ്ഥർക്കെതിരായ വകുപ്പുതല നടപടി പിൻവലിച്ചേക്കുമെന്ന് അടുത്ത വൃത്തങ്ങൾ പറയുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments