Thursday, September 19, 2024
Homeകേരളംതിരുവനന്തപുരത്തെ പ്രധാന ഗുണ്ടയും, പോക്സോ കേസ് പ്രതിയുമായ ലാത്തി രതീഷിനു 86 വർഷം തടവും 75000...

തിരുവനന്തപുരത്തെ പ്രധാന ഗുണ്ടയും, പോക്സോ കേസ് പ്രതിയുമായ ലാത്തി രതീഷിനു 86 വർഷം തടവും 75000 രൂപ പിഴയും ശിക്ഷ അതിവേഗ കോടതി വിധിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്തെ പ്രധാന ഗുണ്ടയും, പോക്സോ കേസ് പ്രതിയുമായ ലാത്തി രതീഷിനു 86 വർഷം തടവും 75000 രൂപ പിഴയും അതിവേഗം കോടതി ശിക്ഷ വിധിച്ചു.

ഒൻപത് വയസുകാരിയെ നാലുവർഷം നിരന്തരമായി പീഡിപ്പിച്ച കേസിലും പത്തോളം കേസിൽ പ്രതീയായ കുടപ്പനക്കുന്ന് ഹാർവീപുരം സ്വദേശി ലാത്തി രതീഷ് എന്ന രതീഷ് കുമാറി(41)ന് 86 വർഷം കഠിനതടവും 75000 രൂപ പിഴയും ശിക്ഷ. തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്ജി ആർ രേഖയാണ് ശിക്ഷ വിധിച്ചത്. പിഴ തുക അടച്ചില്ലെങ്കിൽ 19 മാസം കൂടുതൽ തടവ് അനുഭവിക്കണം. പിഴത്തുക കുട്ടിക്ക് നൽകണമെന്ന് കോടതി വിധി ന്യായത്തിൽ ചൂണ്ടിക്കാട്ടി.

2015ൽ കുട്ടിക്ക് 9 വയസ്സ് ആയിരുന്നപ്പോഴാണ് പ്രതി ആദ്യമായി പീഡിപ്പിച്ചത്. അന്ന് കുട്ടി കളിക്കുന്നതിനിടെ പ്രതിയുടെ വീടിന്റെ ടെറസിൽ കയറിയപ്പോഴാണ് സ്വകാര്യഭാഗങ്ങളിൽ പിടിച്ചത്. ആ വർഷം തന്നെ പിന്നീട് കുട്ടിയുടെ വീടിന്റെ പിൻഭാഗത്തുള്ള ഒഴിഞ്ഞ സ്ഥലത്ത് കുട്ടിയെ കൂട്ടികൊണ്ടുപോയി പീഡിപ്പിച്ചു. തുടർന്ന് 2019ൽ പ്രതി രണ്ട് തവണ കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനും ഇരയാക്കി.

പ്രതി പ്രദേശത്തെ പ്രധാന ഗുണ്ട ആയതിനാൽ കുട്ടി പുറത്തു പറയാൻ ഭയന്നു. ഇതേ വർഷം തന്നെ കുട്ടിയെ കാറിൽ തട്ടി കൊണ്ട് പോയി കാറിനുള്ളിൽ വെച്ചും പീഡിപ്പിച്ചു. മറ്റൊരു ദിവസം കുട്ടിയെ ഭീഷണി പെടുത്തി ഒരു സ്വകര്യസ്ഥാപനത്തിൽ നിന്നും സാധനങ്ങൾ മോഷ്ടിക്കാൻ പറഞ്ഞ് വിട്ടപ്പോഴാണ് സംഭവം പുറത്ത് വന്നത്. സാധനങ്ങൾ മോഷ്ടിക്കവെ പിടിക്കപ്പെട്ടപ്പോൾ പ്രതി പറഞ്ഞിട്ടാണ് സാധനങ്ങൾ എടുത്തത് എന്ന് കുട്ടി സ്ഥാപനത്തിലെ ജീവനക്കാരികളോട്ട് വെളിപ്പെടുത്തിയത്. സ്ഥാപനത്തിലെ ജീവനകാരികൾ പുറത്ത് വന്ന് നോക്കിപ്പോഴേക്കും പ്രതി രക്ഷപ്പെട്ടിരുന്നു.

തുടർന്ന് ജീവനക്കാരികൾ കുട്ടിയോട് പ്രതിയെ പറ്റി വിവരങ്ങൾ ആരാഞ്ഞപ്പോൾ ആണ് പീഡനത്തെ സംബന്ധിച്ചുള്ള വിവരങ്ങൾ കുട്ടി വെളിപ്പെടുത്തിയത്. വിവരം അറിഞ്ഞ ജീവണക്കാരികൾ കുട്ടിയെ വീട്ടിൽ കൊണ്ടാക്കുകയും കുട്ടിയുടെ അമ്മയോട് കാര്യങ്ങൾ പറഞ്ഞ് കൊടുക്കുകയും ചെയ്തു.

വിവരം അറിഞ്ഞ വീട്ടുകാർ പേരൂർക്കട പൊലീസിൽ പരാതി കൊടുകുകയിരുന്നു. കുട്ടി പറഞ്ഞ വിവരങ്ങൾ അനുസരിച്ച് പൊലീസ് പ്രതിയുടെ ഫോണിന്റെ കോൾഡീറ്റെയിൽസ് എടുത്തപ്പോൾ പ്രതിയുടെ സാന്നിധ്യം ഈ പ്രദേശങ്ങളിൽ സംഭവസമയങ്ങളിൽ ഉണ്ടായതായി തെളിഞ്ഞു.പ്രതിയായ ലാത്തി രതീഷ് പത്തോളം ക്രിമിനൽ കേസുകളിൽ പ്രതിയാണ്. പ്രതി ചെയ്ത കുറ്റകൃത്യങ്ങളുടെ ഗൗരവം കണക്കിലെടുത്ത് ഇത്തരം കുറ്റകൃത്യങ്ങൾ ആവർത്തിക്കാതിരിക്കുന്നതിനും സമൂഹത്തിന് ശക്തമായ സന്ദേശം നൽകാനായി പ്രതിക്ക് കടുത്ത ശിക്ഷ തന്നെ നൽകണമെന്നും കോടതി വിധി ന്യായത്തിൽ പറഞ്ഞിട്ടുണ്ട്.

പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ആർ എസ് വിജയ് മോഹൻ, അഡ്വ. അതിയന്നൂർ അർ വൈ അഖിലേഷ് എന്നിവർ ഹാജരായി. പ്രോസിക്യൂഷൻ 33 സാക്ഷികളെ വിസ്തരിച്ചു. 40 രേഖകളും 2 തൊണ്ടിമുത്തലുകളും ഹാജരാക്കി. പേരൂർക്കട പൊലീസ് ഇൻസ്പെക്ടർ വി സൈജുനാഥ്, എസ് ഐ സഞ്ജു ജോസഫ് എന്നിവരാണ് കേസ് അന്വേഷിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments