Friday, January 10, 2025
Homeകേരളംതിരുവനന്തപുരം മെഡിക്കൽ കോളേജിൽ പൊള്ളലേറ്റ് എത്തിയ യുവാവിന് ചികിത്സ ലഭിക്കാൻ വൈകി: നാട്ടുകാരുടെ പ്രതിഷേധം

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പൊള്ളലേറ്റ് എത്തിയ യുവാവിന് ചികിത്സ ലഭിക്കാൻ വൈകി: നാട്ടുകാരുടെ പ്രതിഷേധം

തിരുവനന്തപുരം: പൊള്ളലേറ്റ് എത്തിയ യുവാവിന് ചികിത്സ ലഭിക്കാതെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയുടെ അത്യാഹിത വിഭാ​ഗത്തിന്റെ തറയിൽ കിടക്കേണ്ടി വന്നത് അരമണിക്കൂറോളം. വേദന കൊണ്ട് പുളഞ്ഞ് കിടക്കുന്ന ഇയാളെ നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്നാണ് പിന്നീട് സ്ട്രെച്ചർ എത്തിച്ച് അത്യാഹിത വിഭാ​ഗത്തിൽ പ്രവേശിപ്പിച്ചത്.

കാച്ചാണി തറട്ട സ്വദേശി ബൈജു(42) വിനെയാണ് ആത്മഹത്യാശ്രമത്തെത തുടർന്ന് പൊള്ളലേറ്റ നിലയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിച്ചത്. ചൊവ്വാഴ്ച രാത്രി ഏഴരയോടെയായിരുന്നു സംഭവം.

പൂജപ്പുര മഹിളാമന്ദിരത്തില്‍ അന്തേവാസിയായ ഭാര്യയെ കാണണമെന്ന് ആവശ്യപ്പെട്ട് മക്കള്‍ക്കൊപ്പമെത്തിയ ബൈജു ആത്മഹത്യാഭീഷണി മുഴക്കുകയായിരുന്നുവെന്ന് പൂജപ്പുര പോലീസ് പറഞ്ഞു.

ഭാര്യ സ്ഥലത്തില്ലെന്ന് പറഞ്ഞിട്ടും ബഹളം തുടർന്ന ഇയാള്‍ കൈയില്‍ കരുതിയിരുന്ന പെട്രോള്‍ ദേഹത്തൊഴിച്ച് തീ കൊളുത്തുകയായിരുന്നു.ശരീരമാകെ തീ ആളിപ്പടർന്നതോടെ ഇയാള്‍ നിലവിളിച്ചുകൊണ്ട് റോഡിലേക്ക് ഓടി. അഗ്‌നിശമനാസേന യൂണിറ്റ് സ്ഥലത്തെത്തിയാണ് തീ കെടുത്തിയത്. ഇയാളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയിൽ പൂജപ്പുര സ്റ്റേഷനിലെ സി.പി.ഒ. അഭിലാഷിനും പൊള്ളലേറ്റു. തുടര്‍ന്ന് ആംബുലന്‍സില്‍ മെഡിക്കല്‍കോളേജ് ആശുപത്രിയിലെത്തിക്കുകയായിരുന്നു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments