Thursday, December 5, 2024
Homeകേരളംതലശ്ശേരിയിൽ മയക്കുമരുന്നുമായി മൂന്ന് യുവാക്കൾ അറസ്റ്റിൽ

തലശ്ശേരിയിൽ മയക്കുമരുന്നുമായി മൂന്ന് യുവാക്കൾ അറസ്റ്റിൽ

തലശ്ശേരി: മയക്കുമരുന്നുമായി മൂന്ന് യുവാക്കൾ അറസ്റ്റിൽ. പെരളശ്ശേരി ചെറുമാവിലായി സ്വദേശി മിഥുൻ മനോജ്, ധർമ്മടം കിഴക്കേ പാലയാടെ ഷിനാസ് കെ കെ, തലശ്ശേരിമാടപ്പീടികയിലെ വിഷ്‌ണു പി.കെ എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് 12.51 ഗ്രാം എം ഡി എം എയും 17 ഗ്രാം കഞ്ചാവും കണ്ടെടുത്തു.

ഇന്നലെ രാത്രിയിൽ തലായി ഹാർബർ പരിസരത്ത് വെച്ച് സംശയകരമായ സാഹചര്യത്തിൽ കണ്ട കെഎൽ58 എഇ9425 ഓട്ടോറിക്ഷയിൽ പോലീസ് നടത്തിയ പരിശോധനയിലാണ് ലഹരി പദാർത്ഥങ്ങൾ കണ്ടെത്തിയത്. എൻഡിപിഎസ് ആക്ട് പ്രകാരം കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻ്റ് ചെയ്തു.

മോഷണം, മയക്ക്മരുന്ന്കേസുകളിലെ പ്രതിയാണ് പിടികൂടിയ മിഥുൻ. ഇയാൾക്കെതിരെ നിരവധി കേസുകൾ തലശ്ശേരിയിൽ ഉണ്ട്. ഇയാൾ ഓട്ടോ ഡ്രൈവർ എന്ന പേരിൽ സ്ഥിരമായി നഗരത്തിൽ ലഹരിവില്പന നടത്തി വരികയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments