സംസ്ഥാനത്ത് സ്വര്‍ണവില ഇന്നും കുറഞ്ഞു. ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 6600 രൂപയായി. ഒരു പവന്‍ സ്വര്‍ണത്തിന് 52,800 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. രാജ്യാന്ത വിപണയില്‍ സ്വര്‍ണത്തിന് വില ഉയരാത്തതാണ് കേരളത്തിലും സ്വര്‍ണവില ഇടിയാന്‍ കാരണം.
കഴിഞ്ഞ അഞ്ച് ദിവസങ്ങളായി സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞുവരികയായിരുന്നു. ജൂണ്‍ 20ന് 53120 രൂപയായിയിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ജൂണ്‍ ഏഴിനാണ് സ്വര്‍ണത്തിന് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കുകള്‍ രേഖപ്പെടുത്തിയത്. അന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് 6760 രൂപയും പവന് 54080 രൂപയുമായിരുന്നു വില. കഴിഞ്ഞ മാസം 20ന് 55,120 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചിരുന്നു.