സുരക്ഷിതമായൊരു പദവി മുരളിയ്ക്ക് ലഭിക്കും : രാഹുല്‍ ഗാന്ധി വയനാട് ഒഴിഞ്ഞാല്‍ ഉപ തിരഞ്ഞെടുപ്പ്
കോണ്‍ഗ്രസ്സില്‍ സുരക്ഷിതമായൊരു പദവി മുരളിയ്ക്ക് ലഭിക്കും.ഇല്ലെങ്കില്‍ രണ്ടു മണ്ഡലങ്ങളില്‍ ജയിച്ച രാഹുല്‍ഗാന്ധി വയനാട് ഒഴിഞ്ഞാല്‍ യു ഡി എഫ് അനുമതിയോടെ ഉപ തിരഞ്ഞെടുപ്പില്‍ മുരളിയ്ക്ക് സീറ്റ് ലഭിച്ചേക്കും . എന്തായാലും മുരളിയ്ക്ക് താക്കോല്‍ സ്ഥാനം തന്നെ കാത്തിരിക്കുന്നു എന്നാണ് അറിയുന്നത് .
വടകരയിലും നേമത്തും തൃശ്ശൂരിലും അടക്കം പാര്‍ട്ടി പറഞ്ഞ ഇടത്തെല്ലാം എതിരുപറയാതെ മത്സരിച്ച കെ മുരളീധരന്‍ തൃശ്ശൂരില്‍ തോല്‍ക്കുമെന്ന് യു ഡി എഫ് പ്രതീക്ഷിച്ചിരുന്നില്ല.തല്‍ക്കാലം പൊതുരംഗത്തില്ലെന്ന് സങ്കടത്തോടെ പറഞ്ഞാണ് അദ്ദേഹം തിരഞ്ഞെടുപ്പ് തോല്‍വിയോട് പ്രതികരിച്ചത്.
റായ്ബറേലിയിലും ജയിച്ച രാഹുല്‍ ഗാന്ധി വയനാട് മണ്ഡലത്തിലെ അംഗത്വം രാജി വച്ചാല്‍ കെ മുരളീധരന്‍ വരട്ടെയെന്നാണ് പൊതു നിര്‍ദേശം വന്നിരിക്കുന്നത് . വയനാട്ടില്‍ മത്സരിക്കാന്‍ കെ മുരളീധരന്‍ തയ്യാറാകുമോ എന്ന് ചര്‍ച്ചയിലൂടെ മാത്രമേ പോം വഴി ഉള്ളൂ . പന്ത് കെ മുരളീധരന് അനുകൂലം ആണ് . വെറുതെ ഒന്ന് തട്ടിയാല്‍ ഗോള്‍ വീഴും . ഷാഫി പറമ്പില്‍ ഒഴിയുന്ന പാലക്കാടാണ് കോണ്‍ഗ്രസിന്റെ ഇനിയത്തെ ബല പരീക്ഷണ വേദി . ശക്തനായ സ്ഥാനാര്‍ഥി തന്നെ ഇവിടെ വേണം എന്നാണ് പൊതു അഭിപ്രായം .ബിജെപി നിയമസഭയിലേക്ക് വിജയ പ്രതീക്ഷ വയ്ക്കുന്ന പ്രധാന മണ്ഡലമാണ് പാലക്കാട്.പൊതു ജന സമ്മതനായ രാഹുല്‍ മാങ്കൂട്ടത്തിലിനെ ഇറക്കി സീറ്റ് നിലനിര്‍ത്തണം എന്നാണ് ഇപ്പോള്‍ ഉള്ള അഭിപ്രായം .