Friday, September 20, 2024
Homeകേരളംസപ്ലൈകോ ഓണച്ചന്തകൾ ആരംഭിച്ചു: പഴവും പച്ചക്കറികളും ഉൾപ്പെടെ ലഭിക്കും

സപ്ലൈകോ ഓണച്ചന്തകൾ ആരംഭിച്ചു: പഴവും പച്ചക്കറികളും ഉൾപ്പെടെ ലഭിക്കും

തിരുവനന്തപുരം: മലയാളികൾക്ക് ഓണക്കാലത്ത് ആശ്വാസമാകുന്ന ഓണച്ചന്തകൾക്ക് തുടക്കമായി. നിത്യോപയോഗ സാധനങ്ങൾ വലിയ വിലക്കുറവിലാണ് സപ്ലൈകോയുടെ നേതൃത്വത്തിൽ ഓണം ഫെയറിൽ നൽകുന്നത്.

13 ഇനം സബ്സിഡി സാധനങ്ങൾക്കൊപ്പം പഴം, പച്ചക്കറി ഉത്പന്നങ്ങളും ഫെയറിൽ നൽകുന്നുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനാണ് ഓണച്ചന്ത ഉദ്ഘടാനം ചെയ്തത്.രാജ്യത്ത് ഭക്ഷ്യവിലക്കയറ്റം രൂക്ഷമായ സാഹചര്യത്തിൽ അത് തടയുന്നതിന് കേരളം മുന്നോട്ട് വയ്ക്കുന്ന ബദൽ മാതൃകയുടെ ഭാഗമാണ് സപ്ലൈകോയുടെ ആഭിമുഖ്യത്തിൽ ആരംഭിച്ച ഓണം ഫെയറെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ദേശീയതലത്തിൽ ഉണ്ടാകുന്ന വിലക്കയറ്റത്തെ തടയാനുള്ള നടപടികൾ ഒന്നും ഉണ്ടാകാത്ത സാഹചര്യത്തിലാണ് സംസ്ഥാന സർക്കാർ പരിമിതികൾ മറികടന്നു വിപണിയിൽ ഇടപെടുന്നത്. അതുകൊണ്ടാണ് ഇന്ത്യയിൽ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് വിലക്കുറവ് കുറഞ്ഞ തോതിൽ അനുഭവപ്പെടുന്ന സംസ്ഥാനം കേരളമാകുന്നതെന്നും പിണറായി പറയുന്നു.

പഴം പച്ചക്കറി ഉത്പന്നങ്ങളും ഓണം ഫെയറിൽ നിന്ന് വാങ്ങാനാകും. ഈ നടപടി കർഷകർക്ക് ആശ്വാസം പകരുന്നതിനൊപ്പം സാധാരണക്കാർക്ക് മിതമായ നിരക്കിൽ സാധനം ലഭിക്കുന്നതിന് അവസരം ഒരുക്കും. പ്രമുഖ ബ്രാൻഡുകളുടെ ഉത്പന്നങ്ങൾ 45 ശതമാനം വരെ വിലക്കുറവിൽ വിതരണം ചെയ്യും.

255 രൂപയുടെ ശബരി ഉത്പന്നം 189 രൂപയ്ക്ക് ലഭ്യമാക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.ജില്ലാതല ഫെയറുകളും താലൂക്ക് നിയോജകമണ്ഡലാടിസ്ഥാനത്തിലുള്ള ഫെയറുകളും ഇതിന്‍റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്. ഇതോടൊപ്പം സംസ്ഥാനത്തെ ആറ് ലക്ഷത്തോളം വരുന്ന എ എ വൈ കാർഡുടമകൾക്കും വിവിധ ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികൾക്കും എൻ പി ഐ കാർഡുടമകൾക്കും സപ്ലൈകോ മുഖേന സൗജന്യ ഓണക്കിറ്റ് ലഭ്യമാക്കുകയാണ്.

വയനാട് ദുരന്തബാധിത പ്രദേശത്തെ മുഴുവൻ പേർക്കും 14 ഇനങ്ങൾ അടങ്ങിയ ഓണക്കിറ്റ് സൗജന്യമായി നൽകുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

വയനാട് ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ ഓണാഘോഷവുമായി ബന്ധപ്പെട്ട് ചില തെറ്റായ വാർത്തകൾ പ്രചരിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ സംസ്ഥാന സർക്കാരിന്‍റെ ആഭിമുഖ്യത്തിൽ നടക്കുന്ന വാരാഘോഷ പരിപാടികളാണ് ഒഴിവാക്കിയിട്ടുള്ളത്. അല്ലാതെ, ഓണാഘോഷ പരിപാടികളിൽ നിന്നും ജനങ്ങൾ വിട്ടുനിൽക്കണമെന്ന് സർക്കാർ അഭ്യർഥിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഓണം കേരളത്തിന്‍റെയാകെ ഉൽസവമാണ്. എല്ലാ ജനവിഭാഗങ്ങളും ഒത്തുചേരുന്ന ഓണാഘോഷം നാടിന്‍റെ ഐക്യത്തിന്‍റെയും സാഹോദര്യത്തിന്‍റെയും പ്രതിഫലനമാണ്. വയനാടിനായി നമ്മൾ എപ്പോളാത്തേക്കാളും ഒരുമിച്ചു നിൽക്കേണ്ട ഈ ഘട്ടത്തിൽ അതിനുള്ള ഊർജ്ജവും പ്രചോദനവും നൽകാൻ ഓണത്തിനു സാധിക്കും. ആ സന്ദേശം ഉൾക്കൊണ്ട് മാനവഹൃദയങ്ങളാകെ ഒരുമിക്കുന്ന മനോഹര സന്ദർഭമാകട്ടെ ഇത്തവണത്തെ ഓണാഘോഷമെന്നും മുഖ്യമന്ത്രി പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments