Friday, December 27, 2024
Homeകേരളംശ്രീമതി.ഷൈമജശിവറാമിന് സുഗതകുമാരി അവാർഡ്

ശ്രീമതി.ഷൈമജശിവറാമിന് സുഗതകുമാരി അവാർഡ്

നവഭാവന ചാരിറ്റബിൾ ട്രസ്റ്റിൻ്റെ 2022-23 വർഷത്തെ സുഗതകുമാരി അവാർഡിന് ഷൈമജശിവറാമിൻ്റെ *മഴൽ*എന്ന കവിതാ സമാഹാരം അർഹമായി.

.തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിച്ചു വരുന്ന നവഭാവന ചാരിറ്റബിൾ ട്രസ്റ്റ് മൺമറഞ്ഞു പോയ മഹാരഥന്മാരുടെ പേരിൽ വിവിധ മേഖലകളിൽ ശോഭിക്കുന്നവർക്കായി വർഷം തോറും നൽകി വരുന്ന അവാർഡുകളിൽ ഒന്നാണ് ഈ വർഷം ഷൈമജശിവറാമിനെ തേടിയെത്തിയത്.

കവിതയും കഥയും ഒരു പോലെ വഴങ്ങുന്ന അവർ ഇതിനോടകം വിവിധ പുരസ്കാരങ്ങൾക്ക് അർഹയായിട്ടുണ്ട്. കോവിലൻ പുരസ്കാരം, അധ്യാപിക പ്രതിഭാ പുരസ്കാരം,കവിതാ ജ്വാല പുരസ്കാരം, എസ്.കെ പൊറ്റെക്കാട് പ്രോത്സാഹന സമ്മാനം, ഉള്ളൂർ സമഗ്ര സംഭാവന അവാർഡ് എന്നിവ ഈ എഴുത്തുകാരിയെ തേടിയെത്തിയിട്ടുണ്ട്

കോഴിക്കോട് സ്വദേശിയായ അവർ മലപ്പുറം ജില്ലയിലെ ജി എം യു പി എസിൽ അധ്യാപികയാണ് എഴുത്തിനൊപ്പം നൃത്തവേദികളിലും സജീവമാണ് ഈ അധ്യാപിക

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments