Wednesday, January 1, 2025
Homeകേരളംശബരിമലയില്‍ വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തി : ആരോഗ്യവകുപ്പ്

ശബരിമലയില്‍ വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തി : ആരോഗ്യവകുപ്പ്

ശബരിമല: ഡിസംബർ 30ന് ആരംഭിക്കുന്ന മകരവിളക്ക് മഹോത്സവത്തിനോടനുബന്ധിച്ചു വിപുലമായ ക്രമീകരണങ്ങളാണ് ആരോഗ്യവകുപ്പ് ഏർപ്പെടുത്തുന്നത്.

മകരവിളക്ക് മഹോത്സവ ദിനങ്ങളിൽ അടിയന്തിരഘട്ടങ്ങൾ നേരിടുന്നതിനുവേണ്ടി മെഡിക്കൽ ഓഫീസർമാരുടെയും പാരാമെഡിക്കൽ ജീവനക്കാരുടെയും ഒരു റിസർവ്വ് ലിസ്റ്റ് തയ്യാറാക്കുന്നതിനുള്ള നടപടി ആരോഗ്യവകുപ്പ് സ്വീകരിച്ചിട്ടുണ്ട്.

ആംബുലൻസ് ഉൾപ്പെടെയുളള മെഡിക്കൽ ടീമിൻ്റെ സേവനം ഹിൽടോപ്പ്, ഹെയർപിൻ വളവ്, ഹിൽഡൗൺ, ദേവസ്വം പെട്രോൾ പമ്പ്, ത്രിവേണി പാലം, കെ.എസ്.ആർ.ടി.സി.ബസ്സ് സ്റ്റേഷൻ, ചക്കുപാലം, ചാലക്കയം, അട്ടത്തോട്, എന്നിവിടങ്ങളിൽ ലഭ്യമാക്കും.

മരുന്നുകൾ ബ്ലീച്ചിംങ് പൗഡർ മുതലായവ പമ്പയിൽ ആവശ്യാനുസരണം ശേഖരിച്ചിട്ടുണ്ട്.

മണ്ഡലമഹോത്സവമവസാനിച്ചപ്പോൾ സംസ്ഥാന ആരോഗ്യവകുപ്പിൻ്റെ കീഴിലുള്ള പമ്പ, സന്നിധാനം, നിലയ്ക്കൽ, നീലിമല, അപ്പാച്ചിമേഡ്, കോന്നി, പന്തളം, ചരൽമെട്, ചെങ്ങന്നൂർ, എരുമേലി തുടങ്ങിയ ഇടങ്ങളിലെ സർക്കാർ ആശുപത്രികളിൽ ചികിത്സ ലഭിച്ച അയ്യപ്പഭക്തർ 1,54,739 പേരാണ്.

സന്നിധാനം സർക്കാർ ആശുപത്രിയിൽ മാത്രം 56,272 പേർക്കും പമ്പ ആശുപത്രിയിൽ 23,687 പേർക്കുമാണ് ഇതുവരെ ചികിത്സ നൽകിയിട്ടുള്ളതെന്ന് സന്നിധാനം സർക്കാർ ആശുപത്രിയിലെ മെഡിക്കൽ ഓഫീസർ ഡോ അരുൺ വിനായകൻ അറിയിച്ചു.

ശബരിമലയിൽ ഭക്ഷ്യ ശുചിത്വമുറപ്പാക്കാനും സാംക്രമിക രോഗങ്ങൾക്ക് തടയിടാനും ആരോഗ്യവകുപ്പിന്റെ കാര്യക്ഷമമായ ഇടപെടൽ

ശബരിമല: മണ്ഡലമഹോത്സവ ദിനങ്ങളിൽ 1,042 ഹോട്ടലുകളിൽ ആരോഗ്യവകുപ്പ് പരിശോധനകൾ നടത്തി. മണ്ഡലകാല ഉത്സവം അവസാനിച്ചപ്പോൾ 52 ഹോട്ടലുകൾക്ക് നോട്ടീസ് നൽകുകയും ഹോട്ടൽ ജീവനക്കാരായ 92 പേർക്ക് ഹെൽത്ത്‌ കാർഡ് ഇല്ലാത്തതിനാൽ ജോലിയിൽ നിന്ന് മാറി നിൽക്കാൻ നിർദേശം നൽകുകയും ചെയ്തിട്ടുണ്ട്. ഹെൽത്ത്‌ കാർഡ് ലഭിച്ചതിന് ശേഷം മാത്രമേ ഇവർക്ക് ജോലിയിൽ തിരികെ പ്രവേശിക്കാൻ സാധിക്കുകയുള്ളു.

ഡിസംബർ 30ന് ആരംഭിക്കുന്ന മകരവിളക്ക് മഹോത്സവത്തിന് മുന്നോടിയായി ഡെങ്കിപ്പനി, എലിപ്പനി, മലേറിയ തുടങ്ങിയ സാംക്രമിക രോഗങ്ങൾ പടരുന്നത് തടയാനായി ആരോഗ്യവകുപ്പ് വിവിധയിടങ്ങളിൽ ഫോഗിങ് ഉൾപ്പെടെയുള്ള ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. ശുചീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട എല്ലാ ജീവനക്കാർക്കും പ്രതിരോധ മരുന്നുകൾ ലഭ്യമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments