Thursday, December 26, 2024
Homeകേരളംശബരിമല വാര്‍ത്തകള്‍ /വിശേഷങ്ങള്‍ ( 22/11/2024 )

ശബരിമല വാര്‍ത്തകള്‍ /വിശേഷങ്ങള്‍ ( 22/11/2024 )

ശബരിമല ക്ഷേത്ര സമയം (23.11.2024)

രാവിലെ 3.00 – ഉച്ചയ്ക്ക് 1.00
വൈകുന്നേരം 3.00 – രാത്രി 11.00

പൂജാ സമയം

നെയ്യഭിഷേകം- രാവിലെ 3.30 മുതൽ
ഉഷഃപൂജ- രാവിലെ 7.30
ഉച്ചപൂജ- 12.30
ദീപാരാധന-വൈകിട്ട് 6.30
അത്താഴപൂജ-രാത്രി 9.30
രാത്രി 11 മണിക്ക് ഹരിവരാസനത്തോടെ നട അടയ്ക്കും.

തീർത്ഥാടകർക്കായി പമ്പയിൽ ഇൻഫർമേഷൻ കൗണ്ടർ

പമ്പ ത്രിവേണിയിൽ നിലയ്ക്കൽ ബസ് വെയിറ്റിംഗ് ഏരിയയിൽ കെ.എസ്.ആർ.ടി .സി. യുടെ ഇൻഫർമേഷൻ കൗണ്ടർ ആരംഭിച്ചു. ഇവിടെ 24 മണിക്കൂറും സേവനം ലഭ്യമാണെന്ന് കെ.എസ്.ആർ.ടി.സി. പമ്പ സ്പെഷൽ ഓഫീസർ അറിയിച്ചു.

ആപത്‌ഘട്ടത്തിൽ സഹായമേകാൻ ‘ആപ്ത മിത്ര’

അടിയന്തര സാഹചര്യങ്ങളിലും ദുരന്തമുഖത്തും അഗ്നി സുരക്ഷാ സേനയ്ക്ക് ഒപ്പം പ്രവർത്തിക്കാൻ ശബരിമലയിൽ ആപ്ത മിത്ര സിവിൽ ഡിഫെൻസ് വോളന്റിയേഴ്‌സ് സേന സുസജ്ജം. സന്നിധാനത്തും പമ്പയിലുമായി 15 വീതം വോളന്റിയർമാരെയാണ് അഗ്നി സുരക്ഷ സേനയ്ക്ക് ഒപ്പം വിന്യസിച്ചിരിക്കുന്നത്.

റെസ്ക്യൂ ഓപ്പറേഷൻ,സ്‌ട്രെച്ചർ ഡ്യൂട്ടി എന്നിവയിൽ അഗ്നിരക്ഷാ സേനയുടെ പരിശീലനം ലഭിച്ചവരാണ് ഇവർ.പുൽമേട്ടിൽ അകപ്പെട്ട അയ്യപ്പഭക്തരെ രക്ഷിക്കുന്നതിലും മരക്കൂട്ടത്തിനു താഴെ 12 ആം വളവിൽ അപകടാവസ്ഥയിൽ നിന്ന മരം മുറിച്ചു നീക്കുന്നതിലും മറ്റു വകുപ്പുകൾക്കൊപ്പം മികച്ച സേവനമാണ് ആപ്ത മിത്ര നൽകിയത്. മല ചവിട്ടുന്ന സ്വാമിമാർക്ക് ആരോഗ്യപ്രശനങ്ങൾ നേരിടുന്ന സാഹചര്യത്തിൽ പ്രാഥമിക വൈദ്യ സഹായം ലഭ്യമാക്കുന്നതിനും സിവിൽ ഡിഫെൻസ് വോളന്റീയർമാർ സജ്ജരാണ്.

സംസ്ഥാനാത്തുടനീളമുള്ള അഗ്നിസുരക്ഷാ നിലയങ്ങളുടെ പരിധിയിൽ നിന്ന് തിരഞ്ഞെടുത്തു സ്റ്റേഷൻ , ജില്ലാ ,സംസ്ഥാന തല പരിശീലനം ലഭിച്ചിട്ടുള്ളവരാണ് ആപ്ത മിത്ര വോളന്റിയർമാർ. ഇവർക്ക് ആവശ്യമായ റെസ്ക്യൂ കിറ്റ് ,യൂണിഫോം ,ഐ ഡി കാർഡ് എന്നിവ അഗ്നി സുരക്ഷാ സേന നൽകിയിട്ടുണ്ട്.

സന്നിധാനത്ത് ഇതുവരെ പിടികൂടിയത് 33 പാമ്പുകളെ

ശബരിമല തീർത്ഥാടനം തുടങ്ങിയ ശേഷം സന്നിധാനത്തുനിന്ന് ഇതുവരെ 33 പാമ്പുകളെ വനം വകുപ്പ് പിടികൂടി ഉൾവനത്തിൽ വിട്ടു. 5 അണലികളെയും 14 കാട്ടുപാമ്പുകളെയും ഉൾപ്പെടെയാണ് പിടികൂടിയത്. തീർത്ഥാടന കാലം സുരക്ഷിതമാക്കുന്നതിന് വനം വകുപ്പ് വിപുലമായ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് സന്നിധാനത്തെ വനം വകുപ്പ് സ്പെഷ്യൽ ഓഫീസർ ലിതേഷ് ടി പറഞ്ഞു.

തീർത്ഥാടനത്തിനു മുന്നോടിയായി പരമ്പരാഗത പാതകളിൽ അപകടാവസ്ഥയിൽ ഉണ്ടായിരുന്ന മരച്ചില്ലകൾ മുറിച്ചു നീക്കി. കല്ലുകളും മറ്റ് തടസ്സങ്ങളും നീക്കം ചെയ്ത് ശുചീകരിച്ചു. സന്നിധാനത്തു നിന്നു മാത്രം 93 പന്നികളെ പിടികൂടി ഉൾവനത്തിൽ വിട്ടു. അംഗീകൃത പാമ്പ് പിടുത്തക്കാരും എലിഫന്റ് സ്കോഡുകളും ഉൾപ്പെടെയുള്ള വനപാലകർ തീർത്ഥാടകരുടെ സുരക്ഷ ഒരുക്കാൻ സജ്ജരാണ്.

സന്നിധാനത്തേക്കുള്ള യാത്രയ്ക്ക് പരമ്പരാഗത പാതകൾ മാത്രമേ ഉപയോഗിക്കാവൂ എന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. കുറുക്ക് വഴികളിലൂടെ യാത്ര ചെയ്യുന്നത് അപകടസാധ്യതകൾ ഉണ്ടാക്കും. ആദിവാസി വിഭാഗത്തിലുള്ളവർ ഉൾപ്പെടുന്ന വനംവകുപ്പിന്റെ എക്കോ ഗാർഡുകളും തീർത്ഥാടകർക്ക് വേണ്ട സഹായങ്ങൾ ചെയ്യുന്നുണ്ട്. പമ്പയിലെ അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്ററുടെ നേതൃത്വത്തിലുള്ള സ്പെഷ്യൽ കൺട്രോൾ റൂമാണ് വനം വകുപ്പിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.ശബരിമലയിലെ വനംവകുപ്പ് കൺട്രോൾ റൂം നമ്പർ: 04735-202077

അടിയന്തര വൈദ്യ സഹായത്തിനു വിളിക്കാം ഇ എം സി യിലേക്ക്

ശബരിമലയിൽ എത്തുന്ന ഭക്തർക്ക് ഏതെങ്കിലും തരത്തിൽ ശാരീരിക ബുദ്ധിമുട്ടുകൾ നേരിടുന്ന സാഹചര്യത്തിൽ അടിയന്തര വൈദ്യ സഹായം ലഭിക്കുന്നതിന് 04735 203232 എന്ന എമർജൻസി മെഡിക്കൽ കൺ ട്രോൾ റൂം നമ്പറിലേക്ക് ബന്ധപ്പെടാം.

സന്നിധാനത്തേക്ക് എത്തുന്നവർക്കും മടങ്ങി പോകുന്നവർക്കും ഈ സൗകര്യം ഉപയോഗപ്പെടുത്താം. മലകയറുമ്പോൾ ആരോഗ്യവകുപ്പ് നൽകുന്ന നിർദ്ദേശങ്ങൾ പരമാവധി പാലിക്കണം. സാവധാനം മല കയറണം. ഇടയ്ക്ക് വിശ്രമിക്കണം. മല കയറുമ്പോൾ ശ്വാസ തടസ്സം, നെഞ്ചുവേദന, തളർച്ച എന്നിവ അനുഭവപ്പെട്ടാൽ ഉടൻ കയറ്റം നിർത്തി വൈദ്യസഹായം തേടണം.

സന്നിധാനത്തെ താമസത്തിന് മുറികൾ ബുക്ക് ചെയ്യാം

സന്നിധാനത്ത് എത്തുന്ന തീർത്ഥാടകർക്ക് താമസത്തിന് ഓൺലൈനായും നേരിട്ടും മുറികൾ ബുക്ക് ചെയ്യാം. ദേവസ്വം ബോർഡിന്റെ സന്നിധാനത്തെ വിവിധ ഗസ്റ്റ് ഹൗസുകളിലായി 540 മുറികൾ ആണുള്ളത്. ഓൺലൈനായി onlinetdb.com എന്ന വെബ്സൈറ്റിലൂടെ താമസിക്കാൻ ഉദ്ദേശിക്കുന്നതിന് 15 ദിവസം മുമ്പ് വരെയുള്ള ദിവസങ്ങളിൽ മുറി ബുക്ക് ചെയ്യാനാകും.

സന്നിധാനത്തിന് സമീപമുള്ള അക്കോമഡേഷൻ കൗണ്ടറുകൾ വഴി ആധാർ കാർഡ് കാണിച്ച് അതാത് ദിവസത്തേക്ക് നേരിട്ടും ബുക്ക് ചെയ്യാം. 12 മണിക്കൂറത്തേക്കും16 മണിക്കൂറത്തേക്കുമാണ് മുറി ബുക്ക് ചെയ്യാനാവുക. 250 രൂപ മുതൽ 1,600 രൂപ വരെയാണ് 12 മണിക്കൂറത്തേക്കുള്ള മുറികളുടെ നിരക്ക്. ശബരി, പ്രണവം, സഹ്യാദ്രി, കൈലാസ്, മരാമത്ത് ഓഫീസ് കോംപ്ളക്സ്, പാലാഴി, സോപാനം, ശ്രീ മണികണ്ഠം, ചിന്മുദ്ര, ശിവശക്തി, തേജസ്വിനി, ശ്രീമാത, എന്നിവയാണ് തീർഥാടകർക്ക് ബുക്ക് ചെയ്യാവുന്ന സന്നിധാനത്തെ ഗസ്റ്റ് ഹൗസുകൾ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments