കൊച്ചി: ശബരിമല തീർഥാടനകാലം പ്രമാണിച്ച് നേരത്തെ പ്രഖ്യാപിച്ചിരുന്നവയ്ക്ക് പുറമെയാണ് 94 സർവീസുകൾ കൂടി ദക്ഷിണ റെയിൽവേയും മധ്യ റെയിൽവേയും പ്രഖ്യാപിച്ചത്. കോട്ടയത്തേക്കും കൊല്ലത്തേക്കുമാണ് സർവീസുകൾ. മണ്ഡലകാലത്ത് ട്രെയിനുകളിൽ അനുഭവപ്പെടുന്ന അനിയന്ത്രിത തിരക്കിന് പരിഹാരമാകും എന്നതിനൊപ്പം മലയാളികൾക്കും ഉപയോഗമുള്ള സർവീസുകളാണ്
ഹൈദരാബാദ്, സെക്കന്ദരാബാദ്, ചെന്നൈ, കച്ചേഗുഡ, നന്ദേഡ് തുടങ്ങിയ നഗരങ്ങളിൽ നിന്നാണ് കേരളത്തിലേക്ക് സ്പെഷ്യൽ ട്രെയിനുകളെത്തുക. ഷെഡ്യൂൾ, ടിക്കറ്റ് ബുക്കിങ് വിവരങ്ങൾ എന്നിവ റെയിൽവേ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുണ്ട്. ശബരിമല സ്പെഷ്യൽ ട്രെയിനുകൾ ഏതൊക്കെയാണെന്നും സമയക്രമവും വിശദമായി അറിയാം.
നന്ദേഡ് – കൊല്ലം -സെക്കന്ദരാബാദ് സ്പെഷ്യൽ ട്രെയിൻ
ട്രെയിൻ നമ്പർ 07139 നന്ദേഡ് – കൊല്ലം ജങ്ഷൻ ഫെസ്റ്റിവൽ സ്പെഷ്യൽ എക്സ്പ്രസ് നന്ദേഡിൽ നിന്ന് നവംബർ 16ന് രാവിലെ 8:20 ന് പുറപ്പെട്ട് അടുത്ത ദിവസം രാത്രി 10:30 ന് കൊല്ലം ജങ്ഷനിൽ എത്തും. മടക്കയാത്ര ട്രെയിൻ നമ്പർ 07140 കൊല്ലം ജങ്ഷൻ – സെക്കന്ദരാബാദ് ജങ്ഷൻ സ്പെഷ്യൽ എക്സ്പ്രസ് കൊല്ലം ജംഗ്ഷനിൽ നിന്ന് നവംബർ 18ന് പുലർച്ചെ 02:30 ന് പുറപ്പെട്ട് അടുത്ത ദിവസം ഉച്ചയ്ക്ക് 12ന് സെക്കന്ദരാബാദ് ജംഗ്ഷനിൽ എത്തും. ഇരുദിശകളിലേക്കും ഓരോ സർവീസ് മാത്രമാണുള്ളത്. ഏറ്റുമാനൂർ, കോട്ടയം, ചങ്ങനാശേരി. തിരുവല്ല, ചെങ്ങന്നൂർ, കായംകുളം എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ട്.
ഹൈദരാബാദ് – കോട്ടയം – സെക്കന്ദരാബാദ് സ്പെഷ്യൽ ട്രെയിൻ
ട്രെയിൻ നമ്പർ 07137 ഹൈദരാബാദ് ജങ്ഷൻ – കോട്ടയം സ്പെഷ്യൽ ട്രെയിൻ ഹൈദരാബാദ് ജങ്ഷനിൽ നിന്ന് നവംബർ 15, 22, 29 തീയതികളിൽ ഉച്ചയ്ക്ക് 12:05 ന് പുറപ്പെട്ട് അടുത്ത ദിവസം വൈകുന്നേരം 6:45 ന് കോട്ടയത്ത് എത്തും. മടക്കയാത്ര 07138 കോട്ടയം – സെക്കന്ദരാബാദ് ജങ്ഷൻ സ്പെഷ്യൽ ട്രെയിൻ കോട്ടയത്ത് നിന്ന് നവംബർ 16, 23, 30 തീയതികളിൽ രാത്രി 9:45 ന് പുറപ്പെട്ട് അടുത്ത തിങ്കളാഴ്ച പുലർച്ചെ 12:50 ന് സെക്കന്ദരാബാദ് ജങ്ഷനിൽ എത്തും. ഇരുഭാഗത്തേക്കും മൂന്നുവീതം സർവീസുകൾ.
ഹൈദരാബാദ് – കോട്ടയം ശബരിമല സ്പെഷ്യൽ ട്രെയിനുകൾ
07135 ഹൈദരാബാദ് – കോട്ടയം സ്പെഷ്യൽ ഹൈദരാബാദിൽ നിന്ന് നവംബർ 19, 26 തീയതികളിൽ ഉച്ചയ്ക്ക് 12:00 ന് പുറപ്പെട്ട് അടുത്ത ദിവസം വൈകുന്നേരം 4:10 ന് കോട്ടയത്ത് എത്തും. മടക്കയാത്ര ട്രെയിൻ നമ്പർ 07136 കോട്ടയം – ഹൈദരാബാദ് സ്പെഷ്യൽ കോട്ടയത്ത് നിന്ന് നവംബർ 20, 27 തീയതികളിൽ വൈകുന്നേരം 6:10 ന് പുറപ്പെട്ട് അടുത്ത ദിവസം രാത്രി 11.45 ന് ഹൈദരാബാദിൽ എത്തും. ഇരുഭാഗത്തേക്കും രണ്ട് വീതം സർവീസുകളാണുള്ളത്.
കച്ചേഗുഡ – കോട്ടയം ശബരിമല സ്പെഷ്യൽ ട്രെയിനുകൾ
ട്രെയിൻ നമ്പർ 07133 കച്ചേഗുഡ – കോട്ടയം സ്പെഷ്യൽ ട്രെയിൻ കച്ചേഗുഡയിൽ നിന്ന് നവംബർ 14, 21, 28 തീയതികളിൽ വൈകുന്നേരം 3:40 ന് പുറപ്പെട്ട് അടുത്ത ദിവസം വൈകുന്നേരം 6:50 ന് കോട്ടയത്ത് എത്തും. മടക്കയാത്ര 07134 കോട്ടയം – കച്ചേഗുഡ എക്സ്പ്രസ് കോട്ടയത്ത് നിന്ന് നവംബർ 15, 22, 29 തീയതികളിൽ രാത്രി 8:30 ന് പുറപ്പെട്ട് അടുത്ത ദിവസം രാത്രി 11:40 ന് കച്ചേഗുഡയിൽ എത്തും. ഇരുഭാഗത്തേക്കും മൂന്നുവീതം സർവീസുകൾ മാത്രം.
ട്രെയിൻ നമ്പർ 07131 കച്ചേഗുഡ – കോട്ടയം ഫെസ്റ്റിവൽ സ്പെഷ്യൽ ട്രെയിൻ കച്ചേഗുഡയിൽ നിന്ന് നവംബർ 17, 24 തീയതികളിൽ രാത്രി 12:30 ന് പുറപ്പെട്ട് അടുത്ത ദിവസം വൈകീട്ട് 6:30 ന് കോട്ടയത്ത് എത്തും. മടക്കയാത്ര 07132 കോട്ടയം – കച്ചേഗുഡ സ്പെഷ്യൽ കോട്ടയത്ത് നിന്ന് നവംബർ 18, 25 തീയതികളിൽ രാത്രി 8:50 ന് പുറപ്പെട്ട് അടുത്ത ബുധനാഴ്ച പുലർച്ചെ 1:00 ന് കച്ചേഗുഡയിൽ എത്തും. ഇരുഭാഗത്തേക്കും രണ്ടുവീതം സർവീസുകൾ.
ചെന്നൈ – കൊല്ലം ശബരിമല സ്പെഷ്യൽ ട്രെയിനുകൾ
ട്രെയിൻ നമ്പർ 06119 ചെന്നൈ – കൊല്ലം സ്പെഷ്യൽ ട്രെയിൻ നവംബർ 20, 27, ഡിസംബർ 04, 11 ,18, 25, 2025 ജനുവരി 01, 08, 15 തീയതികളിൽ വൈകീട്ട് 03:10ന് പുറപ്പെട്ട് പിറ്റേന്ന് പുലർച്ചെ 06:20ന് കൊല്ലത്തെത്തും. മടക്കയാത്ര 06120 കൊല്ലം – ചെന്നൈ സ്പെഷ്യൽ നവംബർ 21, 28, ഡിസംബർ 05, 12 ,19, 26, 2025 ജനുവരി 02, 09, 16 തീയതികളിൽ രാവിലെ 10:45ന് പുറപ്പെട്ട് പിറ്റേന്ന് പുലർച്ചെ 03:30ന് ചെന്നൈയിലെത്തും. ഇരുദിശകളിലേക്കും 9 സർവീസുകൾ വീതം.
06117 ചെന്നൈ സെൻട്രൽ – കൊല്ലം സ്പെഷ്യൽ ട്രെയിൻ നവംബർ 18, 25 ഡിസംബർ 02, 09, 16, 23, 30, 2025 ജനുവരി 06, 13 തീയതികളിൽ വൈകീട്ട് 03:10ന് പുറപ്പെട്ട് പിറ്റേന്ന് പുലർച്ചെ 06:20ന് കൊല്ലത്ത് എത്തിച്ചേരും. മടക്കയാത്ര 06118 നവംബർ 19, 26 ഡിസംബർ 03, 10, 17, 24, 31, 2025 ജനുവരി 07, 14 തീയതികളിൽ രാവിലെ 10:45ന് പുറപ്പെട്ട് പിറ്റേന്ന് പുലർച്ചെ 03:30ന് ചെന്നൈയിലെത്തിച്ചേരും. ഇരുഭാഗത്തേക്കും 9 സർവീസുകൾ വീതമാണുള്ളത്.
06113 ചെന്നൈ – കൊല്ലം സ്പെഷ്യൽ നവംബർ 23, 30 ഡിസംബർ 07, 14, 21, 28, 2025 ജനുവരി 04, 11, 18 തീയതികളിൽ രാത്രി 11:20ന് ചെന്നൈയിൽ നിന്ന് പുറപ്പെട്ട് പിറ്റേന്ന് ഉച്ചയ്ക്ക് 02:30ന് കൊല്ലത്തെത്തും. മടക്കയാത്ര 06114 സ്പെഷ്യൽ നവംബർ 24, ഡിസംബർ 01, 08, 15, 22, 29, 2025 ജനുവരി 05, 12, 19 തീയതികളിൽ വൈകീട്ട് 05:50ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 11:35ന് ചെന്നൈയിലെത്തും. ഇരുഭാഗത്തേക്കും 9 സർവീസുകൾ വീതമാണുള്ളത്.
06111 ചെന്നൈ – കൊല്ലം സ്പെഷ്യൽ നവംബർ 19, 26, ഡിസംബർ 03, 10, 17, 24, 31, 2025 ജനുവരി 07, 14 തീയതികളിൽ രാത്രി 11:20ന് ചെന്നൈയിൽ നിന്ന് പുറപ്പെട്ട് പിറ്റേന്ന് ഉച്ചയ്ക്ക് 02:30ന് കൊല്ലത്തെത്തും. മടക്കയാത്ര 06112 നവംബർ 20, 27, ഡിസംബർ 04, 11, 18, 25, 2025 ജനുവരി 01, 08, 15 തീയതികളിൽ വൈകീട്ട് 04:30ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 11:35ന് ചെന്നൈയിലെത്തും.ഇരുഭാഗത്തേക്കും 9 സർവീസുകൾ വീതമാണുള്ളത്.