പത്തനംതിട്ട :- ശബരിമല തീർത്ഥാടകരുടെ ഇരുമുടിക്കെട്ടിൽ നിന്നും ഈ പ്രധാന വസ്തുക്കൾ ഒഴിവാക്കണമെന്ന നിർദ്ദേശവുമായി ദേവസ്വം ബോർഡ്. ഭക്തർ ഇരുമുടിക്കെട്ടിൽ കൊണ്ടുവരുന്ന സാധനങ്ങളിൽ വലിയൊരു ഭാഗവും മാലിന്യമായി കൊണ്ടുപോയി കത്തിച്ചു കളയേണ്ടി വരുന്ന സാഹചര്യം മുൻനിർത്തിയാണ് നീക്കമെന്ന് ദേവസ്വം ബോർഡ് അറിയിച്ചു. കർപ്പൂരം സാമ്പ്രാണി, പനിനീര് എന്നിവ ഒഴിവാക്കണമെന്നാണ് നിർദ്ദേശം.
ഭക്തർ ഇരുമുടിക്കെട്ടിൽ കൊണ്ടുവരുന്ന സാധനങ്ങളിൽ വലിയൊരു ഭാഗവും മാലിന്യമായി പാണ്ടിത്താവളത്തിലെ ഇൻസിനറേറ്ററിൽ കൊണ്ടുപോയി കത്തിച്ചു കളയുന്നത് ഒഴിവാക്കുവാനാണെന്ന് ദേവസ്വം ബോർഡ് അറിയിച്ചു. തന്ത്രി കണ്ഠര് രാജീവരുടെ അഭിപ്രായം സ്വീകരിച്ച ശേഷമാണ് ഇരുമുടിക്കെട്ടിൽ നിന്നും ഇവ ഒഴിവാക്കുവാൻ തീരുമാനിച്ചത്. ഇരുമുടിക്കെട്ടിൽ ഉൾപ്പെടുത്താവുന്ന സാധനങ്ങളുടെ പുതിയ പട്ടികയും ദേവസ്വം ബോർഡ് നിശ്ചയിച്ചു.