Wednesday, January 15, 2025
Homeകേരളംശബരിമല :നിലയ്ക്കൽ മുതൽ സന്നിധാനം വരെ 48 വൈഫൈ സ്പോട്ടുകൾ

ശബരിമല :നിലയ്ക്കൽ മുതൽ സന്നിധാനം വരെ 48 വൈഫൈ സ്പോട്ടുകൾ

ശബരിമല തീർത്ഥാടകർക്ക് തടസമില്ലാത്ത ഇന്റർനെറ്റ് സേവനം ഉറപ്പാക്കാൻ ബി എസ് എൻ എല്ലും ദേവസ്വം ബോർഡും സംയുക്തമായി 48 വൈഫൈ സ്പോട്ടുകളാണ് നിലയ്ക്കൽ മുതൽ സന്നിധാനം വരെ ഒരുക്കിയിട്ടുള്ളത്. ഏത് ഇന്റർനെറ്റ് സർവിസ് പ്രൊവൈഡറുടെ സിം ഉപയോഗിച്ചും സൗജന്യ സേവനം ആസ്വദിക്കാം.

ഒരു സിമ്മിൽ ആദ്യത്തെ അരമണിക്കൂറാണ് സൗജന്യമായി 4ജി ഡാറ്റ ലഭിക്കുക.ഫോണിലെ വൈഫൈ ഓപ്ഷൻ ലോങ്ങ് പ്രസ് ചെയ്യുമ്പോൾ  ബി എസ് എൻ എൽ വൈഫൈ കാണാം. അതിൽ പബ്ലിക് വൈഫൈ ക്ലിക്ക് ചെയ്ത് സ്വന്തം ഫോൺ  നമ്പർ നൽകുമ്പോൾ ലഭിക്കുന്ന ഓ ടി പി ഉപയോഗിച്ച് ഡാറ്റ സൗജന്യമായി ഉപയോഗിക്കാം. അരമണിക്കൂറിൽ കൂടുതൽ ഡാറ്റ ഉപയോഗിക്കേണ്ടവർക്ക് പേയ്മെന്റ് നൽകിയും ഇന്റർനെറ്റ് ആസ്വദിക്കാനുള്ള ഓപ്‌ഷനുമുണ്ട്.

ശബരിമലയിൽ ശരംകുത്തി ക്യു കോംപ്ലക്സ് , നടപ്പന്തൽ തുടക്കം ,എസ് ബി ഐ എ ടി എം ( 2 യൂണിറ്റുകൾ ), തിരുമുറ്റം (2 യൂണിറ്റുകൾ), ഓഡിറ്റോറിയം , അന്നദാന മണ്ഡപം ,അപ്പം അരവണ വിതരണ കൗണ്ടർ  (2 യൂണിറ്റുകൾ) മാളികപ്പുറത്തെ അപ്പം അരവണ വിതരണ കൗണ്ടർ, മാളികപ്പുറം തിടപ്പിള്ളി ,ദേവസ്വം ഗാർഡ് റൂം , മരാമത്ത് ബിൽഡിംഗ് , ശബരിമല ബി എസ് എൻ എൽ എക്സ്ചേഞ്ച് , ജ്യോതിനഗറിലെ ബി എസ് എൻ എൽ കസ്റ്റമർ സർവീസ് സെന്റർ , സ്റ്റാഫ് ക്വാർട്ടേഴ്‌സ് എന്നിങ്ങനെ 23 വൈഫൈ സ്പോട്ടുകളാണ് ശബരിമലയിലുള്ളത്.

പമ്പയിൽ 12  നിലയ്ക്കൽ ഭാഗത്ത് വിവിധയിടങ്ങളിലായി 13 വീതം വൈഫൈ യൂണിറ്റുകളാണ് ഈ മണ്ഡലകാലത്ത് ബി എസ് എൻ എല്ലും ദേവസ്വം ബോർഡും സംയുക്തമായി സജ്ജീകരിച്ചിട്ടുള്ളത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments