Sunday, September 22, 2024
Homeകേരളംസെപ്റ്റംബർ മൂന്ന് മുതൽ 12 വരെ ഓണപ്പരീക്ഷ നടത്തും: വിദ്യാഭ്യാസ വകുപ്പ്

സെപ്റ്റംബർ മൂന്ന് മുതൽ 12 വരെ ഓണപ്പരീക്ഷ നടത്തും: വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: ഇത്തവണത്തെ ഓണപ്പരീക്ഷയുടെ തീയതി പുറത്തുവിട്ട് വിദ്യാഭ്യാസവകുപ്പ്. സെപ്റ്റംബർ മൂന്ന് മുതൽ 12 വരെ ഓണപ്പരീക്ഷ നടക്കും. എട്ടാം ക്ലാസിൽ മിനിമം മാർക് കിട്ടാത്തവർക്ക് ബ്രിഡ്ജ് കോഴ്സ് നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. രണ്ടാഴ്ചയ്ക്കുള്ളിൽ ഇവർക്ക് വീണ്ടും പരീക്ഷ നടത്തും.

സംസ്ഥാന സ്കൂൾ കലോത്സവത്തിൻ്റെയും സ്കൂൾ ഒളിമ്പിക്സിൻ്റെയും ശാസ്ത്ര മേളയുടെയും തീയതിയും സ്ഥലവും വിദ്യാഭ്യാസ വകുപ്പ് പങ്കുവച്ചു. സംസ്ഥാന സ്കൂൾ കലോത്സവും ഡിസംബർ മൂന്ന് മുതൽ ഏഴുവരെ തിരുവനന്തപുരത്ത് നടക്കും. സ്കൂൾ ഒളിമ്പിക്സ് നവംബർ നാല് മുതൽ 11വരെ എറണാകുളം ജില്ലയിൽ നടക്കും. നവംബർ 14 മുതൽ 17വരെ ആലപ്പുഴ ജില്ലയിൽ ശാസ്ത്ര മേള നടക്കും.

ഈ വർഷം മുതൽ എട്ടാം ക്ലാസിലും 2025 – 2026 അക്കാദമിക വർഷം 8, 9 ക്ലാസിലും 2026 – 2027 അക്കാദമിക വർഷം 8, 9, 10 പൊതുപരീക്ഷയിലും സബ്ജക്ട് മിനിമം നടപ്പിലാക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി. ഒന്നു മുതൽ 10 വരെയുള്ള ക്ലാസുകളിൽ ജനകീയ പങ്കാളിത്തത്തോടെ അക്കാദമിക നിലവാരം മെച്ചപ്പെടുത്തുന്നതിന് വേണ്ടിയുള്ള പരിപാടി രൂപീകരിക്കും. ഇതുമായി ബന്ധപ്പെട്ട സംസ്ഥാന കോൺക്ളേവ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

2024 മെയ്‌ 28ന് എസ്സിഇആർടിയുടെ ആഭിമുഖ്യത്തിൽ നടത്തിയ പൊതു വിദ്യാഭ്യാസ കോൺക്ളേവ് ഇക്കാര്യം വിശദമായി ചർച്ച ചെയ്ത് പൊതു വിദ്യാഭ്യാസ മേഖലയിൽ ഗുണമേന്മ വർധിപ്പിക്കുന്നതിനുള്ള നിർദേശങ്ങൾ അടങ്ങിയ റിപ്പോർട്ട് പൊതുവിദ്യാഭ്യാസ ഡയറക്ടർ സർക്കാരിൽ സമർപ്പിച്ചു.അക്കാദമിക മികവ് ഉയർത്തുന്നതിനായി സബ്ജക്ട് മിനിമം നടപ്പാക്കുന്നതിനോടൊപ്പം നിരന്തര മൂല്യനിർണയത്തിനുള്ള മാനദണ്ഡങ്ങൾ തികച്ചും മെറിറ്റിനെ അടിസ്ഥാനമാക്കി ആയിരിക്കുമെന്നത് ഉറപ്പു വരുത്തേണ്ടതാണെന്നും ഏതെങ്കിലും വിഷയത്തിൽ പിന്നാക്കം പോകുന്ന കുട്ടികൾ ഉണ്ടെങ്കിൽ അവർക്ക് റെമഡിയൽ ക്ലാസുകൾ നൽകി ആ വിഷയത്തിൽ പുന:പരീക്ഷ നടത്തി അതിലൂടെ മികച്ച വിജയം കരസ്ഥമാക്കാവുന്നതുമാണെന്നും നിർദേശിച്ച് പൊതു വിദ്യാഭ്യാസ ഡയറക്ടർ റിപ്പോർട്ട് സമർപ്പിച്ചു.

ഈ റിപ്പോർട്ട് പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ വിദ്യാഭ്യാസത്തിന്റെ ഗുണമേന്മ വർധിപ്പിക്കുന്നതിനായി ഘട്ടം ഘട്ടമായി നടപടികൾ സ്വീകരിക്കേണ്ടതുണ്ട് എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് മന്ത്രി സഭായോഗം അനുമതി നൽകിയത്. ഇതുമായി ബന്ധപ്പെട്ട് എല്ലാ ജില്ലയിലും ജില്ലാതല കോൺക്ളേവ് സംഘടിപ്പിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments