ശാസ്ത്രീയ വാഴകൃഷി പ്രോത്സാഹിപ്പിച്ച് മൂല്യവര്‍ദ്ധിത ഉതപ്ന്നനിര്‍മാണത്തിലൂടെ സാമ്പത്തികാഭിവൃദ്ധി കൈവരിക്കുന്നതിനുള്ള പദ്ധതികള്‍ക്ക് മുന്‍ഗണന നല്‍കണമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍. പട്ടികജാതി-പട്ടികവര്‍ഗ വിഭാഗത്തിനായി പറക്കോട് ബ്ലോക്ക് പഞ്ചായത്തില്‍ കണ്ണാറ വാഴഗവേഷണ കേന്ദ്രത്തിന്റെ സഹായത്തോടെ നടപ്പാക്കുന്ന ശാസ്ത്രീയ വാഴകൃഷി പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വാഴതൈ, വളങ്ങള്‍ എന്നിവയും കീടനാശിനി ഉപകരണങ്ങളും വിതരണം ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍. തുളസീധരന്‍ പിള്ള അധ്യക്ഷനായി. വാഴഗവേഷണകേന്ദ്രം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. ഗവാസ് രാഗേഷ്, കൃഷിവകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ റോണി വര്‍ഗീസ്, ഡോ. എം. ഡിക്ടോജോസ് എന്നിവര്‍ സംസാരിച്ചു.