Wednesday, November 13, 2024
Homeകേരളംസര്‍ക്കാര്‍ ക്ഷീരകര്‍ഷകര്‍ക്കും സംഘങ്ങള്‍ക്കും മെച്ചപ്പെട്ട ജീവിത സാഹചര്യം ഒരുക്കി നല്‍കുന്നു - ഡെപ്യൂട്ടി സ്പീക്കര്‍

സര്‍ക്കാര്‍ ക്ഷീരകര്‍ഷകര്‍ക്കും സംഘങ്ങള്‍ക്കും മെച്ചപ്പെട്ട ജീവിത സാഹചര്യം ഒരുക്കി നല്‍കുന്നു – ഡെപ്യൂട്ടി സ്പീക്കര്‍

സര്‍ക്കാര്‍ ക്ഷീരകര്‍ഷകര്‍ക്കും സംഘങ്ങള്‍ക്കും മെച്ചപ്പെട്ട ജീവിത സാഹചര്യം ഒരുക്കി നല്‍കുന്നുവെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. ഏഴകുളം ക്ഷീരോല്‍പാദക സഹകരണസംഘത്തില്‍ കേരള സര്‍ക്കാര്‍ ക്ഷീര വികസന വകുപ്പ് ധനസഹായത്തോടെ നിര്‍മ്മിച്ച ഫാര്‍മേഴ്സ് ഫെസിലിറ്റേഷന്‍ സെന്റര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു.


പത്തരലക്ഷം രൂപ ചിലവഴിച്ച് നിര്‍മ്മിച്ച കെട്ടിടത്തിന് ക്ഷീരവികസനവകുപ്പില്‍ നിന്ന് ലഭിച്ചത് അഞ്ചേമുക്കാല്‍ ലക്ഷം രൂപ. കര്‍ഷക സമ്പര്‍ക്ക പരിപാടികള്‍, പാല്‍ ഗുണ നിയന്ത്രണ ബോധവത്കരണ പരിപാടി, സംഘം പൊതുയോഗങ്ങള്‍ എന്നിവ നടത്തുന്നതിനായി ഫെസിലിറ്റേഷന്‍ സെന്റര്‍ ഉപയോഗിക്കാം.

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആശ വി എസ്, സംഘം പ്രസിഡന്റ് ആര്‍ വിജയകുമാര്‍, സെക്രട്ടറി റാണി കുമാരി ,ഭരണസമിതി അംഗം പി ബാലന്‍,ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ബെറ്റി ജോഷ്വാ, വിനോദ് തുണ്ടത്തില്‍, മഞ്ജു എം കെ പ്രദീപ് കുമാര്‍, പ്രീത എസ് തുടങ്ങിയവര്‍ സംസാരിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments