സംസ്ഥാനത്തെ സർക്കാർ ഡോക്ടർമാരുടെ സ്വകാര്യ പ്രാക്ടീസ് കണ്ടെത്തുന്നതിലേയ്ക്കായി വിജിലൻസ് സംസ്ഥാന വ്യാപക മിന്നൽ പരിശോധന നടത്തുന്നു.മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഡോക്ടർമാരുടെ സ്വകാര്യ പ്രാക്ടീസ് പൂർണ്ണമായി നിരോധിച്ചു കൊണ്ടും പ്രസ്തുത ഡോക്ടർമാർക്ക് അവരുടെ അടിസ്ഥാന ശമ്പളത്തിന്റെ 25 % With DA Non Practice Allowance ആയി അനുവദിച്ച് കൊണ്ടും സർക്കാർ ഉത്തരവായിട്ടുള്ളതാകുന്നു. എന്നാൽ ഈ അധികതുക കൈപ്പറ്റി കൊണ്ട് തന്നെ ഒരു വിഭാഗം ഡോക്ടർമാർ സ്വകാര്യ പ്രാക്ടീസ് നടത്തി വരുന്നതായി രഹസ്യ വിവരം വിജിലന്‍സിന് ലഭിച്ചു .
സംസ്ഥാനത്തെ മെഡിക്കൽ അതോടൊപ്പം തന്നെ ആരോഗ്യവകുപ്പ് ഡയറക്ടറുടെ കീഴിൽ പ്രവർത്തിക്കുന്ന ഡോക്ടർമാർക്ക് ചില നിബന്ധനകൾക്ക് വിധേയമായി സ്വകാര്യ പ്രാക്ടീസ് സർക്കാർ അനുവദിക്കുന്നുണ്ട്. എന്നാൽ പ്രസ്തുത ഉത്തരവിലെ നിബന്ധനകൾക്ക് വിരുദ്ധമായി ഒരു വിഭാഗം ഡോക്ടർമാർ സ്വകാര്യ പ്രാക്ടീസ് നടത്തി വരുന്നതായി രഹസ്യ വിവരം ലഭിച്ചിട്ടുള്ളതാകുന്നു.
മേൽ പറഞ്ഞ വിവരങ്ങൾ പരിശോധിക്കുന്നതിനാണ് “ഓപ്പറേഷൻ പ്രൈവറ്റ് പ്രാക്ടീസ്” എന്ന പേരിൽ വിജിലൻസ് 06/06/2024 വൈകിട്ട് 4.00 മണി മുതൽസംസ്ഥാന വ്യാപക മിന്നൽ പരിശോധന നടത്തുന്നത്.. പിടിക്കും എന്നായപ്പോള്‍ പത്തനംതിട്ട ജില്ലയിലെ രണ്ടു ഡോക്ടര്‍മാര്‍ ഇറങ്ങി ഓടിയതായും വിജിലന്‍സ് പറയുന്നു . പത്തനംതിട്ട ,കോഴഞ്ചേരി എന്നിവിടെ പരിശോധന തുടരുന്നു .