Thursday, December 26, 2024
Homeകേരളംസർക്കാർ ബിവറേജസ് കോർപ്പറേഷനിൽ ജോലി ചെയ്യുന്ന വനിതാ ജീവനക്കാരുടെ സുരക്ഷക്കായി പുതിയ തീരുമാനമെടുത്തു

സർക്കാർ ബിവറേജസ് കോർപ്പറേഷനിൽ ജോലി ചെയ്യുന്ന വനിതാ ജീവനക്കാരുടെ സുരക്ഷക്കായി പുതിയ തീരുമാനമെടുത്തു

തിരുവനന്തപുരം: സംസ്ഥാനത്തെ ബെവ്കോയിൽ ജോലി ചെയ്യുന്ന 1600 വനിത ജീവനക്കാർക്കും പൊലിസ് പ്രതിരോധ പരിശീലനം നൽകാനാണ് തീരുമാനിച്ചിരിക്കുന്നത്.

തൊഴിൽ സ്ഥലത്തും ജോലി കഴിഞ്ഞ് മടങ്ങി പോകുമ്പോഴും നേരിടുന്ന കായികമായ ആക്രമണങ്ങളെ പ്രതിരോധിക്കാനാണ് വനിതാ ജീവനക്കാർക്ക് പ്രതിരോധ പരിശീലനം നൽകാൻ തീരുമാനിച്ചത്.

ആയോധന പരിശീലനം ലഭിച്ച വനിത പൊലിസുകാരാകും എല്ലാ ജിലയിലും ഇവർക്ക് പ്രത്യേക പരിശീലനം നൽകുക. പരിശീലനത്തിനായി വനിതകൾക്ക് പ്രത്യേക അവധി നൽകാൻ ബെവ്കോ എം ഡി ഹർഷിത അത്തല്ലൂരി ഉത്തരവും നൽകിക്കഴിഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments